കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയപാത 30 മീറ്ററില്‍ ടോളില്ലാതെ വേണം, സ്ഥലം ഏറ്റെടുക്കും മുന്‍പ് നഷ്ടപരിഹാരം വേണം: ആക്ഷന്‍ കമ്മിറ്റി

Google Oneindia Malayalam News

കോഴിക്കോട് : സംസ്ഥാനത്ത് 30 മീറ്റര്‍ വീതിയില്‍ ടോളില്ലാതെ ദേശീയപാത നിര്‍മ്മിക്കണമെന്നും സ്ഥലമേറ്റെടുക്കുന്നതിന് മുന്‍പ് ഇരകള്‍ക്ക് പുനരധിവാസവും ന്യായമായ നഷ്ടപരിഹാരവും നല്‍കണമെന്നും ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

ബോബി ചെമ്മണ്ണൂര്‍ തെലങ്കാനയിലെ ജയിലില്‍; കേരളത്തില്‍ നടക്കാത്തത് അവിടെ സംഭവിച്ചു...ബോബി ചെമ്മണ്ണൂര്‍ തെലങ്കാനയിലെ ജയിലില്‍; കേരളത്തില്‍ നടക്കാത്തത് അവിടെ സംഭവിച്ചു...

2013ലെ ആക്ട് അനുസരിച്ച് നഷ്ടപരിഹാരം കൊടുക്കണമെന്ന് പറയുന്ന സര്‍ക്കാര്‍, നോട്ടിഫികേഷന്‍ ഇറക്കിയത് 1956 ലെ ദേശീയപാത നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. ഇത് ഇരകളെ വഞ്ചിക്കുന്ന നിലപാടാണെന്ന് യോഗം കുറ്റപ്പെടുത്തി. സ്ഥലവും, കടകളും നഷ്ടപ്പെടുന്നവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നവിധം 2013 ലെ പുതിയ നിയമത്തിന്റെഅടിസ്ഥാനത്തില്‍ വിജ്ഞാപനമിറക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

nationalhighway

ഇരകള്‍ക്ക് നഷ്ടപരിഹാരം മുന്‍കൂറായി നല്‍കുക, പ്രശ്നപരിഹാരത്തിന് സമാവയം ഒരുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് അടുത്തമാസം സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്താനും തീരുമാനിച്ചു. യോഗത്തില്‍ ആക്ഷന്‍ കമ്മിറ്റി സംസ്ഥാന ചെയര്‍മാന്‍ ഇ വി മുഹമ്മദലി അധ്യക്ഷത വഹിച്ചു. അബുലൈസ് തേഞ്ഞിപ്പാലം, ഹാഷിം ചേന്നാമ്പള്ളി, അഡ്വ. പരമേശ്വരന്‍, ടി കെ സുധീര്‍കുമാര്‍,സികെ ശിവദാസൻ,പ്രദീപ്ചോമ്പാല കെവി സത്യൻ,എൻപി ഭാസ്ക്കരൻ,കെപി വഹാബ്, സിവി ബാലഗോപലൻ, പോൾ ടി സാമുവൽ എന്നിവര്‍ സംസാരിച്ചു.

മുത്തലാഖിനെതിരേ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്; വരന്‍മാര്‍ക്ക് പ്രത്യേക പ്രതിജ്ഞമുത്തലാഖിനെതിരേ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്; വരന്‍മാര്‍ക്ക് പ്രത്യേക പ്രതിജ്ഞ

English summary
Land acquisition for national highway action council demands 30 meter with out toll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X