'രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ ഇറക്കണം'; പ്രധാനമന്ത്രിക്ക് കത്തയച്ച് അർജുന്റെ കുടുംബം
കോഴിക്കോട്: രക്ഷാപ്രവർത്തനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് അർജുന്റെ കുടുംബം. ആദ്യ ദിവസങ്ങളില്‍ ഉദ്യോഗസ്ഥരെ വിശ്വസിച്ചതില്‍ തെറ്റുപറ്റിയെന്ന് കുടുംബം പറഞ്ഞു. ഇപ്പോഴുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ വിശ്വാസമില്ലെന്ന് അര്‍ജുന്റെ അമ്മ ഷീല പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് വേഗം കൂട്ടണമെന്നും അർജുന്റെ അമ്മ ആവശ്യപ്പെടുന്നു. കുടുംബം പ്രധാനമന്ത്രിക്ക് കത്തയച്ചു. രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ ഇറക്കണമെന്നും ആവശ്യപ്പെട്ടു.
കർണാടകയുടെ രക്ഷാപ്രവർത്തനത്തിൽ വിശ്വാസമില്ലെന്നും കേരളത്തിൽ നിന്ന് ആളുകളെ അയക്കണമെന്നും തിരച്ചിൽ നിർത്തി വെയ്ക്കരുതെന്നും കുടുംബം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജിവന് വില കല്‍പ്പിക്കാത്ത സമീപനമാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്നും. ഇനി ഇങ്ങനെയൊരു അവസ്ഥ ആര്‍ക്കും വരാന്‍ പാടില്ല. അവിടുത്തെ പോലീസ് സ്‌റ്റേഷനില്‍ നിന്ന് പറയുന്നത് അവര്‍ അറിഞ്ഞിട്ടില്ല.

പരാതി രജിസ്റ്റര്‍ ചെയ്തിട്ടില്ലാ എന്നാണ്, അന്ന് രാത്രി അവനെ കിട്ടായതപ്പോള്‍ തന്നെ അവിടുത്തെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് സംസാരിച്ചപ്പോള്‍ അവര്‍ ഇങ്ങോട്ട് ചോദിച്ചു അര്‍ജുനല്ലേ. അര്‍ജുന്റെ മിസ്സിംഗ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് , അര്‍ജുന്റൈ കുടുംബം പറയുന്നു. പോലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അര്‍ജുന്റെ കുടുംബം പറഞ്ഞു.
കർണാടയിലെ ഷിരൂരിൽ ദേശിയപാതിയിലെ മണ്ണിടിച്ചിലിനെ തുടർന്നാണ് ലോറിക്കൊപ്പം അർജുനെ കാണാതായത്. അർജുനെ കണ്ടെത്താൻ വേണ്ടിയുള്ള തിരച്ചിൽ 100 മണിക്കൂർ പിന്നിട്ടു. മണ്ണ് നീക്കം ചെയ്തുള്ള പരിശോധനയാണ് ഇപ്പോൾ തുടരുന്നത്.
നേരത്തെ മൂന്നിടത്ത് റഡാറിൽ സിന്ധനൽ ലഭിച്ചിരുന്നു. എന്നാൽ അർജുൻ ഓടിച്ചിരുന്ന ലോറിയുടേതാണ് എന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. മണ്ണിനടിയിൽ നാല് മീറ്റർ താഴ്ച വരെ പരിശോധന നടത്താൻ ശേഷിയുള്ള റഡാറാണ് ഉപയോഗിച്ചുവരുന്നത്. എന്നാൽ അങ്കോലയിലെ സാഹചര്യത്തിൽ ഇത് രണ്ടര മീറ്റർ വരെ മാത്രമെ സാധ്യമാവുന്നുള്ളൂ. ഇതിന് തന്നെ നിരപ്പായ സ്ഥലം ആവശ്യമാണ്.
എട്ട് മണ്ണുമാന്തി യന്ത്രങ്ങൾ ഒരേസമയം പ്രവർത്തിക്കുന്നുണ്ട്. അർജുൻ അടക്കം മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്. അങ്കോലയിൽ റെഡ് മഴ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. മഴ പെയ്യുന്നത് രക്ഷാപ്രവർത്തനകത്തിന് തിരിച്ചടിയാവുന്നുണ്ട്. എഴുപതിലധികം പേരാണ് രക്ഷാപ്രവർത്തനത്തിനായി രംഗത്തുള്ളത്. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് നിന്ന് ഇപ്പോഴും വെള്ളംകുത്തിയാെലിച്ച് വരുന്നുണ്ട്.
റഡാർ ഉപയോഗിച്ച് കൂടുതൽ ലൊക്കേഷനുകളിൽ പരിശോധന നടത്താനാണ് ദൗത്യ സംഘത്തിന്റെ തീരുമാനം. പുഴയിലും റഡാർ ഉപയോഗിച്ച് പരിശോധന നടത്താനും തീരുമാനമുണ്ടെ്












Click it and Unblock the Notifications