കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാലിസത്തില്‍ കെ എം മാണി രക്ഷപ്പെടുന്നു; പ്രതിപക്ഷവും ഹാപ്പി

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് ഉര്‍ന്നുവന്ന വിവാദം, കോഴ ആരോപണത്തില്‍ കുടുങ്ങിയ ധനമന്ത്രി കെ എം മാണിക്ക് സുരക്ഷിത പാതയൊരുക്കുന്നു. പുതിയ വിഷയങ്ങള്‍ വരുമ്പോള്‍ എത്ര വലിയ അഴിമതിയാണെങ്കിലും പഴയത് മറന്നു കളയുന്ന മാധ്യമങ്ങള്‍ കെ എം മാണിയുടെ ബാര്‍ കോഴ ആരോപണവും ഏതാണ്ട് മറന്ന മട്ടാണ്.

തുടര്‍ച്ചയായി പത്തു ദിവസത്തോളം മാണിയുടെ കോഴ ആരോപണത്തില്‍ 9 മണി ചര്‍ച്ച നടത്തിയ ചാനലുകള്‍ ഇപ്പോള്‍ വാര്‍ത്തയ്ക്കുള്ളില്‍ പോലും അങ്ങിനെ ഒരു സംഭവം നടന്നതായി ഭാവിക്കുന്നില്ല. തന്നെ സ്വാധീനിക്കാന്‍ മാണിയുടെ മകന്‍ ജോസ് കെ മാണി 10 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്‌തെന്ന ബിജു രമേശിന്റെ ഗുരുതരമായ ആരോപണം പോലും ഒന്നോ രണ്ടോ മാധ്യമങ്ങളിലൊഴികെ വാര്‍ത്തയായില്ലെന്നും ശ്രദ്ധേയമാണ്.

km-mani

മാണിയെ രക്ഷിക്കാന്‍ ലാലിസം വിവാദം ആളിപ്പടര്‍ത്താന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും രഹസ്യനീക്കം ഉണ്ടായതായും ചില രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. കെഎം മാണി കോഴ വാങ്ങിയിട്ടില്ലെന്നത് ചെറിയ കുട്ടിപോലും വിശ്വസിക്കില്ലെന്ന് യുഡിഎഫ് നേതാക്കള്‍ തന്നെ അടക്കം പറയുമ്പോള്‍ മാണിയെ രാജിവെപ്പിക്കേണ്ട പ്രതിപക്ഷമാണ് അദ്ദേഹത്തെ സംരക്ഷിക്കുന്നതെന്നും ഭരണ പക്ഷത്തെ ചിലര്‍ വെളിപ്പെടുത്തി.

കെ എം മാണി വിഷയത്തില്‍ പ്രതിഷേധം കുറച്ച പ്രതിപക്ഷം അതിന്റെ പേരില്‍ ആരോപണം നേരിട്ടു കൊണ്ടിരിക്കെയാണ് ലാലിസവും ദേശീയ ഗെയിംസ് അഴിമതിയും എത്തുന്നത്. പ്രത്യേകിച്ച് ആരുടെ പേരിലും അഴിമതി ഇല്ലാത്തതിനാല്‍ പ്രതിപക്ഷം ഗെയിംസ് അഴിമതി ഏറ്റെടുത്തു കഴിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന മാണിക്കെതിരായ സെക്രട്ടറിയേറ്റ് മാര്‍ച്ച് ആരാലും ശ്രദ്ധിക്കപ്പെടാതെ പോയതിനാല്‍ തത്കാലം ഗെയിംസ് അഴിമതില്‍ ശ്രദ്ധിച്ചാല്‍ മതിയെന്നാണ് പ്രതിപക്ഷത്തിന്റെയും തീരുമാനം. സംസ്ഥാന സര്‍ക്കാരിനെ തന്നെ അസ്ഥിരപ്പെടുത്തുമായിരുന്ന ബാര്‍ കോഴ ആരോപണം വഴി തെറ്റിപ്പോയതില്‍ സര്‍ക്കാരും പ്രതിപക്ഷവും ഇപ്പോള്‍ മോഹന്‍ലാലിനോട് നന്ദിപറയുകയാണ്.

English summary
Lalisom Controversy; KM Mani escaped from bar bribe case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X