Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി സ്ഥാനാര്‍ത്ഥിയോ ഇടത് സ്ഥാനാര്‍ത്ഥിയോ?മറുപടി 15 ദിവസത്തിനകം; ലാലു അലക്സ്

കോട്ടയം: തിരഞ്ഞെടുപ്പില്‍ ചലച്ചിത്ര താരങ്ങള്‍ മത്സരിയ്ക്കുന്നത് പുതുമയുള്ള കാര്യമല്ല. നിയമസഭ തിരഞ്ഞെടുപ്പില്‍ നടന്‍ ലാലു അലക്‌സ് മത്സരിയ്ക്കുമെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. കടുത്തുരുത്തിയില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി ലാലുഅ ലക്‌സ് മത്സരിയ്ക്കുമെന്നായിരുന്നു വാര്‍ത്ത പരന്നത്. വിഷയത്തില്‍ നടന്‍ പ്രതികരിച്ചതോടെ ഇത്തവണ തിരഞ്ഞെടുപ്പില്‍ താരപ്പോരും ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി.

നിയമസഭ തിരഞ്ഞെടുപ്പില്‍ താന്‍ മത്സര രംഗത്ത് ഉണ്ടാകുമോ എന്ന കാര്യം 15 ദിവസത്തിനകം തീരുമാനിയ്ക്കാം എന്ന് ലാലു അലക്‌സ് പ്രതികരിച്ചു. ഒന്നിലധികം മുന്നണികളില്‍ തന്റെ പേര് പരിഗണിയ്ക്കപ്പെട്ടിട്ടുണ്ടെന്നും ലാലു അലക്‌സ്. രാഷ്ട്രീയത്തിന് അതീതമായി വിഷയത്തില്‍ തീരുമാനം എടുക്കുമെന്നും ലാലു അലക്‌സ് പറഞ്ഞു.

Lalu Alex

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ചലച്ചിത്ര താരങ്ങളായ ജഗദീഷും സിദ്ധീഖും ഇടം നേടിയതോടെയാണ് മറ്റ് മുന്നണികളിലും സിനിമ താരങ്ങള്‍ ഉണ്ടാകുമോ എന്നറിയാന്‍ വോട്ടര്‍മാര്‍ക്ക് ആകാംഷയുണ്ടായത്. കടുത്തുരുത്തിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ മോന്‍സ് ജോസഫിനെതിരെ ഇടത് സ്ഥാനാര്‍ഥിയായി ലാലു അലക്‌സ് മത്സരിയ്ക്കുമെന്നായിരുന്നു വാര്‍ത്ത പ്രചരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+