വ്യാജരേഖ ചമച്ച് മൂന്നാറില്‍ ഭൂമി കയ്യേറ്റം; പോലീസ് അന്വേഷണം ആരംഭിച്ചു..
മൂന്നാര്‍: മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി വ്യാജരേഖ ചമച്ച് കയ്യേറിയ സംഭവത്തില്‍ തഹസില്‍ദാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്താതായട്ടാണ് സൂചന. മുന്‍നിര രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രാദേശക നേതൃത്വത്തിന്റെ ഒത്താശയോടെ ഭൂമികയ്യേറ്റം നടക്കുന്നു എന്നാണ് നിലവിലെ ആരോപണം.ഒരു ഇടവേളക്ക് ശേഷം കയ്യേറ്റങ്ങള്‍ നടത്തുന്ന രീതിക്കും മാറ്റം വന്നിട്ടുണ്ട്.ആളൊഴിഞ്ഞ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് താല്‍ക്കാലിക ഷെഡുകള്‍ നിര്‍മ്മിച്ചാണ് പുതിയ കയ്യേറ്റങ്ങള്‍ മൂന്നാറില്‍ നടക്കുന്നത്.
കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ കെ.ഡി.എച്ച് വില്ലേജ് ഓഫീസിന് സമീപത്താണ് ഇത്തരത്തില്‍ ഭൂമികള്‍ മാഫിയ സംഘങ്ങള്‍ പുതുതായി ഭൂമി കയ്യേറി ഷെഡുകള്‍ നിര്‍മ്മിച്ച് മറിച്ചുവില്‍ക്കാന്‍ ശ്രമം നടത്തിയത്. സംഭവുമയി ബന്ധപ്പെട്ട് പരിശോധന നടത്തിയ ശേഷം പോലീസ് അന്വേഷണം നടത്താന്‍ ദേവികുളം തഹസില്‍ദാര്‍ നിര്‍ദ്ദേശം നല്കി. വില്ലേജ് ഓഫീസറുടെ വ്യാജ കൈവശരേഖയും സീലും ഉപയോഗപ്പെടുത്തിയാണ് സര്‍ക്കാരിന്റെ കോടികള്‍ വിലമതിക്കുന്ന ഭൂമികള്‍ സംഘം കൈയ്യടക്കിയത്. സംഭവത്തില്‍ സര്‍ക്കാര്‍ ഭൂമി കയ്യടക്കിയവരെ കണ്ടത്തുതിനും നിയമ നടപടി സ്വീകരിക്കുന്നതിനും തഹസില്‍ദാര്‍ മൂന്നാര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

മൂന്നാര്‍ എസ് ഐ വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അഞ്ച് പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്നാണ് വിവരം എന്നാല്‍ ഇക്കാര്യം പൊലീസ് ഔത്യോഗികമായി പുറത്ത് വിട്ടിട്ടില്ല. മൂന്നാരിലെ ചില രാഷ്ട്രീയ നേതാക്കളുടെ ഇടപെടലിലൂടെയാണ് കയ്യേറ്റങ്ങള്‍ നടക്കുന്നതെന്നും സൂചനയുണ്ട്.15 ഏക്കറോളംവരുന്ന ഭൂമി അഞ്ചുപേരങ്ങു സംഘമാണ് കൈയ്യടക്കിയിരിരുന്നത് ഇത്തരം ഭൂമിയില്‍ നിര്‍മ്മിച്ച മൂന്ന് ഷെഡുകള്‍ റവന്യൂ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ ദിവസം പൊളിച്ചു നീക്കുകയും ചെയതു.
-
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications