കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടില്ല... കളക്ടര്‍ ഉറപ്പിച്ചു

  • By Soorya Chandran
Google Oneindia Malayalam News

തൃശൂര്‍: ചാലക്കുടിയില്‍ ജനപ്രിയതാരം ദിലീപ് നിര്‍മിച്ച മള്‍ട്ടിപ്ലക്‌സ് സര്‍ക്കാരിന്റെ പുറമ്പോക്ക് ഭൂമിയിലാണെന്ന വിവാദത്തിന് ഒടുവില്‍ അവസാനം. ദിലീപിന്റെ മള്‍ട്ടിപ്ലക്‌സ് ആയ 'ഡി സിനിമാസ്' ദിലീപിന്റെ സ്ഥലത്ത് തന്നെയാണ് നിര്‍മിച്ചതെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കി.

ദിലീപിന്റെ മള്‍ട്ടിപ്ലക്‌സ് നിര്‍മാണം അടുത്തിടെ വലിയ വിവാദത്തിനാണ് തിരി കൊളുത്തിയത്. നിര്‍മാണം പൂര്‍ത്തിയായ തീയേറ്റര്‍ കയ്യേറിയ ഭൂമിയിലാണെന്ന പരാതിയുമായി അഭിഭാഷകന്‍ രംഗത്തെത്തിയതോടെ ആയിരുന്നു ഇത്.

Dileep

ഇത് സംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ച ടൈംസ് ഓഫ് ഇന്ത്യ പത്രത്തിനെതിരെ ദിലീപ് നിയമനടപടിയുമായി രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു. അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ടൈംസ ഓഫ് ഇന്ത്യയോട് ദിലീപ് അമ്പത് കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.

ദിലീപ് മള്‍ട്ടിപ്ലക്‌സ് നിര്‍മിച്ചിരിക്കുന്ന സ്ഥലം മുമ്പ് കൊച്ചി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു എന്നായിരുന്നു പരാതിക്കാരനായ അഡ്വ കെസി സന്തോഷിന്റെ വാദം. ഈ ഭൂമി പിന്നീട് സര്‍ക്കാര്‍ പുറമ്പോക്കായി പ്രഖ്യാപിച്ചുവെന്നും സന്തോഷ് പറയുന്നു. ഈ വിഷയത്തില്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തു.

എന്നാല്‍ 2006 ല്‍ ആണ് ദിലീപി ഈ സ്ഥലം വാങ്ങുന്നത്. ബിജു ഫിലിപ്, അഗസ്റ്റിന്‍, പോള്‍, സജി എന്നിവരില്‍ നിന്നാണ് ദിലീപ് ഒരേക്കറോളം വരുന്ന സ്ഥലം വാങ്ങിയത്. ഇക്കാര്യം ദിലീപ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

അഡ്വ കെസി സന്തോഷിന്റെ ഹര്‍ജിയില്‍ അന്വേഷിച്ച് തീര്‍പ്പാക്കന്‍ കോടതി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിരുന്നു. കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം തഹസില്‍ദാര്‍ നടത്തിയ അന്വേഷണത്തില്‍ ഭൂമി പുറമ്പോക്കല്ലെന്ന് കണ്ടെത്തുകയായിരുന്നു.

English summary
Land raw about Dileep's multiplex ends
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X