നടന്‍ ബാബുരാജിനെതിരെ ഭുമിതട്ടിപ്പ് കേസ്

മൊയിതീന്‍ കുട്ടി എന്നയാളാണ് ബാബുരാജിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. നെടുമ്പാശ്ശേരിയില്‍ ഒരേക്കര്‍ അഞ്ച് സെന്റ് സ്ഥലം നല്‍കാമെന്ന് പറഞ്ഞ് ബാബുരാജ് ഇയാളില്‍ നിന്ന് 55 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ഇതില്‍ 5 ലക്ഷം രൂപ ബാബുരാജ് തിരികെ നല്‍കിയിരുന്നതായും പരാതിയില്‍ പറയുന്നു.
അതേ സമയം, മൊയിതീന്‍ കുട്ടി നല്‍കിയ പരാതിയെകുറിച്ചറിയില്ലെന്നെ ബാബുരാജ് പ്രതികരിച്ചു. നെടുമ്പാശ്ശേരിയില്‍ താനും മൊയിതീന്‍ കുട്ടിയും ചേര്‍ന്നാണ് സ്ഥലം വാങ്ങിച്ചതെന്നും പോളച്ചന്‍ എന്നയാളാണ് തങ്ങളെ പറ്റിച്ചതെന്നും ബാബുരാജ് പറയുന്നു.
ഈ കേസില്‍ തങ്ങള്‍ക്ക് രണ്ടുപേര്‍ക്കും അനുകൂലമായി വിധി വന്നതാണ്. പിന്നെന്തിനാണ് തനിക്കെതിരെ മൊയിതീന്‍ കുട്ടി പരാതി നല്‍കിയതെന്ന് അറിയില്ല. നിയമപരമായി തന്നെ ഇതിനെ നേരിടും- ബാബുരാജ് വ്യക്തമാക്കി.












Click it and Unblock the Notifications