കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യക്തി താത്പര്യത്തിന് വഴങ്ങാത്തതിന് അക്കാദമി ചെയര്‍മാന്റെ പീഡനം

  • By Gowthamy
Google Oneindia Malayalam News

കോഴിക്കോട്: ചെയര്‍മാന്‍ നിരന്തരം മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ലളിതകലാ അക്കാദമി മാനേജര്‍. എഎസ് സുഗത കുമാരിയാണ് മനസമാധാനത്തോടെ തുടരാന്‍ സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 10ന് ശേഷം അക്കാദമി ചെയര്‍മാനായി അധികാരമേറ്റ ശേഷം നടത്തിയ മഹാഭാരത വിചാരം മുതല്‍ ചെയര്‍മാന്റെ മാനസിക പീഡനം ആരംഭിച്ചുവെന്നാണ് ആരോപണം.

ചെയര്‍മാന്റെ വ്യക്തി താത്പര്യങ്ങള്‍ക്കു വഴങ്ങാത്തതിനെ തുടര്‍ന്നാണ് ചെയര്‍മാന്‍ തനിക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നാണ് ആരോപണം. ചെയര്‍മാന്‍ തുടര്‍ച്ചയായി അധിക്ഷേപിക്കുന്നുണ്ടെന്നും സുഗത കുമാര പരാതിയില്‍ പറയുന്നു.

തുടര്‍ച്ചയായ പീഡനം

തുടര്‍ച്ചയായ പീഡനം

ലളിതകലാ അക്കാദമിയില്‍ മാനേജരായി ജോലി ചെയ്യുന്ന തനിക്ക് അക്കാദമി ചെയര്‍മാനില്‍ നിന്ന് തുടര്‍ച്ചയായി മാനസിക പീഡനം അനുഭവിക്കേണ്ടി വരുന്നുണ്ടെന്നാണ് പരാതി. മനസമാധനത്തോടെ ജോലിയില്‍ തുടരാന്‍ കഴിയില്ലെന്നും ആരോപണം ഉണ്ട്.

ചുമതലയേറ്റതിനു പിന്നാലെ

ചുമതലയേറ്റതിനു പിന്നാലെ

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 10ന് ചെയര്‍മാനായി സ്ഥാനമേറ്റ ശേഷം നടത്തിയ ആദ്യ പരിപാടിയായ മഹാഭാരത വിചാരം മുതല്‍ മാനസിക പീഡനം നേരിടുന്നുണ്ടെന്നാണ് ആരോപണം. തുടര്‍ച്ചയായി അധിക്ഷേപിക്കുന്നതായും പരാതിയില്‍ പറയുന്നു.

വ്യക്തി താത്്പര്യങ്ങള്‍ക്ക് വഴങ്ങാത്തത്

വ്യക്തി താത്്പര്യങ്ങള്‍ക്ക് വഴങ്ങാത്തത്

ചെയര്‍മാന്റെ വ്യക്തി താത്പര്യങ്ങള്‍ക്ക് വഴങ്ങാത്തതിനാണ് തന്നെ അധിക്ഷേപിക്കുന്നതും മാനസികമായി പീഡിപ്പിക്കുന്നതുമെന്നാണ് സുഗതകുമാരിയുടെ പരാതി. അക്കാദമിയില്‍ പെണ്‍ഭരണം അവസാനിപ്പിക്കുമെന്ന് ചെയര്‍മാന്‍ പരസ്യമായി പറഞ്ഞതായും പരാതിയില്‍ ആരോപിക്കുന്നുണ്ട്.

പരസ്യമായി അധിക്ഷേപിച്ചു

പരസ്യമായി അധിക്ഷേപിച്ചു

അക്കാദമിയില്‍ ഭരണ സമിതി നിലവില്‍ വന്ന ശേഷമുള്ള പല യോഗങ്ങളിലും ഇരിക്കുന്ന സീറ്റില്‍ നിന്ന് എഴുന്നേല്‍പ്പിച്ചും വാക്കുകള്‍ കൊണ്ട് അപമാനിച്ചും യോഗത്തിലുളളവരുടെ മുമ്പില്‍ അധിക്ഷേപിച്ചതായും പരാതിയിലുണ്ട്. നിലവിലെ എക്‌സിബിഷന്‍ ഓഫീസറോട് മാനേജര്‍ ആകാന്‍ താത്പര്യമുണ്ടോയെന്ന് ചെയര്‍മാന്‍ അന്വേഷിച്ചിരുന്നതായും സുഗത കുമാരി പരാതിയില്‍ പറയുന്നു.

ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത സ്ത്രീ

ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത സ്ത്രീ

ചെയര്‍മാന്‍ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത സ്ത്രീയെന്ന് തന്നെ പരസ്യമായി അധിക്ഷേപിച്ചെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. ഏകദേശം 90 ലക്ഷം ചെലവാക്കി നടത്തിയ പരിപാടിയില്‍ തന്നെ പങ്കെടുപ്പിച്ചില്ലെന്നും അതിന്റെ സാമ്പത്തിക ഇടപെടലുകളില്‍ അടുപ്പിച്ചില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്.

സാമ്പത്തിക തിരിമറി

സാമ്പത്തിക തിരിമറി

സാമ്പത്തിക തിരിമറി നടക്കുന്നത് കൊണ്ടാണ് തന്നെ അടുപ്പിക്കാതിരുന്നതെന്നും ത്ാന്‍ അറിഞ്ഞാല്‍ സാമ്പത്തിക തിരിമറി നടക്കില്ലെന്ന് അറിയാമെന്നും സുഗതകുമാരി പറയുന്നു. കഴിഞ്ഞ 12 വര്‍ഷമായി അക്കാദമിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളാണ് സുഗത കുമാരി.

ഡെപ്യൂട്ടേഷനില്‍ പോയി

ഡെപ്യൂട്ടേഷനില്‍ പോയി

അധിക്ഷേപിക്കുന്നത് പതിവായപ്പോള്‍ കാഷ്യു വെല്‍ഫെയര്‍ വിഭാഗത്തിലേക്ക് ഡെപ്യൂട്ടേഷനില്‍ പോയെന്നും ഇപ്പോള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തിരിച്ചെത്തിയതെന്നുമാണ് പരാതിക്കാരി പറയുന്നത്.

എല്ലാ സ്ത്രീകളോടും

എല്ലാ സ്ത്രീകളോടും

എല്ലാ സ്ത്രീകളോടും ചെയര്‍മാന്‍ അദ്ദേഹത്തിന്റെ മാടമ്പി സ്വഭാവം കാണിക്കാറുണ്ടെന്നും സുഗത കുമാരി പറയുന്നു. നിവൃത്തി ഇല്ലാത്തതിനാലാണ് പരാതി നല്‍കിയിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നുണ്ട്. ആരെങ്കിലും പരാതി നല്‍കിയില്ലെങ്കില്‍ ഇത് തുടരമെന്നും സുഗത കുമാരി പറയുന്നു.

തനിക്കെതിതരെ ആരോപണം

തനിക്കെതിതരെ ആരോപണം

പരാതി നല്‍കിയതോടെ തനിക്കെതിരെ ആരോപണവുമായി ചെയര്‍മാന്‍ രംഗത്തെത്തിയിരിക്കുകയാണെന്നും സുഗതകുമാരി ആരോപിക്കുന്നു. അദ്ദേഹത്തിന്റെ ആരോപണം ശരിയല്ലെന്ന് തെളിയിക്കാനുള്ള എലലാ തെളിവും തന്റെ പക്കലുണ്ടെന്നും സുഗത കുമാരി പറയുന്നു.

English summary
lalitha kala academy manager's complaint against chairman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X