കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ച് എംഎല്‍എ, സ്‌റ്റേ നല്‍കിയ കലക്ടര്‍ക്ക് സ്ഥലംമാറ്റം

അനധികൃതമായാണ് ഹോട്ടല്‍ നിര്‍മ്മാണം നടത്തുന്നതെന്ന് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് കണ്ടെത്തിയിരുന്നു.

  • By Nihara
Google Oneindia Malayalam News

മലപ്പുറം : അനധികൃത വാട്ടര്‍ തീം പാര്‍ക്കിന് പുറമെ പിവി അന്‍വര്‍ എംഎല്‍എ യ്‌ക്കെതിരെ പുതിയ ആരോപണം. റസ്റ്റോറന്റിനായി ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ച് ചെക്ക് ഡാം നിര്‍മ്മിച്ചുവെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മലപ്പുറം ജില്ലയിലെ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലാണ് എംഎല്‍എയുടെ റസ്‌റ്റോറന്റ് നിര്‍മ്മാണം. അനധികൃതമായാണ് ഹോട്ടല്‍ നിര്‍മ്മാണം നടത്തുന്നതെന്ന് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് കണ്ടെത്തിയിരുന്നു. എംഎല്‍എയ്‌ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടറും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റസ്‌റ്റോറന്റിനായി സമര്‍പ്പിച്ച പ്ലാനില്‍ മഴവെള്ള സംഭരണിയെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. കാട്ടരുവി തടസ്സപ്പെടുത്തി അനധികൃതമായാണ് ഇത് നിര്‍മ്മിച്ചിട്ടുള്ളത്.

മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് നോട്ടീസു നല്‍കിയിരുന്നു. ഇക്കാര്യങ്ങള്‍ മറച്ചു വെച്ചാണ് എംഎല്‍എ പഞ്ചായത്തില്‍ നിന്നും അനുമതി നേടിയത്. അനുമതിയില്ലാതെ നിര്‍മ്മിച്ച ചെക്ക് ഡാം പൊളിക്കാന്‍ കലക്ടര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച കലക്ടറെ മാറ്റുകാണുണ്ടായതെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

PV Anvar

വനത്തിനുള്ളില്‍ 480 മീറ്റര്‍ റോപ് വേയും നിര്‍മ്മിച്ചിട്ടുണ്ട്. നോ എന്‍ട്രി ബോര്‍ഡും സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ട്. അനുമതി തേടാതെയാണ് റോപ് വേയും നിര്‍മ്മിച്ചിട്ടുള്ളത്. നിയമത്തെ കാറ്റില്‍ പറത്തി കക്കാടം പൊയിലിലെ പരിസ്ഥിതി ലോല പ്രദേശത്ത് എംഎല്‍എ യുടെ നേതൃത്വത്തിലാണ് അനധികൃത വിനോദ സഞ്ചാര പാര്‍ക്ക് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആരോപണം ഉയര്‍ന്നുവന്നിട്ടുള്ളത്.

English summary
Land corruption against NIlambur MLA.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X