പാലക്കാട് കനത്ത മഴ, പാലക്കയത്ത് ഉരുള്‍പ്പൊട്ടി; കാഞ്ഞിരപ്പുഴ ഡാമില്‍ ജലനിരപ്പുയരുന്നു
പാലക്കാട്: കനത്ത മഴയില്‍ പാലക്കാട് ജില്ലയിലെ പാലക്കയത്തെ പാണ്ടന്‍മലയില്‍ ഉരുള്‍പ്പൊട്ടല്‍. കടകളിലും വീടിനുള്ളില്‍ വരെ വെള്ളം കയറിയിരിക്കുകയാണ്. ഉള്‍ക്കാട്ടിനുള്ളിലും അതിശക്തമായ മഴയാണ് ഉള്ളത്. പാലക്കയം ജംഗ്ഷനിലും, മുന്നേക്കര്‍ ജംഗ്ഷനിലുമാണ് വെള്ളം കയറിയത്. ആശങ്കപ്പെടാനില്ലെന്നും, ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.
കാഞ്ഞിരപ്പുഴ ഡാമില്‍ അടക്കം അതിവേഗമാണ് ജലനിരപ്പ് ഉയരുന്നത്. പ്രദേശത്ത് ഇപ്പോഴും കനത്ത മഴ തുടരുകയാണ്. പുഴയിലെ ജലനിരപ്പ് അടക്കം ഉയര്‍ന്നിട്ടുണ്ട്. വില്ലേജ് ഓഫീസറും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പുഴയില്‍ ആരും ഇറങ്ങരുതെന്നും കളക്ടര്‍ പറഞ്ഞു. കാഞ്ഞിരപ്പുഴ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ ഷട്ടര്‍ തുറക്കാനുള്ള സാധ്യതയുള്ളതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. മൂന്ന് ഷട്ടറുകള്‍ 60-70 സെന്റി മീറ്ററോളം ഉയര്‍ത്താനാണ് സാധ്യത.

കാഞ്ഞിരപ്പുഴ മണ്ണാര്‍ക്കാട്, നെല്ലിപ്പുഴ, കുന്തിപ്പുഴ, തൂതപ്പുഴ, ഭാഗത്ത് ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. അതേസമയം ഇരുമ്പാമുട്ടിയില്‍ പുഴയ്ക്ക് അക്കരെ രണ്ട് കപേര്‍ കുടുങ്ങി കിടക്കുന്നുണ്ട്. വൈകീട്ട് മൂന്നരയോടെ തന്നെ ഇവര്‍ മഴ തുടങ്ങിയിരുന്നു. സ്‌കൂള്‍, പള്ളി മുറ്റത്തെല്ലാം വെള്ളം കയറി നിറഞ്ഞിരിക്കുകയാണ്. ജനവാസ മേഖലയായ വട്ടപ്പാറ ഇരുട്ടുകുഴി, ചീനിക്കപ്പാറ എന്നിവിടങ്ങളില്‍ മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications