കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഖാക്കളുടെ 'ഫീഷണി' കയ്യിൽ വെച്ചാൽ മതിയെന്ന് ലസിത പാലക്കൽ.. ആദ്യം വെല്ലുവിളി.. പിന്നാലെ വിശദീകരണം!!

  • By Desk
Google Oneindia Malayalam News

മഹിളാ മോര്‍ച്ച നേതാവ് ലസിത പാലയ്ക്കല്‍ സിപിഎമ്മിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ആദ്യത്തെ സംഭവമല്ലമായൊന്നുമല്ല. എത്രയോ വാര്‍ത്തകള്‍ ഇതിന് മുമ്പും പറയുകയും സോഷ്യല്‍ മീഡിയയുടെ പൊളിച്ചടുക്കലില്‍ തട്ട് പൊളിപ്പന്‍ വിശദീകരണങ്ങള്‍ പറഞ്ഞ് തടിതപ്പുകയും ചെയ്തിട്ടുണ്ട്.
പക്ഷെ പിണറായിയിലെ കൊപാതകം നടത്തിയ സൗമ്യ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമാണെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയ വാങ്ങിക്കൂട്ടിയ തെറിയഭിഷേകത്തിന്‍റെ ഡോസ് ഇത്തിരി കൂടി പോയി എന്നാണ് തോന്നുന്നത്. സിപിഎം സൈബര്‍ പോരാളികളുടെ ആക്രമണം കടുത്തതോടെ ആദ്യം വെല്ലുവിളിയുമായി രംഗത്തെത്തിയ ലസിത പിന്നാലെ പോസ്റ്റിന് വിശദീകരണ കുറിപ്പും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പണി ഇരന്ന് വാങ്ങി

പണി ഇരന്ന് വാങ്ങി

'അവിഹിത ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളേയും മക്കളെയും കൊലപ്പെടുത്തിയ സൗമ്യ, സിപിഎം പിണറായി ലോക്കല്‍ കമ്മിറ്റി അംഗം, ഇതാണ് സഖാവ്, ഇതാവണം സഖാവ്.. എന്നാണ് ലസിത തന്‍റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. വ്യാജ വാര്‍ത്ത പോസ്റ്റ് ചെയ്തതിന് പിന്നാലെ പൂരത്തെറികളായിരുന്നു ലസിതയുടെ പോസ്റ്റിന് താഴെ എത്തിയത്. നിരവധി പേരാണ് പോസ്റ്റിന് താഴെ ലസിതയെ വിമര്‍ശിച്ച് പലരും ഇട്ടത്. തെറിവിളിക്ക് പിന്നാലെ ലസിത പോസ്റ്റ് പിന്‍വലിച്ചു.

സിപിഎമ്മിന്‍റെ പരാതി

സിപിഎമ്മിന്‍റെ പരാതി

എന്നാല്‍ അനുഭാവിപോലുമല്ലാത്ത സൗമ്യയെ പാര്‍ട്ടി അംഗമാക്കി അവതരിപ്പിച്ച് കലാപം നടത്താനുള്ള ശ്രമമാണ് ലസിത നടത്തുന്നതെന്നും ലസിതയ്ക്കെതിരെ നിയമനടപടി വേണമെന്നും ആവശ്യപ്പെട്ട് പിണറായി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കക്കോത്ത് രാജന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ചെയ്തിട്ടുള്ള ലസിത പാലയ്ക്കലിനെതിരെ ഐടി ആക്ട് , ഇന്ത്യന്‍ ശിക്ഷാ നിയമം, കേരള പോലീസ് ആക്റ്റ് എന്നിവ പ്രകാരം കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ചുവപ്പന്‍ പോലീസ് എവിടെ

ചുവപ്പന്‍ പോലീസ് എവിടെ

എന്നാല്‍ സിപിഎമ്മിന്‍റെ പരാതിക്കതിരെ ലസിത പാലയ്ക്കല്‍ രംഗത്തെത്തി. തന്‍റേ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പരാതിക്കെതിരെ ലസിത ആഞ്ഞടിച്ച് . പോസ്റ്റ് ഇങ്ങനെ സിപിഎം എന്ന പടവലങ്ങ പ്രസ്ഥാനത്തിന് എതിര് നിൽക്കുന്നവരെ ആർക്കും തെറി വിളിക്കാം, വ്യാജ പോസ്റ്റിട്ട് അപമാനിക്കാം,ഫോട്ടോ മോർഫ് ചെയ്തിടാം..പരാതി നൽകിയാൽ ചുവപ്പൻ പോലീസ് തിരിഞ്ഞു നോക്കില്ല. പക്ഷെ സിപിഎമ്മിനെതിരെ പോസ്റ്റ് ഇട്ടാൽ ജയിലിൽ ഇടും എന്നാണ് സഖാക്കളുടെ ഫിഷണി....

സിപിഎം സൈബര്‍ പോരാളി

സിപിഎം സൈബര്‍ പോരാളി

CPKM ന്റെ online ജിഹ്വ ആയ പോരാളി ഷാജി പേജിൽ വന്ന പോസ്റ്റാണ് ഇത്.പോളിറ്റ് ബ്യുറോ സംസ്കാരം മുഴുവനും ഇതിലുണ്ട്.അപകീർത്തി പോസ്റ്റുകൾ ഇടാനും തെറി വിളിക്കാനും ഇരുളിന്റെ മറവിൽ വീട് ആക്രമിക്കാനും മാത്രം അറിയാവുന്നവർ നിയമത്തിന്റെ വഴി സ്വീകരിക്കും പോലും...

അപ്പോ എങ്ങനാ

അപ്പോ എങ്ങനാ

ചെയ്യണം സഖാക്കളെ ...തീർച്ചയായും ചെയ്യണം.എനിക്കെതിരെ നിങ്ങൾ നേരിട്ടും സമൂഹ മാധ്യമങ്ങളിലൂടെയും നടത്തിയ അക്രമങ്ങൾക്കെതിരെ ഞാൻ നൽകിയ പരാതികളുടെ ഒരു കെട്ട് എന്റെ കൈവശം ഉണ്ട്.എല്ലാം നമുക്ക് ഒരുമിച്ചു തീർപ്പാക്കാം....അപ്പൊ എങ്ങനാ. ഇങ്ങനെയായിരുന്നു പോസ്റ്റ്.

ഒടുവില്‍ വിശദീകരണം

ഒടുവില്‍ വിശദീകരണം

എന്നാല്‍ വെല്ലുവിളികൊണ്ടൊന്നും കാര്യം നില്‍ക്കില്ലെന്നായതോടെ ലസിത വിശദീകരണ പോസ്റ്റും എഫ്ബിയില്‍ ഷെയര്‍ ചെയ്തു.
'ഇത് പ്രചരിപ്പിച്ചത് ഞാനല്ല, ഞാനിടുന്നതിന് മുമ്പ് പല ആള്‍ക്കാരും വാട്സ്ആപ്പ് വഴി ഇട്ടിട്ടുണ്ട്. പിന്നെ ഏത് പ്രകാരം വ്യാജപ്രചരണം എന്ന് പറയുന്നു, ഞാനും കേസ് നിയമപരമായി നേരിടും' ഇപ്പഴും മനസിലാവാത്ത ഒന്നുണ്ട് വാട്സ് അപ്പ് വഴി കിട്ടിയ ഫോട്ടോ കമൻറ് ചെയ്തതിന് ഇത്ര വലിയ പരാതിയോ ലസിത പറഞ്ഞു.

English summary
lasitha palakkals clarification regarding fb post against cpm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X