Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാലിസത്തില്‍ മോഹന്‍ലാല്‍ പാടാതെ പറ്റിച്ചോ... മുമ്പ് ലണ്ടന്‍കാരേയും പറ്റിച്ചു: വീഡിയോ

തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി അവതരിപ്പിച്ച 'ലാലിസ'ത്തില്‍ മോഹന്‍ലാല്‍ ആരാധകരെ പാടാതെ പറ്റിച്ചോ...? റെക്കോര്‍ഡ് ചെയ്ത ഗാനങ്ങളാണ് ഉദ്ഘാടനച്ചടങ്ങില്‍ കേള്‍പിച്ചതെന്ന് ആക്ഷേപം ശക്തമാണ്.

മോഹന്‍ലാലിന്റെ ചുണ്ടുകള്‍ പാട്ടിനനുസരിച്ചല്ല ചലിക്കുന്നതെന്ന് തെളിയിക്കുന്ന ചില വീഡിയോകളും പ്രചരിക്കുന്നുണ്ട്. എന്തായാലും ലാലിസം ലാലിന് കൊടുത്തത് ഉഗ്രന്‍ പണി തന്നെ.

Lalisom

രണ്ട് കോടി രൂപ വാങ്ങി നടത്തിയ പരിപാടിയില്‍ ലാല്‍ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ റെക്കോര്‍ഡ് ചെയ്ത് ആളുകളെ പറ്റിക്കുന്ന പരിപാടി മുമ്പും ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്.

2008 ല്‍ യുകെയില്‍ നടന്ന ഒരു പരിപാടിയിലും ഇതുപോലെ റെക്കോര്‍ഡ് ചെയ്ത ഗാനം കേള്‍പിച്ച് ലാല്‍ പറ്റിച്ചിട്ടുണ്ടെന്നാണ് ആരോപണം. ഇതിന്റെ വീഡിയോയും യൂട്യൂബില്‍ ലഭ്യമാണ്. മോഹന്‍ലാല്‍ പാടിക്കൊണ്ടിരിക്കുമ്പോള്‍ ഒരു ആരാധകന്‍ സ്‌റ്റേജിലേക്ക് ഇരച്ചുകയറിയപ്പോഴാണ് കള്ളി വെളിച്ചത്തായത്.

ആരാധകനെ തള്ളി മാറ്റുമ്പോള്‍ മോഹന്‍ലാല്‍ മൈക്കിലൂടെ പാടുന്നില്ല. പക്ഷേ സദസ്സില്‍ ഇരുന്നിരുന്നവരെല്ലാം അദ്ദേഹം പാടുന്നത് കേള്‍ക്കുകയും ചെയ്തു. ഇതെങ്ങനെ സംഭവിച്ചു എന്ന് അത്ഭുതപ്പെടേണ്ടതില്ലല്ലോ...

വലിയ ഗാനമേളകളില്‍ പോലും ഇത്തരത്തില്‍ റെക്കോര്‍ഡ് ചെയ്ത് കേള്‍പ്പിക്കുന്ന പതിവുണ്ടത്ര. കൂടുതല്‍ പെര്‍ഫെക്ഷന്‍ ലഭിക്കാന്‍ വേണ്ടിയാണ് പലരും ഇത് ചെയ്യുന്നത്. എന്നാല്‍ ചുണ്ടനക്കം ശ്രദ്ധിച്ചില്ലെങ്കില്‍ കുടുങ്ങുമെന്നും ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+