ദിലീപ് 'വെട്ടിപ്പിടിച്ചത്' അവര്‍ പൊളിച്ചുനീക്കി!! ചാലക്കുടിയില്‍ സംഭവിച്ചത്...ഇനി പലതും തകരും!!
റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലം അളക്കാനെത്തിയപ്പോഴായിരുന്നു പ്രതിഷേധം
തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ ജയില്‍ ശിക്ഷയനുഭവിക്കുന്ന ദിലീപിന് ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ടും കനത്ത തിരിച്ചടി. ചാലക്കുടിയില്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസും കൈയേറ്റ ഭൂമിയിലാണ് നിര്‍മിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതു ശരിവയ്ക്കുന്ന റിപ്പോര്‍ട്ടും ജില്ലാ കലക്ടര്‍ സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലം അളന്നു തിട്ടപ്പെടുത്താന്‍ ഇവിടെയെത്തി. ചാലക്കുടിയെക്കൂടാതെ എറണാകുളത്തെ പറവൂരിലും ആലപ്പുഴയിലെ കുമരകത്തും താരം ഭൂമി കൈയേറിയിട്ടുണ്ടെന്ന് ആരോപണമുണ്ട്.

അളന്നു തിട്ടപ്പെടുന്നു
ചാലക്കുടിയില്‍ ദിലീപിന്റെ ഡി സിനിമാസ് സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്തുകയാണ് ഉദ്യോഗസ്ഥര്‍. രാവിലെ തുടങ്ങിയ സര്‍വേ നടപടികള്‍ ഇപ്പോഴും തുടരുകയാണ്.

നോട്ടീസ് അയച്ചിരുന്നു
ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ദിലീപിന് തൃശൂര്‍ ജില്ലാ സര്‍വ്വേ സൂപ്രണ്ട് നോട്ടീസ് അയച്ചിരുന്നു. ദിലീപിനെക്കൂടാതെ ഏഴു പേര്‍ക്കും നോട്ടീസ് വന്നിരുന്നു.

ഡിസിനിമാസ് കൈയേറ്റ ഭൂമിയില്‍
ഡിസിനിമാസ് സ്ഥിതി ചെയ്യുന്ന 82 സെന്റ് സ്ഥലം കൈയേറ്റ ഭൂമിയിലാണെന്ന പരാതിയെ തുടര്‍ന്നാണ് റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ അളന്നു തിട്ടപ്പെടുത്തുന്നത്.

മതില്‍ തകര്‍ത്തു
ഉദ്യോഗസ്ഥര്‍ സ്ഥലം അളക്കുന്നതിനിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇവിടെയെത്തി പ്രതിഷേധിച്ചത് ചെറിയ തോതില്‍ സംഘര്‍ഷത്തിന് ഇടയാക്കി. കൈയേറ്റ ഭൂമിയിലെ മതില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊളിച്ചുനീക്കുകയും ചെയ്തു.

ജില്ലാ കലക്ടര്‍ എത്തിയില്ല
ജില്ലാ റവന്യു സെക്രട്ടറിയുടെ കീഴിലാണ് ഡി സിനിമാസ് സ്ഥിതി ചെയ്യുന്ന ഭൂമി ഉദ്യോഗസ്ഥര്‍ അളക്കാനെത്തിയത്. ജില്ലാ കലക്ടര്‍ അടക്കമുള്ളവര്‍ ഇന്ന് ഇവിടെ വരണമെന്ന് പരാതിക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം വന്നില്ല. ഇത് പരാതിക്കാരുടെ പ്രതിഷേധനത്തിനു കാരണമാവുകയും ചെയ്തു.

ആരോപണവിധേയനും സര്‍വേയില്‍
ഭൂമി കൈയേറാന്‍ ദിലീപിന് ഒത്താശ ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന സര്‍വേ ഉദ്യോഗസ്ഥനും സര്‍വേയില്‍ പങ്കെടുക്കുന്നുണ്ട്. ഇതും പരാതിക്കാരുടെ പ്രതിഷേധത്തിനിടയാക്കി.

പറവൂരിലെ കൈയേറ്റം
പറവൂരിലെ കരുമാലൂരിലും ദിലീപ് ഭൂമി കൈയേറിയതായി പരാതിയുണ്ട്. 30 സെന്റോളം ഭൂമി ദിലീപ് കൈയേറിയിട്ടുണ്ടെന്ന് കരുമാലൂര്‍ പഞ്ചായത്ത് അധികൃതരാണ് മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും പരാതി നല്‍കിയത്.












Click it and Unblock the Notifications