അല്ല ലാലേട്ടാ... ബാക്കി നാല്‍പത് ലക്ഷം ആര് കൊടുക്കും...?
തിരുവനന്തപുരം: ലാലിസത്തിന്റെ പേരില്‍ ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മുഴുവന്‍ തിരശ്ശീലയിടാന്‍ മോഹന്‍ലാല്‍ തന്നെ രംഗത്തെത്തിയിരിക്കുന്നു. ലാലിസത്തിന്റെ പേരില്‍ സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയ പണം തിരിച്ച് നല്‍കുമെന്നാണ് മോഹന്‍ലാല്‍ വ്യക്തമാക്കിയത്.
എന്നാല്‍ എത്ര രൂപയാണ് ലാല്‍ തിരിച്ച് നല്‍കുന്നത്? എത്ര രൂപയാണ് ലാലിസത്തിന്റെ പേരില്‍ ചെലവായത്? ഇതെല്ലാം ഒന്ന് കണക്കാക്കി നോക്കിയാല്‍ സംഗതി കുറച്ച് കൂടി വ്യക്തമാകും.

ഒരു കോടി അറുപത്തിമൂന്ന് ലക്ഷത്തി എഴുപത്തിയേഴായിരത്തി അറനൂറ് രൂപയാണ് തിരിച്ച് നല്‍കുമെന്ന് മോഹന്‍ലാല്‍ പറയുന്നത്. എന്നാല്‍ ലാലിസത്തിന്റെ ചെലവ് മാത്രം ഒരു കോടി എണ്‍പത് ലക്ഷം രൂപയാണ്. അപ്പോള്‍ ബാക്കി പണമോ? ലാലിസത്തിലെ കലാകാരന്‍മാരുടെ താമസത്തിനും ഗതാഗതത്തിനും മാത്രം 20 ലക്ഷം ചെലവായിട്ടുണ്ട്.
ലാലിസം മാത്രമായിരുന്നില്ല വിവാദമായത്. കുഞ്ഞാലി മരയ്ക്കാറിനെ അവതരിപ്പിച്ച വാര്‍ ക്രൈ എന്ന പരിപാടിക്ക് ലാല്‍ കൈപ്പറ്റിയത് ഇരുപത് ലക്ഷം രൂപയാണ്. സിനിമയുടെ പ്രമോഷന്‍ സര്‍ക്കാര്‍ ചെലവില്‍ ചെയ്തു എന്നായിരുന്നു ആക്ഷേപം. എന്നാല്‍ ഇതിനെ കുറിച്ച് പ്രതികരിക്കാന്‍ ലാല്‍ തയ്യാറായിട്ടില്ല.
ലാലിസത്തിന് നേര്‍ക്കുയര്‍ന്ന വിമര്‍ശനങ്ങള്‍ അംഗീകരിക്കാന്‍ മോഹന്‍ലാല്‍ ഇപ്പോഴും തയ്യാറായിട്ടില്ലെന്നതാണ് വസ്തുത. അദ്ദേഹത്തിന്റ കത്തില്‍ ഇക്കാര്യം വ്യക്തമാണ്. തന്റെ നേര്‍ക്ക് തൊടുത്ത ആരോപണ ശരങ്ങള്‍ ദു:ഖിപ്പിക്കുന്നു എന്നാണ് ലാല്‍ പറയുന്നത്. ഏറ്റവും നല്ല ഉദ്ദേശത്തോടെ ചെയ്ത കര്‍മത്തെ വളരെ നിസ്സാരമായി, നിരുത്തവാദപരമായി കളങ്കപ്പെടുത്തി എന്നാണ് വിമര്‍ശനങ്ങളോട് ലാല്‍ പ്രതികരിക്കുന്നത്.












Click it and Unblock the Notifications