ഭുമി കൈയ്യേറ്റ കേസ്: ജോയ്സ് ജോര്‍ജ്ജ് എംപിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണം ഡീന്‍ കുര്യാക്കോസ്
കൊച്ചി: ഭൂമി കൈയ്യേറ്റ വിഷയവുമായി ബന്ധപ്പെട്ട് ഇടുക്കി എംപി ജോയ്സ് ജോര്‍ജ്ജിനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. എംപിയുടെ ഭൂമി കൈയ്യേറിയതുമായി ബന്ധപ്പെട്ട മുഴുവന്‍ തെളിവുകളും തന്റെ കൈയ്യിലുണ്ടെന്നും. അത് റവന്യു മന്ത്രിക്ക് കൈമാറുമെന്നും . കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
പട്ടയം അനുവദിക്കാന്‍ പറ്റാത്തിടത്ത് പട്ടയം അനുവദിച്ചിരിക്കുകയാണെന്നും അതില്‍ ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയ നേതാക്കളം പങ്കാളികളായിരിക്കുന്നു. വലിയ കുറ്റ കൃത്യം അവിടെ നടന്നിരിക്കുന്നു. അതുകൊണ്ട് അവിടെ പട്ടയം റദ്ദാക്കുന്നു. റദ്ദാക്കുമ്പോള്‍ സ്വാഭാവികമായും ക്രിമിനല്‍ നടപടികളിലേക്ക് പോകണം ആ നടപടികളില്‍ നിന്ന് ജോയ്സ് ജോര്‍ജ്ജിനെ രക്ഷപ്പെടുത്താന്‍ വേണ്ടി മറ്റാരെയെങ്കിലും പ്രതികളാക്കാനാണ് ശ്രമമെന്നും ഡീന്‍ കുറ്റപ്പെടുത്തി.

അങ്ങനെ വരുമ്പോള്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ച അപേക്ഷ ആരുടെ പേരിലാണോ അവര്‍ പ്രതിയാകുന്ന സാഹചര്യമുണ്ടാകും. പട്ടയം നേടിയത് മറ്റുള്ളവരാണെന്ന് വരുത്തി തീര്‍ത്ത് എംപിയെ സംരക്ഷിക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നത്. പട്ടയത്തിന് അപേക്ഷ നല്കിയ തമിഴ്നാട് സ്വദേശികളായ പട്ടികജാതിക്കാരെ പ്രതിയാക്കാനുള്ള നീക്കം നടക്കുകയാണെന്നും ഡീന്‍ ആരോപിച്ചു.
ജോയ്സ് ജോര്‍ജ്ജ് എംപിക്കുനേരെ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധവും ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തൊടുപുഴയില്‍ വച്ച് എംപിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ജോയ്സ് ജോര്‍ജ്ജ് എംപിക്ക് പിന്തുണ അറിയിച്ച് ഡിവൈഎഫ്ഐ രംഗത്ത് വന്നിരിക്കുകായണ്. എംപിക്ക് പിന്തുണയറിച്ചുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലും തൊടുപുഴയിലും സ്ഥാപിച്ചിട്ടുണ്ട്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications