കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദേശീയ ഗെയിംസില്‍ ലാലിസം നിര്‍ദ്ദേശിച്ചത് പ്രിയദര്‍ശന്‍'

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: ദേശീയ ഗെയിംസിലെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യ ഇനമായി ലാലിസം പരിപാടിയെ നിര്‍ദ്ദേശിച്ചത് സംവിധായകന്‍ പ്രിയദര്‍ശന്‍ ആണെന്ന് ദേശീയ ഗെയിംസ് സിഇഒ ജേക്കബ് പുന്നൂസ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. പരിപാടിയെക്കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് പ്രിയദര്‍ശന്‍ ലാലിസത്തിന്റെ സാധ്യത പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി.

എ ആര്‍ റഹ്മാന്റെ പരിപാടിയായിരുന്നു ആലോചിച്ചിരുന്നത്. എന്നാല്‍ ഭാരിച്ച പണച്ചെലവുമൂലം പരിപാടി ഒഴിവാക്കാം എന്ന തീരുമാനത്തിലെത്തിയപ്പോള്‍ പ്രിയദര്‍ശനാണ് ലാലിസം പരിപാടിയുടെ സാധ്യതയെക്കുറിച്ച് പറഞ്ഞതെന്നും പിന്നീടത് ചര്‍ച്ച ചെയ്തു തീരുമാനിക്കുകയായിരുന്നെന്നും അദ്ദേഹം അറിയിച്ചു.

mohanlal-lalisom

ദേശീയ ഗെയിംസ് സിബിഐ അന്വേഷണം ഉണ്ടായാല്‍ ഒന്നാം പ്രതിയാകേണ്ട യോഗ്യത തനിക്കുണ്ട്. എന്നാല്‍ തനിക്ക് ഭയമില്ലെന്നനും വഴിവിട്ട് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും ജേക്കബ് പുന്നൂസ് പറഞ്ഞു. പരിപാടിക്ക് ഉപയോഗിക്കുന്ന സാങ്കേതിക ഉപകരണങ്ങളെക്കുറിച്ച് തനിക്ക് അറിവില്ല. അക്കാര്യം അന്നുതന്നെ മിനുറ്റ്‌സില്‍ രേഖപ്പെടുത്തെന്നും അദ്ദേഹം വ്യക്തമാക്കി.

1.63 കോടി രൂപയാണ് ലാലിസം എന്ന മോഹന്‍ലാലിന്റെ മ്യൂസിക് ബാന്‍ഡിനായി സംഘാടകര്‍ നല്‍കിയത്. എന്നാല്‍ പരിപാടി വളരെ നിലവാരം കുറഞ്ഞതോടെ വന്‍ തുക നല്‍കി ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചതിനെതിരെ വിമര്‍ശനം ഉയര്‍ന്നു. തുടര്‍ന്ന് മോഹന്‍ലാല്‍ ദേശീയ ഗെയിംസ് അധികൃതര്‍ക്ക് പണം മടക്കി നല്‍കുകയായിരുന്നു.

English summary
National games; Lalisom recommended by Priyadarshan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X