ലാലിസത്തില്‍ കെ എം മാണി രക്ഷപ്പെടുന്നു; പ്രതിപക്ഷവും ഹാപ്പി
തിരുവനന്തപുരം: ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് ഉര്‍ന്നുവന്ന വിവാദം, കോഴ ആരോപണത്തില്‍ കുടുങ്ങിയ ധനമന്ത്രി കെ എം മാണിക്ക് സുരക്ഷിത പാതയൊരുക്കുന്നു. പുതിയ വിഷയങ്ങള്‍ വരുമ്പോള്‍ എത്ര വലിയ അഴിമതിയാണെങ്കിലും പഴയത് മറന്നു കളയുന്ന മാധ്യമങ്ങള്‍ കെ എം മാണിയുടെ ബാര്‍ കോഴ ആരോപണവും ഏതാണ്ട് മറന്ന മട്ടാണ്.
തുടര്‍ച്ചയായി പത്തു ദിവസത്തോളം മാണിയുടെ കോഴ ആരോപണത്തില്‍ 9 മണി ചര്‍ച്ച നടത്തിയ ചാനലുകള്‍ ഇപ്പോള്‍ വാര്‍ത്തയ്ക്കുള്ളില്‍ പോലും അങ്ങിനെ ഒരു സംഭവം നടന്നതായി ഭാവിക്കുന്നില്ല. തന്നെ സ്വാധീനിക്കാന്‍ മാണിയുടെ മകന് ജോസ് കെ മാണി 10 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തെന്ന ബിജു രമേശിന്റെ ഗുരുതരമായ ആരോപണം പോലും ഒന്നോ രണ്ടോ മാധ്യമങ്ങളിലൊഴികെ വാര്‍ത്തയായില്ലെന്നും ശ്രദ്ധേയമാണ്.

മാണിയെ രക്ഷിക്കാന്‍ ലാലിസം വിവാദം ആളിപ്പടര്‍ത്താന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും രഹസ്യനീക്കം ഉണ്ടായതായും ചില രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. കെഎം മാണി കോഴ വാങ്ങിയിട്ടില്ലെന്നത് ചെറിയ കുട്ടിപോലും വിശ്വസിക്കില്ലെന്ന് യുഡിഎഫ് നേതാക്കള്‍ തന്നെ അടക്കം പറയുമ്പോള്‍ മാണിയെ രാജിവെപ്പിക്കേണ്ട പ്രതിപക്ഷമാണ് അദ്ദേഹത്തെ സംരക്ഷിക്കുന്നതെന്നും ഭരണ പക്ഷത്തെ ചിലര്‍ വെളിപ്പെടുത്തി.
കെ എം മാണി വിഷയത്തില്‍ പ്രതിഷേധം കുറച്ച പ്രതിപക്ഷം അതിന്റെ പേരില്‍ ആരോപണം നേരിട്ടു കൊണ്ടിരിക്കെയാണ് ലാലിസവും ദേശീയ ഗെയിംസ് അഴിമതിയും എത്തുന്നത്. പ്രത്യേകിച്ച് ആരുടെ പേരിലും അഴിമതി ഇല്ലാത്തതിനാല്‍ പ്രതിപക്ഷം ഗെയിംസ് അഴിമതി ഏറ്റെടുത്തു കഴിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന മാണിക്കെതിരായ സെക്രട്ടറിയേറ്റ് മാര്‍ച്ച് ആരാലും ശ്രദ്ധിക്കപ്പെടാതെ പോയതിനാല്‍ തത്കാലം ഗെയിംസ് അഴിമതില്‍ ശ്രദ്ധിച്ചാല്‍ മതിയെന്നാണ് പ്രതിപക്ഷത്തിന്റെയും തീരുമാനം. സംസ്ഥാന സര്‍ക്കാരിനെ തന്നെ അസ്ഥിരപ്പെടുത്തുമായിരുന്ന ബാര്‍ കോഴ ആരോപണം വഴി തെറ്റിപ്പോയതില്‍ സര്‍ക്കാരും പ്രതിപക്ഷവും ഇപ്പോള്‍ മോഹന്‍ലാലിനോട് നന്ദിപറയുകയാണ്.
-
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ?












Click it and Unblock the Notifications