കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊട്ടിക്കലാശത്തില്‍ സംസ്ഥാനത്തിന്‍റെ പലഭാഗത്തും സംഘര്‍ഷം; വടകരയില്‍ തിരഞ്ഞെടുപ്പ് ദിവസം നിരോധനാഞ്ജ

Google Oneindia Malayalam News

Recommended Video

cmsvideo
    അടിച്ച് പൊളിച്ച് കോഴിക്കോട്ടിലെ കൊട്ടിക്കലാശം

    Newest First Oldest First
    7:25 PM, 21 Apr

    ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ വാഹനത്തിന് നേരെ കല്ലേറ്. രമ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
    7:11 PM, 21 Apr

    കെ സുധാകരന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ അപമാനിക്കുന്ന രീതിയിലുള്ള വീഡിയോ പുറത്തിറക്കിയതിനാണ് താക്കീത്
    7:01 PM, 21 Apr

    കണ്ണൂര്‍ പഴയങ്ങാടിയില്‍ എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം
    7:01 PM, 21 Apr

    പരാജയഭീതി മൂലം സിപിഎം അക്രമം അഴിച്ചുവിടുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍
    6:58 PM, 21 Apr

    രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക പുനപ്പരിശോധിക്കണമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. രാഹുലിന് വിദേശ പാസ്‌പോര്‍ട്ട് ഉണ്ടെന്നും, സത്യവാങ്മൂലത്തില്‍ ഇക്കാര്യം പറയുന്നില്ലെന്നും തുഷാര്‍ ആരോപിച്ചു.
    6:17 PM, 21 Apr

    എകെ ആന്റണി

    തിരുവനന്തപുരത്ത് വേളിയിൽ ഏകെ ആന്റണിയുടെ റോഡ് ഷോ എൽഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. സ്വാതന്ത്രമായി സഞ്ചരിക്കാൻ ഉള്ള അവകാശം പോലും നിഷേധിച്ചെന്ന് എകെ ആന്റണി
    6:16 PM, 21 Apr

    മലപ്പുറത്ത്

    മലപ്പുറത്ത് ഉന്തിനും തള്ളിനും ഇടയിൽ പോലീസുകാരന് പരിക്കേറ്റു. ആലപ്പുഴയിലെ അമ്പലപ്പുഴയിൽ സിപിഎം ബിജെപി സംഘർഷത്തിൽ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
    6:16 PM, 21 Apr

    കരുനാഗപ്പള്ളിയില്‍

    കൊല്ലം കരുനാഗപ്പള്ളിയിലും ഇരു വിഭാഗം പ്രവര്‍ത്തകര്‍ തമ്മിൽ സംഘര്‍ഷമായി. പൊലീസ് ലാത്തി വീശി. സംഘര്‍ഷത്തിൽ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
    6:15 PM, 21 Apr

    പാലാരിവട്ടത്ത്

    പാലാരിവട്ടത്തു കലാശക്കൊട്ടിനിടയിൽ സിപിഐഎം എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മിലും സംഘര്‍ഷം
    6:15 PM, 21 Apr

    കൊട്ടിക്കലാശത്തിനിടെ തൊടുപുഴയിൽ എൽഡിഎഫ് _ യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. യുഡിഎഫ് പ്രവര്‍ത്തകന് പരിക്കേറ്റിട്ടുണ്ട്.
    5:29 PM, 21 Apr

    സുരേന്ദ്രനെ തടഞ്ഞു

    കൊട്ടിക്കലാശത്തിനിടെ പത്തനംതിട്ടയിലെ എൻ ഡി എ സ്ഥാനാർത്ഥി കെ സുരേന്ദ്രനെ കാഞ്ഞിരപ്പള്ളിയില്‍ വച്ച് തടഞ്ഞു. കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ വച്ചാണ് കെ സുരേന്ദ്രനെ തടഞ്ഞ് വച്ചത്. എൽ ഡി എഫ് പ്രവർത്തകരാണ് സുരേന്ദ്രനെ തടഞ്ഞത്.
    5:29 PM, 21 Apr

    144 പ്രകാരം

    വടകരയിലെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര, കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തുകളിൽ ജില്ലാ ഭരണകൂടം ക്രിമിനല്‍ നടപടി ചട്ടം 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്
    5:28 PM, 21 Apr

    പരിക്കേറ്റു

    തിരുവല്ലയിൽ സിപിഎം - ബിജെപി പ്രവർത്തകർ തമ്മിൽ കല്ലേറ്. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. കല്ലേറിനിടെ സിവിൽ പൊലീസ് ഓഫീസർ ഉണ്ണികൃഷ്ണന് പരിക്കേറ്റു.
    5:25 PM, 21 Apr

    കയ്യേറ്റം ചെയ്തതായി പരാതി

    കൊട്ടിക്കലാശതത്തിനിടെ വടകരയില്‍ വ്യാപക സംഘര്‍ഷം. സംഘര്‍ഷത്തിനിടെ വടകര ലോക്സഭ മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി ഒ ടി നസീറിനെ സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതായി പരാതി
    5:05 PM, 21 Apr

    സംഘര്‍ഷാവസ്ഥ

    കൊട്ടിക്കലാശത്തിനിടയില്‍ വടകര വില്യാപ്പള്ളിയില്‍ സംഘര്‍ഷാവസ്ഥ.​എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്. പ്രവര്‍ത്തകരെ പോലീസ് ലാത്തി വീശി ഒടിച്ചു
    5:01 PM, 21 Apr

    റോഡ് ഷോ തടഞ്ഞു

    ആന്‍റണിയുടെ റോഡ് ഷോ തടഞ്ഞു. തിരുവനന്തപുരം വേളിയില്‍ എംകെ ആന്‍റണി റോഡ് ഷോ തടഞ്ഞു. എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് തടഞ്ഞത്
    4:19 PM, 21 Apr

    കൊട്ടിക്കലാശം

    ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം. കൊട്ടിക്കലാശം കെങ്കേമമാക്കി മുന്നണികള്‍. ജാഗ്രതയോടെ പോലീസ്
    3:35 PM, 21 Apr

    മത്സരിക്കാന്‍ തയ്യാറാണെന്ന് പ്രിയങ്ക

    വാരണസിയില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് പ്രിയങ്ക ഗാന്ധി
    3:19 PM, 21 Apr

    സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

    തിരഞ്ഞെടുപ്പിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഡിജിപി ലോക്നാഥ് ബെഹ്റ
    2:18 PM, 21 Apr

    വിവാദ പ്രസ്താവന

    മുംബൈ ഭീകരാക്രമണത്തില്‍ രക്തസാക്ഷിയായ പൊലീസ് ഉദ്യോഗസ്ഥന്‍ ഹേമന്ത് കര്‍ക്കറയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയതിന് പിന്നാലെ ഠാക്കൂറിന്‍റെ വിവാദ പ്രസ്താവന
    2:17 PM, 21 Apr

    ബാബരി മസ്ജിദ്

    അയോധ്യയിലെ ബാബരി മസ്ജിദ് തകർത്തതിൽ തനിക്ക് അഭിമാനമുണ്ടെന്നും അതിൽ പശ്ചാത്തപിക്കുന്നില്ലെന്നും പ്രഗ്യ സിം​ഗ് ഠാക്കൂർ
    1:29 PM, 21 Apr

    ബിജെപിക്ക് സീറ്റ് കിട്ടില്ല

    ലോക് സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും ബിജെപിക്ക് കിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി. കേരളത്തിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്നും ഉമ്മൻചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.
    12:36 PM, 21 Apr

    ചട്ടലംഘനം

    സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ഫെയ്സ്ബുക്കിലൂടെ പ്രചാരണം നടത്തിയ കെ സുധാകരന്‍റെ നടപടി തെരെഞ്ഞെടുപ്പ് ചട്ട ലംഘനമെന്ന് ജില്ലാ കളക്ടർ. ഇത് കാണിച്ച് കെ സുധാകരന് ജില്ലാ കളക്ടർ നോട്ടീസ് അയച്ചു
    12:17 PM, 21 Apr

    ആരോപണം തെറ്റ്

    ബിജെപി ബന്ധമെന്ന ആരോപണം തെറ്റെന്ന് എന്‍ കെ പ്രേമചന്ദ്രന്‍. പ്രചരണത്തില്‍ കോണ്‍ഗ്രസ് വിട്ടുനില്‍ക്കുന്നില്ല. തന്നെയും കോണ്‍ഗ്രസിനേയും തെറ്റിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പ്രേമചന്ദ്രന്‍
    12:16 PM, 21 Apr

    അമിത് ഷായ്ക്കെതിരെ പിണറായി

    അമിത് ഷായ്ക്കെതിരെ വിമര്‍ശനവുമായി പിണറായി വിജയന്‍. വംശഹത്യയുടെ വക്താവിനെ എത്തിച്ച് ബിജെപി പ്രചരണം നടത്തി. പ്രചാരണത്തില്‍ വര്‍ഗീയതയും മതവിദ്വേഷവും. കേരളത്തില്‍ വര്‍ഗ്ഗീയധ്രുവീകരണമെന്നും മുഖ്യമന്ത്രി
    10:44 AM, 21 Apr

    പ്രിയങ്ക ഗാന്ധിയുടെ പര്യടനം

    പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ഹവിൽദാർ പി വി വസന്തകുമാറിന്‍റെ കുടുംബത്തെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് സന്ദർശിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് വസന്തകുമാറിന്‍റെ തൃക്കേപറ്റയിലെ തറവാട്ട് വീട്ടിൽ എത്തിയായിരിക്കും സന്ദർശനം.
    9:53 AM, 21 Apr

    അമേഠിയില്‍ സരിത

    സരിത എസ് നായര്‍ അമേഠിയില്‍ സ്ഥാനാര്‍ത്ഥി. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം പത്രിക സ്വീകരിച്ചു
    9:53 AM, 21 Apr

    പിള്ളയുടെ പതിവ്

    മാപ്പ് പറഞ്ഞിന് ശേഷം പുറത്ത് പോയി വീണ്ടും വിഡ്ഢിത്തം പറയുന്നതാണ് ശ്രീധരൻ പിള്ളയുടെ പതിവെന്നും ടിക്കാറാം മീണ
    9:52 AM, 21 Apr

    മാപ്പ് പറഞ്ഞു

    തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തിൽ വിവാദ പരാമശങ്ങൾ നടത്തിയ ശേഷം ശ്രീധരൻപിള്ള തന്നോട് രണ്ട് തവണ മാപ്പ് പറഞ്ഞിരുന്നെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ
    8:03 AM, 21 Apr

    ശ്നബാധിത ബൂത്തുകള്‍

    സംസ്ഥാനത്ത് 831 പ്രശ്നബാധിത ബൂത്തുകളും 359 തീവ്ര പ്രശ്നസാധ്യതാ ബൂത്തുകളുമാണ് ഉള്ളത്
    READ MORE

    തിരുവനന്തപുരം: മൂന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന കേരളം ഉള്‍പ്പടേയുള്ള സംസ്ഥാങ്ങളില്‍ ഇന്ന് പരസ്യ പ്രചരണം അവസാനിക്കും. അവസാന നിമിഷങ്ങളിലും ഒരോ വോട്ടും ഉറപ്പിക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് എല്ലാം മുന്നണികളും. വോട്ടെടുപ്പിനുള്ള എല്ലാം മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതാി സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ടീക്കറാം മീണ വ്യക്തമാക്കി.

    <strong>'ഹര്‍ദ്ദിക്കിനെ തല്ലിയതിന് പിന്നില്‍ രാഹുല്‍ ഗാന്ധി'; ബിജെപി പ്രചരണത്തെ പൊളിച്ചടുക്കി കോണ്‍ഗ്രസ്</strong>'ഹര്‍ദ്ദിക്കിനെ തല്ലിയതിന് പിന്നില്‍ രാഹുല്‍ ഗാന്ധി'; ബിജെപി പ്രചരണത്തെ പൊളിച്ചടുക്കി കോണ്‍ഗ്രസ്

    സംസ്ഥാനത്ത് ആകെ രണ്ട് കോടി 61 ലക്ഷം ജനങ്ങള്‍ക്കാണ് ഇത്തവണ വോട്ടവകാശം ഉള്ളത്. ഒരു കോടി 26 ലക്ഷം പേർ പുരുഷമാരും ഒരു കോടി 34 ലക്ഷം പേർ സ്ത്രീകളും 174 പേർ ഭിന്നലിംഗക്കാരുമാണ്. കന്നിവോട്ടര്‍‍മാര്‍ 88000 ആണ്. സംസ്ഥാനത്ത് ആകെ 24,970 പോളിങ് ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. ഇതില്‍ 219 എണ്ണത്തിന് മാവോയിസ്റ്റ് ഭീഷണിയുണ്ട്..

    congress
    English summary
    /last day open campaign kerala
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X