Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ലാലിനെതിരെ ബിഗ് ബോസ്സ് സാബുമോന്‍... കൃത്യസമയത്ത് പകരംവീട്ടി ലസിത പാലക്കല്‍

കണ്ണൂര്‍: മഹിള മോര്‍ച്ച നേതാവ് ലസിത പാലക്കലിനെ ഫേസ്ബുക്കില്‍ അപമാനിച്ച കേസിലെ പ്രതിയാണ് സാബുമോന്‍. അതേ സാബുമോന്‍ ഏഷ്യാനെറ്റിന്റെ ബിഗ് ബോസില്‍ എത്തിയപ്പോള്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

എന്നാല്‍ ബിഗ് ബോസ്സ് തുടര്‍ന്നപ്പോള്‍, സ്ത്രീ വിരുദ്ധ നിലപാടുകളെല്ലാം മായ്ച്ചുകളഞ്ഞ് സാബുമോന്‍ കാഴ്ചക്കാരുടെ പ്രിയതാരമായി മാറി. ഒടുവില്‍ ബിഗ് ബോസ്സിലെ വിജയിയും ആയി. സോഷ്യല്‍ മീഡിയയില്‍ ആണെങ്കില്‍ ഇപ്പോള്‍ എങ്ങും സാബുമോന്‍ സ്തുതിയും ആണ്.

പക്ഷേ, ലസിത പാലക്കലിന്റെ പരാതിയില്‍ മാത്രം ഒരു നടപടിയും ഇതുവരെ ഉണ്ടായില്ല. എന്നാലും ബിഗ് ബോസ് വിജയിയായി സാബുമോന്‍ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ലസിത പാലക്കല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത് രണ്ട് സ്‌ക്രീന്‍ ഷോട്ടുകള്‍ ആണ്. അതില്‍ ഒന്ന് മോഹന്‍ലാലിനെതിരെ ഉള്ളതാണ്.

 ലസിത പാലക്കല്‍

ലസിത പാലക്കല്‍

യുവമോര്‍ച്ചയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയിരുന്നു ലസിത പാലക്കല്‍. സോഷ്യല്‍ മീഡിയയില്‍ ബിജെപിയുടെ യുവ മുഖങ്ങളില്‍ ഒന്ന് ആണ് ഇപ്പോഴും ലസിത. എന്നാല്‍ യുവമോര്‍ച്ചയുടെ നേതൃസ്ഥാനത്ത് നിന്ന് അപ്രതീക്ഷിതമായി ലസിത പാലക്കലിനെ നീക്കുകയായിരുന്നു. ഇതിന് ശേഷം ആണ് പ്രശ്‌നങ്ങളുടെ തുടക്കം.

അപമാനിച്ച് സാബു

അപമാനിച്ച് സാബു

ലസിത പാലക്കലിനെ അപമാനിക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റുകളുമായാണ് സാബു രംഗത്തെത്തിയത്. സാബുമോന്‍ അബ്ദുസ്സമദ് അന്ന ഐഡിയിലൂടെ ആയിരുന്നു ഇത്. അശ്ലീലച്ചുവയുള്ള പരാമര്‍ശങ്ങളുടെ സാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ ഉണ്ടായിരുന്നു.

പോലീസില്‍ പരാതി

പോലീസില്‍ പരാതി

സാബുമോനെതിരെ ലസിത പാലക്കല്‍ പോലീസില്‍ പരാതി നല്‍കി. ഏതാണ്ട് നാല് മാസം മുമ്പായിരുന്നു ഇത്. എന്നാല്‍ പരാതി നല്‍കി ഇത്ര കാലം ആയിട്ടും സാബുവിനെതിരെ ഒരു നടപടിയും പോലീസ് സ്വീകരിച്ചില്ല. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ആയിരുന്നു കേസുകള്‍ എങ്കിലും അറസ്റ്റ് അടക്കമുള്ള ഒരു നടപടിയിലേക്കും പോലീസ് കടന്നില്ല.

കുത്തിയിരിപ്പ് സമരം വരെ

കുത്തിയിരിപ്പ് സമരം വരെ

ഇതിനിടെ ലസിത പാലക്കല്‍ പരസ്യ സമരവുമായും രംഗത്ത് വന്നു. പാനൂരിലെ പോലീസ് സ്‌റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഒടുവില്‍ ഒരാഴ്ചയ്ക്കകം സാബുവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും എന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. എന്നിട്ടും കാര്യമായി ഒന്നും തന്നെ സംഭവിച്ചില്ല.

സാബുമോന്‍ ബിഗ് ബോസില്‍

സാബുമോന്‍ ബിഗ് ബോസില്‍

ഇതിനിടെ ആയിരുന്നു ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ ആയ ബിഗ് ബോസില്‍ സൈബുമോന്‍ എത്തിയത്. നൂറ് ദിവസം ബിഗ് ബോസ്സ് ഹൗസില്‍ ചെലവഴിക്കുന്നതാണ് ടാസ്‌ക്. സാബുമോന്‍ ബിഗ് ബോസില്‍ എത്തിയപ്പോഴും പ്രതിഷേധം ഉയര്‍ന്നിരുന്നു. പക്ഷേ, ഒടുവില്‍ ബിഗ് ബോസ്സില്‍ സാബുമോന്‍ തന്നെ വിജയിയാവുകയും ചെയ്തു.

കൃത്യസമയത്ത് പ്രതികാരം

കൃത്യസമയത്ത് പ്രതികാരം

ഈ സമയത്താണ് ലസിത പാലക്കല്‍ ഫേസ്ബുക്കില്‍ ഒരു കുറിപ്പെഴുതുന്നത്. സാബുമോന്റെ രണ്ട് ഫേസ്ബുക്ക് സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം ആയിരുന്നു അത്. ഒന്നില്‍ ഗായിക റിമി ടോമിയെ അമാനിക്കുന്നതും മറ്റൊന്നില്‍ മോഹന്‍ലാലിനെ അധിക്ഷേപിക്കുന്നതും ആണ് ഉള്ളത്.

കള്ളന് കഞ്ഞി വയ്ക്കുന്നവന്‍

കള്ളന് കഞ്ഞി വയ്ക്കുന്നവന്‍

ഒരു സ്ത്രീ എന്ന നിലയ്ക്ക് ഇത് പറഞ്ഞേ തീരു. കാരണം, കള്ളന് കഞ്ഞിവക്കുന്നവന്‍ പോലീസ്- ഇത് എനിക്ക് മനസ്സിലായ കാര്യമാണ്. സാബുവിനെ രക്ഷിക്കാന്‍ സിപിഎം നേതാക്കളുണ്ട്. ഈ അക്കൗണ്ട് ഗള്‍ഫില്‍ നിന്ന് എടുത്ത അക്കൗണ്ട് ആണ് എന്നാണ് പോലീസിന്റെ ഭാഷ്യം. അപ്പോള്‍ ഇവരെയൊക്കെ ചീത്ത പറഞ്ഞ സാബു രക്ഷപ്പെട്ടു, അല്ല രക്ഷപ്പെടുത്തി- ഇതാണ് ലസിതയുടെ ഫേസ്ബുക്ക് പോസ്റ്റ്.

മോഹന്‍ലാലിനെതിരെ

മോഹന്‍ലാലിനെതിരെ

പട്ടികളെ താലോലിക്കരുത്. അവയെ കൊല്ലണം എന്ന് പറഞ്ഞ് സാബു ഒരു പോസ്റ്റ് ഇട്ടിരുന്നു. അതിന്റെ താഴെ മോഹന്‍ലാല്‍ പട്ടിയെ കളിപ്പിക്കുന്ന ഒരു ചിത്രം ഒരാള്‍ പോസ്റ്റ് ചെയ്തു. ഇതിന് കൊടുത്ത മറുപടിയില്‍ ആണ് സാബു മോഹന്‍ലാലിനെ അധിക്ഷേപിച്ചിട്ടുള്ളത്.

റിമി ടോമിക്കെതിരെ

റിമി ടോമിക്കെതിരെ

സ്‌റ്റേജില് നിന്ന് പുലയാട്ട് നടത്തുന്ന ഒരുത്തിയുടെ പേര്--- റിമി ടോമി. ഇതായിരുന്നു റിമി ടോമിക്കെതിരെ സാബു മുമ്പ് നടത്തിയ പരാമര്‍ശം. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടും ലസിത പാലക്കല്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Recommended Video

cmsvideo
    കിരീടം ചൂടി കള്ള കുറുക്കൻ ,തരികിടയല്ല ഇനി സാബു
    മോഹന്‍ലാലിന്റെ ബിഗ് ബോസ്സില്‍

    മോഹന്‍ലാലിന്റെ ബിഗ് ബോസ്സില്‍

    മലയാളം ബിഗ് ബോസ്സിന്റെ അവതാരകന്‍ സൂപ്പര്‍താരം മോഹന്‍ലാല്‍ ആയിരുന്നു. അതേ പരിപാടിയില്‍ തന്നെയാണ് സാബുമോന്‍ ഒന്നാമതായതും. കൃത്യ സമയത്ത് തന്നെ ലസിത ആ പഴയ സ്‌ക്രീന്‍ ഷോട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

    ലസിതയുടെ പോസ്റ്റ്

    ഇതാണ് ലസിത പാലക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+