കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദ കാർട്ടൂൺ പുരസ്കാരം പിൻവലിക്കില്ല; സർക്കാർ നിർദ്ദേശം ലളിതകലാ അക്കാദമി തള്ളി

Google Oneindia Malayalam News

തൃശൂർ: വിവാദമായ ലളിത കലാ അക്കാദമി പുരസ്കാരം പിൻവലിക്കില്ലെന്ന് ലളിത കലാ അക്കാദമി ഭരണ സമിതി. ജൂറി തീരുമാനം അന്തിമമാണെന്ന് ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് വ്യക്തമാക്കി. അവാർഡ് നിർണയം പുനപരിശോധിക്കണമെന്ന സർക്കാർ ആവശ്യം അക്കാദമി തള്ളി.

ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്ക്? ചര്‍ച്ചകള്‍ സജീവമെന്ന് റിപ്പോര്‍ട്ട്ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്ക്? ചര്‍ച്ചകള്‍ സജീവമെന്ന് റിപ്പോര്‍ട്ട്

കെകെ സുഭാഷിന്‍റെ 'വിശ്വാസം രക്ഷതി' എന്ന പേരിലെ കാര്‍ട്ടൂണാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. പീഡന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കയ്യിലെ മെത്രാന്‍ സ്ഥാനീയ ചിഹ്നത്തില്‍ അടിവസ്ത്രത്തിന്റെ ചിത്രം ചേര്‍ത്തായിരുന്നു കാര്‍ട്ടൂണ്‍ വരച്ചത്.കാര്‍ട്ടൂണ്‍ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്നാണ് ആരോപണം ഉയർന്നത്.

cartoon

അവാർഡ് നിർണയം ജൂറിയുടെ സ്വതന്ത്രതീരുമാനമായിരുന്നു. മൂന്ന് മുതിർന്ന കാർട്ടൂണിസ്റ്റുകളെയാണ് അവാർഡ് നിർണയത്തിന് ചുമതലപ്പെടുത്തിയത്. ആർക്ക് അവാർഡ് നൽകണമെന്ന് അവരാണ് തീരുമാനമെടുത്തതെന്നും നേമം പുഷ്പരാജ് വ്യക്തമാക്കി.

സംഭവം വിവാദമായതോടെ അവാർഡ് പുന പരിശോധിക്കാൻ മന്ത്രി എകെ ബാനൻ നിർദ്ദേശം നൽകിയിരുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തിൽ സർക്കാർ ഇടപെടില്ല, പക്ഷെ മതചിഹ്നങ്ങളെ അവഹേളിക്കുന്നത് ഗൗരവമായി കാണുമെന്നാണ് മന്ത്രി എകെ ബാലൻ വ്യക്തമാക്കിയത്. അതേ സമയം മന്ത്രി എകെ ബാലന്റെ ഇടപെടൽ അനവസരത്തിലുള്ളതാണെന്ന് നിർവാഹക സമിതി വിലയിരുത്തി.

English summary
Lalithakala academy will not rethink after cartoon row
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X