തരികിട സാബുവിനെതിരെ പരാതിയുമായി ലസിത പാലക്കൽ; ചിരിക്കുന്ന 'കമ്മി'കളോട് ലസിതയ്ക്ക് ഒന്നേ പറയാനുള്ളൂ..
കണ്ണൂർ: സോഷ്യൽ മീഡിയയിലൂടെ തന്നെ അപമാനിച്ച തരികിട സാബുവിനെതിരെ കണ്ണൂർ മുൻ യുവമോർച്ച ജില്ലാ സെക്രട്ടറി ലസിത പാലക്കൽ. നടനും ചാനല്‍ പരിപാടികളിലെ അവതാരകനുമായ തരികിട സാബു എന്ന സാബു അബ്ദുസമദിനെതിരെയാണ് പരാതിയുമായി ലസിത രംഗത്ത് വന്നിരിക്കുന്നത്. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെയാണ് ലസിത പാലക്കലിനെതിരെ ലൈംഗികച്ചുവയുള്ള പോസ്റ്റുകളുമായി തരികിട സാബു എത്തിയത്.
ലസിത പാലക്കല്‍, കുട്ടിയെ ഞാന്‍ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുകയാണ് എന്ന് തുടങ്ങുന്ന പോസ്‌റ്റിലാണ് ലൈംഗികച്ചുവയുളള പരാമര്‍ശങ്ങള്‍ ഇയാള്‍ നടത്തിയിരിക്കുന്നത്. ഇത് കൂടാതെ വേറെയും സമാന നിലവാരത്തിലുള്ള പോസ്റ്റുകള്‍ ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾക്കെതിരെ രൂക്ഷമായ രീതിയിൽ തെറിവിളിച്ചകൊണ്ട് സംഘപരിവാർ പ്രവർത്തകരും രംഗത്ത് വന്നിരുന്നു. എന്നാൽ ഇന്ന് തരികിട സാബുവിനെതിരെ പരാതി നൽകിയിട്ടുണ്ടെന്ന് തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ലസിത വ്യക്തമാക്കുകയായിരുന്നു.

തലശ്ശേരി എഎസ്പി
പരാതി നൽകുക മാത്രമേ ചെയ്തിട്ടുള്ളു. എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. ചെയ്താൽ ഫേസ്ബുക്കിലൂടെ അറിയിക്കാമെന്ന് ലസിത പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. തലശ്ശേര് എഎസ്പിക്കാണ് പരാതി നൽകിയിരിക്കുന്നത്. പോലീസ് ഇതിനെതിരെ നടപടി എടുക്കുമെന്ന പ്രതീക്ഷ തനിക്കില്ലെന്നും അവർ പറയുന്നു. എന്നാൽ തന്നെ അധിക്ഷേപിച്ച സിപിഎം പ്രവർത്തകനായ സാബുവിനെ ശിക്ഷിക്കുന്നത് വരെ ഏത് അറ്റം വരെ പോകാനും താൻ തയ്യാറാണെന്ന് ലസിത വീഡിയോയിലൂടെ പറഞ്ഞു.

നിയമപരമായി പോരാടും
നിയമപരമായി തന്നെ ഈ വിഷയം നേരിടും. ഇത്തരം കാര്യങ്ങളൊന്നും കണ്ട് ഞാൻ തളരില്ല. അങ്ങിനെയുള്ള ഒരു വ്യക്തിയല്ല. പിണറായി സർക്കാർ ഭരിക്കുന്ന കാലഘട്ടത്തിൽ നീതി ലഭിക്കില്ല എന്നത് വ്യക്തമാണെന്നും അവർ പറഞ്ഞു. ചിരിക്കുന്ന കമ്മികളോട് ഒരു കാര്യമേ പറയാനുള്ളൂ. അവരുടെ വീട്ടിൽഅമ്മയും പെങ്ങളും ഉണ്ടാവില്ല. അവർ ചിരിക്കട്ടെയെന്നും ലസിത പാലക്കൽ തന്റെ ഫേസ്ബുക്ക് വീഡിയോയിൽ പറയുന്നു.

ലൈംഗീക ചുവയുള്ള പരാമർശം
കഴിഞ്ഞ ദിവസനമാണ് ടിവി ചാനൽ അവതാരകനും നടനുമായ തരികിട സാബു എന്ന സാബു അബ്ദുസമദ് ലസിത പാലക്കലിനെ അധിക്ഷേപിച്ചുകൊണ്ട് പോസ്റ്റ് ഇട്ടത്. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെയായിരുന്നു ആക്ഷേപം. ലസിത പാലക്കല്‍, കുട്ടിയെ ഞാന്‍ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുകയാണ് എന്ന് തുടങ്ങുന്ന പോസ്‌ററിലാണ് ലൈംഗികച്ചുവയുളള പരാമര്‍ശങ്ങള്‍ ഇയാള്‍ നടത്തിയിരിക്കുന്നത്. വേറെയും അധിക്ഷേപ പോസ്റ്റുകൾ അദ്ദേഹത്തിന്റെ വകയായിട്ടുണ്ട്.

മുഴുവൻ പോസ്റ്റും മുക്കി
സംഭവം വിവാദമായതോടെ ലസിതയ്ക്കെതിരെയുള്ള മുഴുവൻ പോസ്റ്റുകളും തരികിട സാബു റിമൂവ് ചെയ്തിട്ടുണ്ട്. 'ആമയിഴഞ്ചാന്‍ തോട് കിളളിയാറിന് ഉള്ളതാണെങ്കില്‍ ലസിത കുട്ടൂസ് എനിക്കുള്ളതാണ്'. എന്നതായിരുന്നു മറ്റൊരു പോസ്റ്റ്. അതേസമയം തരികിട സാബുവിന്റെ വീട്ടുകാരെ അടക്കം തെറിവിളിച്ചുകൊണ്ട് സംഘപരിവാർ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.

മണിയുടെ കൊലയാളി
'പേര് തന്നെ തരികിട എന്നാണ്. മലയാളികളുടെ പ്രിയങ്കരനായിരുന്ന കലാഭവൻ മണിയുടെ കൊലയാളികളെ ഇനിയും പിടികൂടിയിട്ടില്ല. കൊലയാളി എന്നു ജനം സംശയിക്കുന്ന തരികിടകളിൽ ഒരാൾ. ഇതിനെതിരെ ഇരട്ട ചങ്കന്റെ പോലീസിൽ പരാതി നൽകണം എന്നാണ് എല്ലാവരും പറയുന്നത്.' എന്നായിരുന്നു തരികിട സാബുവിന് മറുപടിയായി ലസിത പാലക്കിൽ പോസ്റ്റ് ചെയ്തിരുന്നത്.

വീട്ടിൽ നിന്ന് പഠിച്ച സംസ്ക്കാരം
സ്വന്തം വീട്ടിൽ നിന്നും പഠിച്ചു വച്ചിട്ടുള്ള കാര്യം ചിലർ കഞ്ചാവിന്റെ കിറുക്കിൽ പറയും. അതിന് ഇയാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മാതാപിതാക്കളുടെ സംസ്കാരം മക്കൾ കാണിക്കുന്നു. യാതൊരു പിൻബലവും ഇല്ലാതെ സുഡാപ്പി സാബു ഇങ്ങനെ ഒരു പോസ്റ്റിടും എന്ന് എനിക്ക് വിശ്വാസമില്ലെന്നും ലസിത പോസ്റ്റിൽ പറഞ്ഞിരുന്നു. സമാന സംഭവങ്ങളിൽ ഞാൻ കൊടുത്ത 12 പരാതിയിന്മേൽ മഹാരാജാവിന്റെ പോലീസ് അന്വേഷണം തുടങ്ങിയിട്ട് പോലും ഇല്ല. അതുകൊണ്ട് കേസുകൊടുത്ത് സമയം കളയാം എന്ന് മാത്രമേയുള്ളൂവെന്നും ലസിത നേരത്തെ പറഞ്ഞിരുന്നു.

പിന്തുണ നൽകുന്ന ഭരണാധികാരികൾ
4 എണ്ണം ആവാം എന്ന ഒറ്റ വാക്ക് കൊണ്ട് പൂർണ പിന്തുണ നൽകുന്ന ഒരു വിഭാഗം പിന്നെ സ്ത്രീകളെ അപമാനിക്കാൻ ശ്രമിക്കുമ്പോൾ ആർത്തു ചിരിക്കുന്ന 'കോവാലന്റെ ശിങ്കിടികൾ' ഇതൊക്കെ ആണ് ഈ കീടത്തെ കൊണ്ട് ഇത് ചെയ്യിക്കുന്നത് എന്നും ലസിത തന്റെ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. എന്ത് അക്രമം കാണിച്ചാലും അതിന് മൗനാനുവാദ കൊടുക്കുന്നവരാണ് ഇവിടുത്തെ ഭരാണികാരികളും പോലീസുമെന്നും ലസിത വിമർശിച്ചിരുന്നു.

കലാഭവൻ മണിയുടെ കുടുംബത്തിനെതിരെ
നേരത്തെ വീട്ടമ്മയെ തെറിവിളിച്ചതിന്റെ പേരിലും തരികിട സാബു വിവാദത്തിലായിരുന്നു. നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ടും ഇയാൾക്ക് നേരെ ആരോപണങ്ങൾ ഉണ്ടായിരുന്നു. നേരത്തെ കലാഭവന്‍ മണിയുടെ ഭാര്യയേയും സഹോദരനേയും സാബു അസഭ്യം പറഞ്ഞത് വൻ വിവാദമായിരുന്നു.
ജില്ലാ സെക്രട്ടറി സ്ഥാനം തെറിച്ചു
സിപിഎമ്മിനെതിരെ ഫേസ്ബുക്കിൽ വാതോരാതെ സംസാരിക്കുന്ന വ്യക്തിയാണ് യുവ മോർച്ച നേതാവ് ലസിത പാലക്കൽ. അടുത്തിടെ പിണറായി പടന്നക്കരയില്‍ മാതാപിതാക്കളേയും മകളേയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സൗമ്യ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമാണെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത് വൻ വിവാദത്തിലായിരുന്നു. സിപിഎം ലസിതയ്ക്കെതിരെ കേസ് കൊടുക്കുന്ന അവസ്ഥ പോലും ഉണ്ടായി. വീണ്ടും ലസിതയെകൊണ്ട് പൊറുതി മുട്ടിയ ബിജെപി നേതൃത്വം യുവമോര്‍ച്ചയുടെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ലസിതയെ നീക്കം ചെയ്യുകയായിരുന്നു.
ഇനിയും പോസ്റ്റിടും
പുറത്താക്കിയ നടപടിയില്‍ ഇപ്പോള്‍ ലസിത പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. താനിടുന്ന പോസ്റ്റുകൾ ‘സംഘർഷഭരിത'മാണെന്ന് കൂടെ പ്രവർത്തിക്കുന്ന ചിലർ നേതൃത്വത്തിന് പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് തന്നെ മാറ്റിയതെന്നും എന്നാല്‍ നേതൃത്വത്തിന്‍റെ നടപടി ശരിയായില്ലെന്നും ലസിത തന്റെ ഫേസ്ബുക്കിലൂടെ തന്നെ വ്യക്തമാക്കുകയായിരുന്നു. നിലവിൽ ഒരു സംഘടനയിലും ഭാരവാഹിത്വം ഇല്ലാത്തതിനാൽ ഫേസ്ബുക്കില്‍ പോസ്റ്റിടുന്നതിന് വിലക്കില്ലെന്നും ഫേസേബുക്കിൽ ഇനിയും പോസ്റ്റിടുമെന്നും അവർ വ്യക്തമാക്കുകയായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...
'യുവമോർച്ചയുടെ ജില്ലാസെക്രട്ടറി ആയി പ്രവർത്തിച്ചിരുന്ന ഒരു വ്യക്തി ആണ് ഞാൻ. ഒരു ദിവസം യാതൊരു അറിയിപ്പും ഇല്ലാതെ എന്നെ യുവമോർച്ച ഭരവാഹിത്വത്തിൽ നിന്നും മാറ്റി എന്ന് ആരൊക്കെയോ പറഞ്ഞതായി ഞാൻ കേട്ടു. എന്നെ പോലെ തന്നെ പലർക്കും അറിയില്ലായിരുന്നു എന്താണ് കാരണം എന്ന്. ഏതായാലും അല്പം വൈകി എങ്കിലും കാരണം ഞാൻ അറിഞ്ഞിരിക്കുന്നു. ഇന്ന് വരെ ഒരു പരസ്യ പ്രതികരണത്തിന് ഞാൻ ശ്രമിച്ചിട്ടില്ല. എന്നാൽ ഇതാദ്യമായി ഞാൻ എല്ലാവരെയും അറിയിക്കുന്നു'. എന്നായിരുന്നു പുറത്തിക്കിയതിനെതിരെ ലസിത പാലക്കൽ ഫേസ്ബുക്കിലിട്ടിരുന്ന പോസ്റ്റ്.

ആവേശം കാവിയോട്
ഓർമ വച്ച കാലം മുതൽ ആവേശം കാവിയോടാണ് ആദരം ഭഗവ ധ്വജത്തോടാണ്. അത് ജീവിതകാലം മുഴുവനും തുടരുകയും ചെയ്യും. എന്തായാലും എന്നെ ഇത്രയും കാലം ആത്മാർത്ഥമായി പിന്തുണച്ച യുവമോർച്ചയുടെ നേതാക്കളോടും പാർട്ടിയിലെ നേതാക്കളോടും നന്ദി അറിയിക്കുന്നു എന്ന് ലസിതാ പാലക്കൽ എന്ന് അവസാനിക്കുന്നതായിരുന്നു ആ പോസ്റ്റ്. ഇതിന് പിന്നാലെയാണ് തരികിട സാബു അധിക്ഷേപ പോസ്റ്റുകളുമായി രംഗത്ത് വന്നത്.












Click it and Unblock the Notifications