കോഴിക്കോട് ആട് പ്രസവിച്ചത് മനുഷ്യത്തലയുള്ള കുഞ്ഞിനെ! ഞെട്ടൽ മാറാതെ നാട്ടുകാർ! ജനമൊഴുകുന്നു...

  • By: Afeef
Subscribe to Oneindia Malayalam

കോഴിക്കോട്: ബാലുശേരിയിൽ ആട് പ്രസവിച്ചത് മനുഷ്യത്തലയുള്ള കുഞ്ഞിനെ. പുത്തൂർവട്ടത്ത് കേളോത്ത്കണ്ടി സുരേഷിന്റെ ഉടമസ്ഥതയിലുള്ള ആടാണ് മനുഷ്യന്റെ തലയുമായി സാദൃശ്യമുള്ള കുഞ്ഞിനെ പ്രസവിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു ആട് പ്രസവിച്ചത്.

ഒരു കോടി വൃക്ഷത്തൈകൾ നടാൻ കേരളം! പരിസ്ഥിതി ദിനത്തിൽ വിപുലമായ പരിപാടികളുമായി സംസ്ഥാന സർക്കാർ

രണ്ടു കുഞ്ഞുങ്ങളെ പ്രസവിച്ചെങ്കിലും, ഒരു കുഞ്ഞിന് മാത്രമാണ് വിചിത്രമായ മുഖമുള്ളത്. രണ്ടാമത്തെ കുഞ്ഞിന് കുഴപ്പങ്ങളൊന്നുമില്ല. വിചിത്ര മുഖമുള്ള ആട്ടിൻകുട്ടിക്ക് സാധാരണ ആട്ടിൻകുട്ടികളെ പോലെ മുലപ്പാൽ കുടിക്കാനോ എഴുന്നേറ്റ് നിൽക്കാനോ സാധിക്കുന്നില്ല.

lamb

പാൽ കറന്നെടുത്ത് കുപ്പിയിലാക്കിയാണ് നൽകുന്നത്. ജനിതക തകരാർ കാരണമാണ് ഇത്തരം ആട്ടിൻകുട്ടി ജനിച്ചതെന്നാണ് വെറ്റിനറി ഡോക്ടർ അറിയിച്ചത്. സുരേഷിന് ഗ്രാമപഞ്ചായത്തിൽ നിന്ന് ലഭിച്ച ആടുകളിൽ ഒന്നാണ് വിചിത്രമുഖമുള്ള ആട്ടിൻകുട്ടിക്ക് ജന്മം നൽകിയത്. അതേസമയം, മനുഷ്യത്തലയുള്ള ആട്ടിൻകുട്ടിയെ കാണാൻ നിരവധിപേരാണ് സുരേഷിന്റെ വീട്ടിലേക്ക് വന്നുകൊണ്ടിരിക്കുന്നത്.

English summary
lamb's face looking like human face in kozhikode.
Please Wait while comments are loading...