കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഴിഞ്ഞ നാലര വര്‍ഷം മന്ത്രിമാര്‍ പറന്നത് 27 രാജ്യങ്ങളില്‍; സ്‌പെയിനും കസാഖിസ്ഥാനും ദക്ഷിണ കൊറിയയും പട്ടികയില്‍

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് നാലര വര്‍ഷത്തോളമായി. ഈ കാലയളവിനുള്ളില്‍ മന്ത്രിമാര്‍ സഞ്ചരിച്ച വിദേശ രാജ്യങ്ങളുടെ കണക്കാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സംസ്ഥാനത്തെ മന്ത്രിമാരുടെ സംഘം കഴിഞ്ഞ നാലര വര്‍ഷത്തിനിടെ സഞ്ചരിച്ചത് 27 വിദേശ രാജ്യങ്ങളാണെന്ന് റിപ്പോര്‍ട്ട്. മനോരമ ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മന്ത്രിമാരുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചത് കടകംപള്ളി സുരേന്ദ്രനാണ്.

kerala

10 രാജ്യങ്ങള്‍ സന്ദര്‍ശിച്ചാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. പിന്നാലെ 9 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി രണ്ടാം സ്ഥാനും കൈവരിച്ചു. 3 തവണ യുഎസ് യാത്ര അടക്കം 9 രാജ്യങ്ങളാണ് പിണറായി വിജയന്‍ സന്ദര്‍ശിച്ചത്. യുഎസ് സന്ദര്‍ശനങ്ങളില്‍ ഒന്ന് ചികിത്സാര്‍ത്ഥമാണെങ്കില്‍ മറ്റൊന്ന് സ്വകാര്യ സന്ദര്‍ശനമാണ്.

ആരോഗ്യമന്ത്രി കെകെ ശൈലജ ഇതുവരെ 8 രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. പല യാത്രകളും മുഖ്യമന്ത്രി നയിക്കുന്ന സംഘത്തിലെ അംഗങ്ങളായാണ് മന്ത്രിമാര്‍ പോയത്. കെപിസിസി ജനറല്‍ സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് നല്‍കിയ വിവരാവകാശ രേഖയില്‍ ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നുത്.

മന്ത്രിമാർ യാത്ര ചെയ്ത രാജ്യങ്ങളുടെ വിശദ വിവരങ്ങൾ

കടകംപള്ളി സുരേന്ദ്രന്‍; യുഎഇ (5 തവണ ഇതില്‍ 2 തവണ സ്വകാര്യം), യുകെ (2), ജര്‍മനി, ഫ്രാന്‍സി, ഇറ്റലി, വത്തിക്കാന്‍ (സ്വകാര്യം), യുഎസ് (സ്വകാര്യം), സ്‌പെയിന്‍, കസാഖിസ്ഥാന്‍, ജപ്പാന്‍.

മുഖ്യമന്ത്രി പിണറായി വിജയന്‍; യുഎസ് (3), യുഎഇ (4), ബഹറൈന്‍, നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, യുകെ, ജപ്പാന്‍, ദക്ഷിണകൊറിയ.

ആരോഗ്യമന്ത്രി കെ.കെ. ശൈലജ: യുകെ, യുഎഇ (2) (1 തവണ സ്വകാര്യം), തായ്ലന്‍ഡ്, ശ്രീലങ്ക, യുഎസ് (സ്വകാര്യം), സ്വറ്റ്‌സര്‍ലന്‍ഡ്, അയര്‍ലന്‍ഡ്, മോള്‍ഡോവ.

വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍: യുഎഇ, നേപ്പാള്‍, യുഎസ് (സ്വകാര്യം), ജപ്പാന്‍, ദക്ഷിണ കൊറിയ, ഖത്തര്‍.

എ.കെ. ബാലന്‍; നെതര്‍ലന്‍ഡ്‌സ് (സ്വകാര്യം), ഫ്രാന്‍സ് (സ്വകാര്യം), സിംഗപ്പൂര്‍, യുഎഇ (2), ഒമാന്‍, സൗദി അറേബ്യ (സ്വകാര്യം).

ടി.പി. രാമകൃഷ്ണന്‍; യുഎഇ, സിംഗപ്പൂര്‍, കുവൈത്ത്, ഖത്തര്‍, യുകെ.

എ.കെ. ശശീന്ദ്രന്‍: യുഎഇ (സ്വകാര്യം), യുകെ (2), ശ്രീലങ്ക (സ്വകാര്യം), ജപ്പാന്‍, ദക്ഷിണ കൊറിയ.

കെ.ടി. ജലീല്‍: യുഎഇ (2 സ്വകാര്യം), റഷ്യ, യുഎസ് (സ്വകാര്യം), മാലദ്വീപ്.

വി.എസ്. സുനില്‍ കുമാര്‍: യുഎഇ (2), ശ്രീലങ്ക, യുഎസ്, ഒമാന്‍ .

തോമസ് ഐസക്: യുഎഇ (3 ) ഇവയില്‍ 2 തവണ സ്വകാര്യ), യുഎസ് (2 ) ഇതിലൊന്ന് സ്വകാര്യം, വത്തിക്കാന്‍, യുകെ.

ജി. സുധാകരന്‍: ഖത്തര്‍, യുഎഇ (സ്വകാര്യം).

കെ. രാജു: യുഎഇ (2), ജര്‍മനി എല്ലാം സ്വകാര്യ യാത്രകള്‍.

ഇ. ചന്ദ്രശേഖരന്‍: യുഎഇ (സ്വകാര്യം)

മാത്യു ടി. തോമസ്: വത്തിക്കാന്‍

ജെ. മേഴ്‌സിക്കുട്ടിയമ്മ: ഇന്തൊനീഷ്യ

സി. രവീന്ദ്രനാഥ്: യുഎസ് (സ്വകാര്യം)

Recommended Video

cmsvideo
Serum Institute rejects charges by Covid-19 vaccine trial participant of ‘serious side effects’

പരേതനായ തോമസ് ചാണ്ടി: കുവൈത്ത് (സ്വകാര്യം)

English summary
Last four and a half years, Kerala ministers have flown to 27 countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X