Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇതുവരെയുള്ള രക്ഷാപ്രവർത്തനങ്ങൾ വെറും പരാജയം,ഇപ്പോൾ മണ്ണ് നീക്കം ചെയ്യുകയാണ്': ര‍ഞ്ജിത്ത് ഇസ്രയേൽ

ബെം​ഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താൻ നടത്തുന്ന രക്ഷാപ്രവർത്തനം തുടക്കം മുതലെ പരാജയമാണെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞതെന്ന് കേരളത്തിൽ നിന്ന് പോയ രക്ഷാപ്രവർത്തകൻ ര‍ഞ്ജിത്ത് ഇസ്രയേൽ. ഇതുവരെ ഉള്ള പ്രവർത്തനങ്ങൾ വെറും പരാജയമാണെന്ന് രഞ്ജിത്ത് പറഞ്ഞു.

ഇപ്പോൾ മണ്ണ് നീക്കം ചെയ്യുകയാണ്, രാത്രി 10 മണി വരെ പ്രവർത്തനം തുടരുമെന്നും രഞ്ജിത്ത് പറഞ്ഞു. നിൽക്കുന്ന സ്ഥലത്തേക്ക് എപ്പോൾ വേണമെങ്കിലും മണ്ണ് ഇടിഞ്ഞുവീണേക്കാമെന്നും രഞ്ജിത്ത് പറയുന്നു. 20- 25 അടിയോളം മണ്ണുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്രക്ക് എവിടെയാണ് കൃത്യമായി ട്രാക്ക് ചെയ്തിട്ടില്ലെന്നും മൂന്ന് മണിവരെ തെറ്റായ രീതിയിലായിരുന്നു രക്ഷാപ്രവർത്തനം നടന്നിരുന്നതെന്നുമാണ് അദ്ദേഹം പറയുന്നത്.

arjun

അതേ സമയം, കർണാടകയുടെ രക്ഷാപ്രവർത്തനത്തിൽ അർജുന്റെ കുടുംബം അതൃപ്തി അറിയിച്ചിരുന്നു. ജീവന് വില കൽപ്പിക്കാത്ത സമീപനമാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്നും ഇനി ഇങ്ങനെയൊരു അവസ്ഥ ആർക്കും വരാൻ പാടില്ലെന്നുമാണ് നേരത്തെ അർജുന്റെ കുടുംബം പറഞ്ഞത്.

അവിടുത്തെ പോലീസ് സ്‌റ്റേഷനിൽ നിന്ന് പറയുന്നത് അവർ അറിഞ്ഞിട്ടില്ല, പരാതി രജിസ്റ്റർ ചെയ്തിട്ടില്ലാ എന്നാണ് എന്ന് അർജുന്റെ കുടുംബം പറയുന്നു. തങ്ങൾ അർ‌ജുനെ അന്ന് രാത്രി കിട്ടായതപ്പോൾ തന്നെ അവിടുത്തെ പോലീസ് സ്‌റ്റേഷനിൽ വിളിച്ച് സംസാരിച്ചതായും കുടുംബം പറയുന്നു. അവർ ഇങ്ങോട്ട് ചോദിച്ചു അർജുനല്ലേ. അർജുന്റെ മിസ്സിംഗ് ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് , അർജുന്റെ കുടുംബം പറയുന്നു. പോലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അർജുന്റെ കുടുംബം പറഞ്ഞു.

ആദ്യ ദിവസങ്ങളിൽ ഉദ്യോഗസ്ഥരെ വിശ്വസിച്ചതിൽ തെറ്റുപറ്റിയെന്ന് കുടുംബം പറഞ്ഞു. ഇപ്പോഴുള്ള രക്ഷാപ്രവർത്തനത്തിൽ വിശ്വാസമില്ലെന്ന് അർജുന്റെ അമ്മ ഷീല പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് വേ​ഗം കൂട്ടണമെന്ന് അർജുന്റെ അമ്മ പറഞ്ഞു. കുടുംബം പ്രധാനമന്ത്രിക്ക് കത്തയച്ചു. രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ ഇറക്കണമെന്നും ആവശ്യപ്പെട്ടു. കർണാടയിലെ ഷിരൂരിൽ ദേശിയപാതിയിലെ മണ്ണിടിച്ചിലിനെ തുടർന്നാണ് ലോറിക്കൊപ്പം അർജുനെ കാണാതായത്.

അതേ സമയം രഞ്ജിത്ത് ഇസ്രായേലിനെ സ്ഥലത്ത് പ്രവേശിക്കാൻ അനുവദിക്കുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കത്തിൽ അർജുൻ ഓടിച്ച ലോറിയുടെ ഉടമ മനാഫിനെ കർണാടക എസ് പി മർദ്ദിച്ചതായി ആരോപണം ഉയർന്നിരുന്നു. രഞ്ജിത്തിനെക്കുറിച്ച് നേരത്തെ തന്നെ പോലീസിനെ അറിയിച്ചിരുന്നു. അദ്ദേഹവുമായി പോയപ്പോൾ ആദ്യം തന്നെ തടഞ്ഞുവെന്നും സംഘത്തെ സംഭവസ്ഥലത്തേക്ക് അനുവദിച്ചില്ലെന്നും മനാഫ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+