കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗമ്യ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമാണെന്ന് ലസിത പാലക്കല്‍.. വ്യാജ പ്രചാരണത്തിനെതിരെ സിപിഎം

  • By Desk
Google Oneindia Malayalam News

സിപിഎമ്മിനെതിരെ വ്യാജവാര്‍ത്തകള്‍ പടച്ച് വിട്ട് പണി വാങ്ങുന്നതില്‍ സംഘപരിവാര്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഒരു പ്രത്യേക കഴിവാണ്. വ്യാജ വാര്‍ത്തകള്‍ കൈയ്യോടെ പിടികൂടി സോഷ്യമീഡിയ പൊളിച്ച് അടുക്കുമെങ്കിലും തങ്ങളുടെ സ്ഥിരം രീതിയില്‍ നിന്ന് ഒരടിപോലും പിന്നോട്ടടിക്കാന്‍ ഇക്കൂട്ടര്‍ തയ്യാറാവാറില്ല. ബിജെപി നേതാക്കളായ കുമ്മനം രാജശേഖരന്‍, കെ സുരേന്ദ്രന്‍, ടിജെ മോഹന്‍ദാസ് എന്നിവരാണ് പണി മേടിക്കുന്നവരുടെ ലിസ്റ്റില്‍ മുന്‍പന്തിയില്‍ ഉള്ളത്. ഇവര്‍ക്കൊപ്പം പേരിദോഷം കേള്‍പ്പിക്കാതെ തന്നെ ബിജെപി യുവമോര്‍ച്ചാ നേതാവ് ലസിത പാലയ്ക്കലും ഉണ്ട്.

ഇപ്പോള്‍ സിപിഎമ്മിനെതിരെ വ്യാജ പോസ്റ്റ് ഇട്ട് കുടുങ്ങിയിരിക്കുന്നത് ലസിത പാലയ്ക്കലാണ്. പിണറായി പടന്നക്കരയില്‍ മാതാപിതാക്കളേയും മകളേയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സൗമ്യ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമാണെന്നാണ് ലസിത തന്‍റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ പാര്‍ട്ടി അനുഭാവിപോലുമല്ലാത്ത ഒരാളെ വെച്ച് വ്യാജ പോസ്റ്റിട്ട ലസിതയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് സിപിഎം.

സൗമ്യ ലോക്കല്‍ കമ്മിറ്റി അംഗം

സൗമ്യ ലോക്കല്‍ കമ്മിറ്റി അംഗം

'അവിഹിത ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളേയും മക്കളെയും കൊലപ്പെടുത്തിയ സൗമ്യ, സിപിഎം പിണറായി ലോക്കല്‍ കമ്മിറ്റി അംഗം, ഇതാണ് സഖാവ്, ഇതാവണം സഖാവ്.. എന്നാണ് ലസിത തന്‍റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ അനുഭാവിപോലുമല്ലാത്ത സൗമ്യയെ പാര്‍ട്ടി അംഗമാക്കി അവതരിപ്പിച്ച് കലാപം നടത്താനുള്ള ശ്രമമാണ് ലസിത നടത്തുന്നതെന്നും ലസിതയ്ക്കെതിരെ നിയമനടപടി വേണമെന്നും ആവശ്യപ്പെട്ട് പിണറായി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കക്കോത്ത് രാജന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.

പരാതി

പരാതി

ലസിത പാലക്കല്‍ @ലസിത പാലക്കല്‍ എന്ന ഫേസ്ബുക്കിലെ ടൈംലൈനില്‍ അവിഹിത ബന്ധത്തെ എതിര്‍ത്തിന് മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയ പിണറായിയിലെ സൗമ്യ പിണറായി ലോക്കല്‍ കമ്മിറ്റി അംഗമാണെന്നും ഇതാണ് ഇതാവണം സഖാവ് എന്നും തലക്കെട്ടട്ടോടെ വസ്തുതാ വിരുദ്ധവും കളവായതുമായ വാര്‍ത്ത പ്രചരിപ്പിച്ചെന്നും തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച് സമൂഹത്തില്‍ കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് ലസിത നടത്തിയതെന്നും പരാതിയില്‍ പറയുന്നു.

അനുഭാവി പോലും അല്ല

അനുഭാവി പോലും അല്ല

അറസ്റ്റിലായ സൗമ്യ പാര്‍ട്ടി അനുഭാവി പോലും അല്ല എന്നത് ലസിത എന്നവര്‍ക്ക് പൂര്‍ണ ബോധ്യമുണ്ടായിരുന്നിട്ട് കൂടി ഇത്തരം തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചത് മനപ്പൂര്‍വ്വം പാര്‍ട്ടിയെ പൊതു സമൂഹത്തില്‍ അപമാനിക്കാന്‍ ഉദ്ദേശം വെച്ചുള്ളതാണ്. ലസിതയുടെ കുറിപ്പ് വായിച്ച് പലരും പോസ്റ്റിന്‍റെ ആധികാരികത തേടി വിളിച്ചിരുന്നു.

രാഷ്ട്രീയ സേവിക സമിതി

രാഷ്ട്രീയ സേവിക സമിതി

ഫേസ്ബുക്കില്‍ രാഷ്ട്രീയ സേവിക സമിതി പ്രവര്‍ത്തകയാണെന്ന് വ്യക്തമായി പ്രതിപാദിച്ചിട്ടുള്ള ലസിത മനപ്പൂര്‍വ്വം കടുത്ത രാഷ്ട്രീയ വിരോധം കാരണം പാര്‍ട്ടിയേയും പാര്‍ട്ടി പ്രവര്‍ത്തകരേയും സമൂഹത്തിന് മുന്നില്‍ ഇകഴ്ത്താനുള്ള ശ്രമമാണ് നടത്തിയതെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.

കേസെടുക്കണം

കേസെടുക്കണം

പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ചെയ്തിട്ടുള്ള ലസിത പാലയ്ക്കലിനെതിരെ ഐടി ആക്ട് , ഇന്ത്യന്‍ ശിക്ഷാ നിയമം, കേരള പോലീസ് ആക്റ്റ് എന്നിവ പ്രകാരം കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

English summary
lasitha palakkals post against cpm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X