കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശങ്ക ഉയർത്തി വയനാടിലെ കുറിച്യാർ മല; മണ്ണിടിച്ചിലിന് സാധ്യത, മലമുകളിലെ ജലാശയം ഒഴുകി വന്നേക്കും!

Google Oneindia Malayalam News

വയനാട്: കുറിച്യാർമല ആശങ്കയുണ്ടാക്കുന്നു. കുറിച്യാർമലയിൽ ഇനിയും ഒരു മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. തുടർച്ചയായ രണ്ടാം വർഷവും കുറിച്യാർ മലയിൽ ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. ഉരുൾപൊട്ടൽ ഉണ്ടായ മേഖലയിലെ വിള്ളൽ മലമുകളിലുള്ള വലിയ ജലാശയത്തിന് തൊട്ടടുത്തെത്തിയെന്നാണ് റിപ്പോർട്ട്.

<strong>തെക്കൻ മാസാണ്, മരണ മാസ്...' മേയറെ പുകഴ്ത്തി, സുരേഷ്ഗോപിക്ക് തട്ടുകൊടുത്ത് സംവിധായകന്റെ കുറിപ്പ്!</strong>തെക്കൻ മാസാണ്, മരണ മാസ്...' മേയറെ പുകഴ്ത്തി, സുരേഷ്ഗോപിക്ക് തട്ടുകൊടുത്ത് സംവിധായകന്റെ കുറിപ്പ്!

ഇനിയും ഉരുൾപൊട്ടൽ‌ ഉണ്ടായാൽ ഈ ജലാശയം താഴേക്ക് പതിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. കുറ്യാർമലയിൽ ഉരുൾപൊട്ടലുണ്ടായ പ്രഭവ കേന്ദ്രത്തിന്റെ അടുത്താണ് ഈ തടാകം. മലയിൽ 60 മീറ്റർ നീളവും 10 മീറ്റർ ആഴവുമുള്ള വലിയ ഗർത്തമാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതോടെ കുറച്യാർ മലയുടെ താഴ്വാരത്ത് താമസിക്കുന്ന ഇരുന്നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു.

പരിശോധന നടത്തും

പരിശോധന നടത്തും


ശനിയാഴ്ച ഉച്ചയോടെ വിദഗ്ധസംഘം ഈ പ്രദേശത്ത് എത്തി പരിശോധന നടത്തും. തടാകത്തിലെ വെള്ളവും മമ്ണും കല്ലും മരങ്ങളുമെല്ലാം താഴ്വാരത്തേക്ക് ഒലിച്ചു വന്നാൽ ദുരന്തത്തിന്റെ വ്യാപ്തി ഭീകരമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. അതേസമയം പുത്തുമലയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് നടത്തിയ തിരച്ചിലിൽ കാണാതായ ഏഴ് പേരെ വ്യാഴാഴ്ചയും കണ്ടെത്താനായില്ല.

ശ്രമം വിഫലം

ശ്രമം വിഫലം

ആളുകളെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ ദിവസം പുത്തുമലയില്‍ തെരച്ചിലിനായി മൂന്ന് സ്‌നിഫര്‍ ഡോഗുകളെ കൊണ്ടുവന്നിരുന്നു. രാവിലെ മുതല്‍ ഇവയെ ഉപയോഗപ്പെടുത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. നായ്ക്കളുടെ കാലുകളും ചെളിയില്‍ താഴ്ന്നുപോകാന്‍ തുടങ്ങിയതിനെത്തുടര്‍ന്ന് ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

മൂന്നുറോളം രക്ഷാപ്രവർത്തകർ

മൂന്നുറോളം രക്ഷാപ്രവർത്തകർ

മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചു കൂടുതല്‍ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തി. എന്നാല്‍ പലയിടത്തും പത്തു മീറ്ററോളം ആഴത്തില്‍ മണ്ണടിഞ്ഞു കിടക്കുകയാണ്. അടിഞ്ഞുകൂടിയ ചെളിയും മണ്ണും പമ്പു ചെയ്തുകളയാനുള്ള സംവിധാനം ലഭ്യമാക്കാന്‍ ജില്ലാഭരണകൂടം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുന്നൂറോളം പേരാണ് വ്യാഴാഴ്ച പുത്തുമലയിൽ തിരച്ചിൽ നടത്തിയത്.

വെള്ളിയാഴ്ചയും തിരച്ചിൽ തുടർന്നു

വെള്ളിയാഴ്ചയും തിരച്ചിൽ തുടർന്നു

മനുഷ്യസാധ്യമായ എല്ലാതരത്തിലുമുള്ള തിരച്ചിലും നടക്കുന്നുണ്ടെന്നും ബന്ധുക്കള്‍ പറയുന്നതു വരെ ഇതു തുടരുമെന്ന് സ്ഥലം സന്ദർശിച്ച ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ വീണ്ടും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വലിയ മഴക്കെടുതി ഉണ്ടായിരുന്നെങ്കിലും മഴക്കണക്കിൽ പിറകിലാണ് വയനാടും ഇടുക്കിയും.

Recommended Video

cmsvideo
മണ്ണിനടിയിലെ കണ്ണീര്‍ കാഴ്ചകള്‍ | Oneindia Malayalam
മഴയുടെ അളവ് കുറഞ്ഞു

മഴയുടെ അളവ് കുറഞ്ഞു

ഇടുക്കിയിൽ 20 ശതമാനവും വയനാട്ടിൽ 15 ശതമാനം വീതവും മഴയുടെ കുറവുണ്ട്. വരുന്ന പത്ത് ദിവസം മഴയുടെ അളവ് കുറവായിരിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നു. പ്രളയക്കെടുതി അനുഭവിക്കുന്ന സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിവിധ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ജില്ല കലക്ടർമാർ അവധി നൽകിയിട്ടുണ്ട്.

English summary
Landslides at Kurichyar hill in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X