ആദർശം കളി അട്ടത്ത്.. ഭൂമി വിവാദത്തിൽ മുഖം രക്ഷിക്കാൻ സിപിഐ.. വിജയൻ ചെറുകരയുടെ കസേര തെറിച്ചു!
മാനന്തവാടി: വയനാട്ടിലെ മിച്ചഭൂമി തട്ടിപ്പ് വിവാദത്തില്‍ ആരോപണവിധേയനായ വിജയന് ചെറുകരയെ സിപിഐ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി. ഭൂമി ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിജയന് ചെറുകരയുടെ സെക്രട്ടറി കസേര തെറിച്ചത്. കെ രാജന് എംഎല്‍എയ്ക്കാണ് വയനാടിന്റെ താല്‍ക്കാലിക ചുമതല. രണ്ട് മാസത്തേക്ക് വിജയന് ചെറുകരയെ മാറ്റിനിര്‍ത്താനാണ് സിപിഐ വയനാട് ജില്ലാ കൗണ്‍സില്‍ യോഗത്തിലെ തീരുമാനം. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത വിമര്‍ശനമാണ് യോഗത്തില്‍ വിജയനെതിരെ ഉയര്‍ന്ന് വന്നത്.
ഭൂമി തട്ടിപ്പ് വിവാദം പാര്‍ട്ടിക്ക് വലിയ അപമാനമുണ്ടാക്കിയെന്ന വികാരമാണ് യോഗത്തില്‍ ഉയര്‍ന്നത്. ഏഷ്യാനെറ്റ് ന്യൂസ് സ്റ്റിംഗ് ഓപ്പറേഷന് പുറത്ത് വന്നതിന് പിന്നാലെ പാര്‍ട്ടിയോട് ആലോചിക്കാതെ വിജയന് ചെറുകര മാധ്യമങ്ങളോട് പ്രതികരിച്ചതിനെതിരെ കുറ്റപ്പെടുത്തലുണ്ടായി. അത് മാത്രമല്ല വാര്‍ത്ത പുറത്ത് വിട്ട ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ജയ്സണ്‍ മണിയങ്ങാടിനെ വഴിനടക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതിനെതിരെയും വിമര്‍ശനം ഉയര്‍ന്നു.

വാര്‍ത്ത പുറത്ത് വിട്ട മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിന് വിജയന് ചെറുകര മാപ്പ് ചോദിച്ചു. ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ വിജയന് തന്റെ ഭാഗം വിശദീകരിക്കുകയും വിവാദത്തില്‍ പാര്‍ട്ടി വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പാര്‍ട്ടിക്ക് പ്രതിസന്ധി സൃഷ്ടിക്കാന്‍ താനില്ലെന്നും അന്വേഷണം പൂര്‍ത്തിയാകും വരെ മാറി നില്ക്കാന് തയ്യാറാണ് എന്നും വിജയന് ചെറുകര യോഗത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. അതിനിടെ വിജയന് ചെറുകരയ്ക്ക് എതിരെ സിപിഎം വയനാട് ജില്ലാ സെക്രട്ടറി രംഗത്ത് വന്നിരിക്കുകയാണ്. മിച്ചഭൂമി ഇടപാടില്‍ പങ്കുണ്ടെങ്കില്‍ വിജയന് ചെറുകര പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന് ആവശ്യപ്പെട്ടു.
-
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications