അട്ടമലയിൽ ഉരുൾപൊട്ടലെന്ന് റിപ്പോർട്ട്; ഇരുപതിലധികം ആദിവാസികൾ കുടുങ്ങിക്കിടക്കുന്നു!
വയനാട്: അട്ടമലയിൽ ഉരുൾപൊട്ടപുണ്ടായതായി റിപ്പോർട്ട്. ഇരുപതിലധികം ആദിവാസികള്‍ കുടുങ്ങിക്കിടക്കുന്നു. ആദിവാസി കോളനിയിലാണ് ഉരുൾ പൊട്ടലുണ്ടായത്. കനത്ത മഴയും മണ്ണിടിച്ചിലും തുടരുരകയാണ്. രക്ഷാപ്രവർത്തകർക്ക് സംഭവ സ്ഥലത്ത് എത്താൻ കഴിയുന്നില്ലെന്ന് റിപ്പോർട്ടാണ് പുറത്ത് വരുന്നത്.
മീഡിയ വണാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കനത്ത മഴയാണ് ഉണ്ടായിട്ടുള്ളത്.

Recommended Video
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഈ ജില്ലകളിലൽ വെള്ളപ്പൊക്ക സാധ്യത ഉണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ വളപട്ടണം പുഴയുടെ തീരത്തുള്ള പെരുമണ്ണ്, മലപ്പുറം ജില്ലയിലെ ചാലിയാര്‍ നദിക്കരയിലെ കുനിയില്‍ എന്നിവിടങ്ങളില്‍ വെള്ളപ്പൊക്ക സാധ്യത ഉയർന്ന തോതിലണെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.












Click it and Unblock the Notifications