Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹിള മോർച്ച ജില്ലാ പ്രസിഡന്റിനെതിരെ ലസിത പാലയ്ക്കൽ ; വിവാദ വീഡിയോയിൽ വിശദീകരണം

കണ്ണൂർ; വിവാദ വീഡിയോയിൽ വിശദീകരണവുമായി യുവ മോർച്ച നേതാവ് ലസിത പാലക്കൽ.ലൈവിൽ വന്നത് മഹിള മോർച്ചയുടെ ജില്ല പ്രസിഡന്റിന്റ വോയ്സ് ക്ലിപിനെ കിട്ടിയതിനെ തുടർന്നാണെന്ന് പോസ്റ്റിൽ പറയുന്നു.കൂറേയായി മാറി നിൽക്കുന്നു ഇവരുടെ വ്യക്തിഹത്യ ഒരു പാടായി കേൾക്കുന്നു എന്നാലിവിടെ തെറ്റായ കീഴ് വഴക്കമായി എന്നതിനാൽ അത് എന്റെ സഹപ്രവർത്തകരോട് പങ്ക് വെച്ചതാണ് എന്ന് ലസിത ഫേസ്ബുക്കിൽ കുറിച്ചു.

 ലസിത പാലക്കലുണ്ടെങ്കിൽ ഞാനില്ല

ലസിത പാലക്കലുണ്ടെങ്കിൽ ഞാനില്ല

ലൈവിൽ വന്നത് മഹിള മോർച്ചയുടെ ജില്ല പ്രസിഡന്റിന്റ voice clip കിട്ടിയതിനെ തുടർന്നാണ്. ലസിത പാലക്കലുണ്ടെങ്കിൽ ഞാനില്ല, ലസിതയെ എടുക്കരുത് എന്ന് മഹിള പ്രസിഡന്റ് സ്ഥാനത്തിരുന്ന് പറയുമ്പോൾ അത് ശരി വെക്കുന്നതിന് പകരം പ്രസിഡന്റ് എല്ലാവരെയും ഒരുമിച്ച് കൊണ്ട് പോകേണ്ടവരാണല്ലോ.

 മൂഢസ്വർഗ്ഗത്തിലാണ്

മൂഢസ്വർഗ്ഗത്തിലാണ്

കൂറേയായി മാറി നിൽക്കുന്നു ഇവരുടെ വ്യക്തിഹത്യ ഒരു പാടായി കേൾക്കുന്നു എന്നാലിവിടെ തെറ്റായ കീഴ് വഴക്കമായി എന്നതിനാൽ അത് എന്റെ സഹപ്രവർത്തകരോട് പങ്ക് വെച്ചു എന്നതാണ്. ഈ പ്രതികരണം കണ്ട് ഇടതൻ മാരും എതിർക്കുന്നവരും കരുതിക്കാണും ചിലരുടെ രീതി തെറ്റാണെന്ന് തുറന്ന് പറഞ്ഞാൽ പാർട്ടി മാറാനുള്ള തത്രപ്പാടാണെന്ന്. അങ്ങനെ ധരിക്കുന്നവർ മൂഢസ്വർഗ്ഗത്തിലാണ്.

 ആ ഗണത്തിൽ പെട്ടവരല്ല

ആ ഗണത്തിൽ പെട്ടവരല്ല

മുൻ കാലത്ത് ചിലർ അത്തരം കുലംകുത്തികളായിരുന്നിട്ടുണ്ടെന്ന് കരുതി ആ ഗണത്തിൽ പെട്ടവരല്ല ഞാനും കുടുംബവും. ഞങ്ങൾ ഏതെങ്കിലും ഒരു പാർട്ടിയിൽ പ്രവർത്തിക്കണം എന്ന ധാരണയിൽ ഈ പാർട്ടിയിലും സംഘടനയിലും പ്രവർത്തിക്കുന്നവരല്ല. സംഘമാണ് എന്നെ ഞാനാക്കിയത്.

 പ്രവർത്തിക്കാൻ താത്പര്യമുണ്ടായിരുന്നു

പ്രവർത്തിക്കാൻ താത്പര്യമുണ്ടായിരുന്നു

ധീരനായ മനോജേട്ടനുൾപ്പടെയുള്ളവർ കാണിച്ച് തന്ന പ്രവർത്തനവഴിയിലൂടെയാണ് ഞാനും നടന്ന് വന്നത്. എന്നോട് വ്യക്തിപരമായ വൈരാഗ്യവും വിദ്വേഷവും വെച്ച് ചുമതലയിലേക്ക് പ്രവേശിപ്പിക്കുന്നില്ല എന്നത് അവരുടെ തന്നെ വാക്കുകളിലൂടെ പുറത്ത് വന്നത് കൊണ്ട് അത് ശരിയായില്ല എന്നതാണ് ഞാൻ സൂചിപ്പിക്കുന്നത്... എന്ന് വെച്ച് ചുമതല കിട്ടിയേ തീരൂ എന്ന വാശിയോ ചുമതല കിട്ടാത്തതിലെ വിഷമമോ അല്ല. പക്ഷെ പ്രവർത്തിക്കാൻ താല്പര്യമുണ്ടായിരുന്നു.

 ചുമതല വേണമെന്നില്ലല്ലോ

ചുമതല വേണമെന്നില്ലല്ലോ

സംഘ പ്രവർത്തനത്തിൽ തുടരാൻ പാർട്ടി പ്രവർത്തനത്തിൽ തുടരാൻ ചുമതല വേണമെന്നില്ലല്ലോ. അതിനാൽ മരണം വരെ സംഘസന്ദേശവും സംഘാദർശവും മുറുകെ പിടിച്ച് പ്രവർത്തിക്കും. ചുമതലയെന്നത് പ്രവർത്തനം കൂടുതൽ ഗൗരവതരവും കേന്ദ്രീകൃതവുമാക്കും... ദേശീയതയുടെ വാഹകയായി എവിടെയും എങ്ങും ഏതെതിർപ്പിലും ഏത് വെല്ലുവിളിയിലും ഏത് പ്രതിസന്ധിയിലും ഞാൻ പ്രവർത്തിക്കും..

 cpm കാരോടും സുഡാപ്പികളോടുമായിരുന്നു

cpm കാരോടും സുഡാപ്പികളോടുമായിരുന്നു

വീരബലിദാനികളുടെ മണ്ണിൽ സംഘാശയത്തിന്റെ പൂർത്തീകരണത്തിനായി... എന്നെ തളർത്താൻ ചുമതലകൾക്കോ എതിരാളികൾക്കോ ഭീഷണികൾക്കോ പ്രലോഭനങ്ങൾക്കോ ആവില്ല... ചിലർക്ക് എന്റെ നവമാധ്യമങ്ങളിലെ പ്രതികരണങ്ങളിൽ വിയോജിപ്പുണ്ടാക്കിയിട്ടുണ്ടാവാം... അതൊക്കെ അത്തരം പ്രതികരണ പോസ്റ്റുകളൊക്കെയും എന്നോട് മോശമയി പ്രതികരിച്ച cpm കാരോടും സുഡാപ്പികളോടുമായിരുന്നു..

 ബോദ്ധ്യപ്പെടും

ബോദ്ധ്യപ്പെടും

ഈ ഗണത്തിൽ പെടാത്തവരോട് പ്രതികരിച്ചിട്ടുണ്ടെങ്കിൽ അവർ ഒരു സ്ത്രീയോട് അപമര്യാദയും തോന്യാസവും കാട്ടുന്ന രീതിയിൽ പ്രതികരിച്ചവരോട് മാത്രമാണ്... ആരെയെങ്കിലും അത്തരത്തിൽ ഞാൻ എതിർത്ത് പോസ്റ്റിട്ടിട്ടുണ്ടെങ്കിൽ എതിർപ്പും വിയോജിപ്പു മുണ്ടാക്കിയിട്ടുണ്ടെങ്കിൽ അവരെ തന്നെ നേരിട്ട് വിളിച്ച് ചോദിച്ചാൽ എന്തിനാണ് ലസിത ഈ രീതിയിൽ പെരുമാറിയത് എന്ന് ബോദ്ധ്യപ്പെടും...

 മുട്ടുമടക്കാതെ പ്രവർത്തിച്ചതാണ്

മുട്ടുമടക്കാതെ പ്രവർത്തിച്ചതാണ്

എന്റെ പ്രതികരണം സംഘടനക്കും സമൂഹത്തിനും വേണ്ടിയാണ്..... ഇത് വരെ എനിക്ക് തന്ന സപ്പോർട്ട് നിങ്ങളാണ് കാര്യങ്ങൾ ഇനിയും തുറന്ന് പറയും കാരണം ഒരു സ്വന്തം വീടില്ലാതെ അഭയാർത്ഥിയായിട്ടും മുട്ടുമടക്കാതെ പ്രവർത്തിച്ചതാണ് ലസിത പാലക്കൽ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+