കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭുമി കൈയ്യേറ്റ കേസ്: ജോയ്‌സ് ജോര്‍ജ്ജ് എംപിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണം ഡീന്‍ കുര്യാക്കോസ്

  • By Desk
Google Oneindia Malayalam News

കൊച്ചി: ഭൂമി കൈയ്യേറ്റ വിഷയവുമായി ബന്ധപ്പെട്ട് ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ്ജിനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. എംപിയുടെ ഭൂമി കൈയ്യേറിയതുമായി ബന്ധപ്പെട്ട മുഴുവന്‍ തെളിവുകളും തന്റെ കൈയ്യിലുണ്ടെന്നും. അത് റവന്യു മന്ത്രിക്ക് കൈമാറുമെന്നും . കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

തോമസ് ചാണ്ടിക്ക് ഇനി പ്രതീക്ഷ വേണ്ട.. എകെ ശശീന്ദ്രൻ പിണറായി മന്ത്രിസഭയിലേക്ക് തിരികെ വരുന്നു?തോമസ് ചാണ്ടിക്ക് ഇനി പ്രതീക്ഷ വേണ്ട.. എകെ ശശീന്ദ്രൻ പിണറായി മന്ത്രിസഭയിലേക്ക് തിരികെ വരുന്നു?

പട്ടയം അനുവദിക്കാന്‍ പറ്റാത്തിടത്ത് പട്ടയം അനുവദിച്ചിരിക്കുകയാണെന്നും അതില്‍ ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയ നേതാക്കളം പങ്കാളികളായിരിക്കുന്നു. വലിയ കുറ്റ കൃത്യം അവിടെ നടന്നിരിക്കുന്നു. അതുകൊണ്ട് അവിടെ പട്ടയം റദ്ദാക്കുന്നു. റദ്ദാക്കുമ്പോള്‍ സ്വാഭാവികമായും ക്രിമിനല്‍ നടപടികളിലേക്ക് പോകണം ആ നടപടികളില്‍ നിന്ന് ജോയ്‌സ് ജോര്‍ജ്ജിനെ രക്ഷപ്പെടുത്താന്‍ വേണ്ടി മറ്റാരെയെങ്കിലും പ്രതികളാക്കാനാണ് ശ്രമമെന്നും ഡീന്‍ കുറ്റപ്പെടുത്തി.

 dean

അങ്ങനെ വരുമ്പോള്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ച അപേക്ഷ ആരുടെ പേരിലാണോ അവര്‍ പ്രതിയാകുന്ന സാഹചര്യമുണ്ടാകും. പട്ടയം നേടിയത് മറ്റുള്ളവരാണെന്ന് വരുത്തി തീര്‍ത്ത് എംപിയെ സംരക്ഷിക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നത്. പട്ടയത്തിന് അപേക്ഷ നല്‍കിയ തമിഴ്‌നാട് സ്വദേശികളായ പട്ടികജാതിക്കാരെ പ്രതിയാക്കാനുള്ള നീക്കം നടക്കുകയാണെന്നും ഡീന്‍ ആരോപിച്ചു.

ജില്ലമാറി ഫ്ളക്‌സ് ബോര്‍ഡ്: അറിഞ്ഞില്ലെന്ന് ഡിവൈഎഫ്ഐ: ഇവന്റ് മാനേജ്മെന്റെന്ന് യൂത്ത് കോണ്‍ഗ്രസ്ജില്ലമാറി ഫ്ളക്‌സ് ബോര്‍ഡ്: അറിഞ്ഞില്ലെന്ന് ഡിവൈഎഫ്ഐ: ഇവന്റ് മാനേജ്മെന്റെന്ന് യൂത്ത് കോണ്‍ഗ്രസ്

ജോയ്‌സ് ജോര്‍ജ്ജ് എംപിക്കുനേരെ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധവും ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തൊടുപുഴയില്‍ വച്ച് എംപിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ജോയ്‌സ് ജോര്‍ജ്ജ് എംപിക്ക് പിന്തുണ അറിയിച്ച് ഡിവൈഎഫ്‌ഐ രംഗത്ത് വന്നിരിക്കുകായണ്. എംപിക്ക് പിന്തുണയറിച്ചുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലും തൊടുപുഴയിലും സ്ഥാപിച്ചിട്ടുണ്ട്.

English summary
youth congress state president dean kuriakose against idukki mp joice george . dean ssay to take criminal case against joice george mp in land acquisition case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X