ബിഗ് ബോസ് വിജയി തരികിട സാബുവിനെ വിടാതെ ലസിത പാലക്കൽ, മറുപടി പറയിക്കുമെന്ന് വെല്ലുവിളി
തലശ്ശേരി: ഏഷ്യാനെറ്റ് ചാനലിലെ ജനപ്രിയ പരിപാടിയായ ബിഗ് ബോസ്സിന്റെ ഫിനാലെ കഴിഞ്ഞ ദിവസമായിരുന്നു. തരികിട സാബു എന്ന സാബുമോന് അബ്ദുസമദ് പരിപാടിയില്‍ വിജയിയായി ഒരു കോടിയുടെ ഫ്ളാറ്റും സ്വന്തമാക്കി. ബിഗ്ബോസ്സില്‍ എത്തും മുന്‍പ് അത്ര നല്ല ഇമേജ് ആയിരുന്നില്ല സാബുവിന്.
കടുത്ത സ്ത്രീവിരുദ്ധതയുടെ പേരില്‍ പൊങ്കാല വാങ്ങിക്കൂട്ടിയിട്ടുണ്ട് തരികിട സാബു. ലസിത പാലക്കലിനെതിരെ അശ്ലീല പോസ്റ്റുകളിട്ട് തെറിവിളി കേട്ട് കൊണ്ടിരിക്കെയാണ് സാബുമോന് ബിഗ്ബോസ്സിലെത്തുന്നത്. ബിഗ്ബോസ്സില്‍ നിന്നും മടങ്ങി എത്തുമ്പോള്‍ സാബുവിനെ കാത്ത് പുറത്ത് ലസിത പാലക്കലുണ്ട്.

അശ്ലീല പോസ്റ്റും തെറിപ്പൂരവും
ലസിത പാലക്കലിനെ കണ്ണൂര്‍ ജില്ലയിലെ യുവമോര്‍ച്ച നേതൃസ്ഥാനത്ത് നിന്നും പുറത്താക്കിയതിന് പിന്നാലെയാണ് സാബു അശ്ലീലച്ചുവയുള്ള പോസ്റ്റുകളുമായി രംഗത്ത് വന്നത്. ലസിത പാലക്കല്‍ സാബുമോനെതിരെ പോലീസില്‍ പരാതിയും കൊടുത്തു. സൈബര്‍ സംഘികളാവട്ടെ സാബുമോനെയും വീട്ടുകാരെയും ഉള്‍പ്പെടെ കേട്ടാലറയ്ക്കുന്ന തെറി വിളിച്ച് ആക്രമിച്ചു.

ബിഗ് ബോസ് വിജയി
ലസിത പാലക്കലിന്റെ പരാതിയില്‍ പോലീസ് അടയിരിക്കുമ്പോഴാണ് സാബുമോന് ബിഗ്ബോസില്‍ പങ്കെടുക്കാന്‍ മുംബൈയ്ക്ക് പറന്നത്. തുടക്കത്തില്‍ എല്ലാവരേയും വെറുപ്പിച്ച സാബു തന്നെ ഒടുക്കം വിജയിയും ആയി. എന്നാല്‍ ബിഗ് ബോസ് വിജയിയായി തിരിച്ച് വരുന്ന സാബുവിനെ വെറുതെ വിടാന്‍ ലസിത പാലക്കല്‍ ഉദ്ദേശിച്ചിട്ടില്ല.

മറുപടി പറയിക്കും
സാബുവിനെതിരെ ശക്തമായ നിയമനടപടികളും സമരവുമായി മുന്നോട്ട് പോകും എന്നാണ് ലസിത പാലക്കല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്. ബിഗ്ബോസില്‍ വിജയിച്ചാലും നാട്ടുകാര്‍ ഏത് രീതിയില്‍ സാബുമോനെ കണ്ടാലും തനിക്കെതിരെ നടത്തിയ നീചമായ സൈബര്‍ ആക്രമണത്തിന് മറുപടി പറയിക്കുമെന്നും ലസിത പാലക്കല്‍ പറഞ്ഞു.

വിദേശത്ത് നിന്ന്
പാനൂര്‍ പോലീസിലാണ് ലസിത പരാതി നല്‍കിയിരിക്കുന്നത്. കേസില്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം എന്നാവശ്യപ്പെട്ട് തലശ്ശേരി കോടതിയില്‍ ഹര്‍ജി നല്‍കിയതായും ലസിത വ്യക്തമാക്കി. പോലീസ് പറയുന്നത് തനിക്കെതിരെ സാബുമോന് പോസ്റ്റിട്ട അക്കൗണ്ട് വിദേശത്ത് നിന്നാണ് ഓപ്പറേറ്റ് ചെയ്യുന്നത് എന്നാണെന്നും ലസിത പാലക്കല്‍ പറയുന്നു.

നല്ല എട്ടിന്റെ പണി
എന്നാല്‍ ആ അക്കൗണ്ട് സാബുമോന് ഉപയോഗിച്ചത് തന്നെയാണ് എന്ന് എല്ലാവര്ക്കും അറിയാമെന്നും ലസിത ചൂണ്ടിക്കാട്ടുന്നു. സാബുവിന്റെ ബിഗ് ബോസ് വിജയം പുറത്ത് വന്നതിന് പിന്നാലെ തന്നെ ലസിത നല്ല എട്ടിന്റെ പണി കൊടുത്തിരുന്നു. ബിഗ്ബോസിലെ അവതാരകന് കൂടിയായ മോഹന്‍ലാലിനെ അടക്കം സാബു നേരത്തെ അധിക്ഷേപിച്ചതിന്റെ സ്ക്രീന്‍ ഷോട്ടുകളാണ് ലസിത പുറത്ത് വിട്ടത്.

മോഹൻലാലിന് അധിക്ഷേപം
മോഹന്‍ലാലിനെ അധിക്ഷേപിക്കുന്നതിനൊപ്പം ഗായികയും അവതാരകയുമായ റിമി ടോമിയെ അപമാനിക്കുന്ന പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ടും അക്കൂട്ടത്തിലുണ്ട്: ഒരു സ്ത്രി എന്ന നിലയ്ക്ക് ഇത് പറഞ്ഞെതീരു കാരണം കള്ളന് കഞ്ഞി വെയ്ക്കുന്നവൻ പോലിസ് ഇതെനിക്ക് മനസിലായ കാര്യമാണ് സാബുവിനെ സംരക്ഷിക്കാൻ CPM നേതാക്കൾ ഉണ്ട് ഈ Acc ഗൾഫിൽ നിന്ന് എടുത്തAcc ആണ് പോലിസിന്റെ ഭാഷ്യം അപ്പോൾ ഇവരെയോക്കെ ചീത്ത പറഞ്ഞ സാബു രക്ഷപ്പെട്ടു അല്ല രക്ഷപ്പെടുത്തി എന്നായിരുന്നു പോസ്റ്റ്.

തിരിച്ചടിയായിരുന്നു ഉദ്ദേശം
ഈ ഫേസ്ബുക്ക് പോസ്റ്റിന്റെ ഉദ്ദേശം ബിഗ് ബോസില്‍ നിന്നും വിജയി ആയി എത്തുന്ന സാബുവിന് ഒരു തിരിച്ചടി നല്‍കുക എന്നത് ആയിരുന്നുവെന്നും ലസിത പാലക്കല്‍ വ്യക്തമാക്കി. സാബുമോന് എതിരായി നടത്തുന്ന പോരാട്ടത്തിന് ബിജെപിയുടെ പിന്തുണയുണ്ടെന്നും മറിച്ചുള്ള പ്രചാരണം എതിരാളികള്‍ നടത്തുന്നതാണ് എന്നും ലസിത പാലക്കല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്
ലസിത പാലക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
-
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications