കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊന്നുവോ നിങ്ങളെന്റെ അച്ഛനെ....വിസ്മയയുടെ അക്ഷര'ക്കത്തി'യേറ്റ് കേരള ഹൃദയം മുറിയും!!!

കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ സന്തോഷ് കുമാറിന്‍റെ മകള്‍ വിസ്മയയുടെ കവിത ചര്‍ച്ചയാവുന്നു

  • By Manu
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂരില്‍ അടുത്തിടെ രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ ബിജെപി പ്രവര്‍ത്തകന്‍ സന്തോഷ് കുമാറിന്റെ മകള്‍ വിസ്മയയുടെ കവിത മലയാള മനസ്സിന്റെ കണ്ണുനനയിക്കും. നവമാധ്യമങ്ങളിലൂടെ ഈ കവിത നിരവധി പേര്‍ ഏറ്റെടുത്തുകഴിഞ്ഞു.

vismaya

അച്ഛന്റെ കൊലപാതകം പ്രമേയമാക്കിയാണ് കവിത. ജോയ് മാത്യുവടക്കം പലരും കവിതയെ ഉദ്ധരിച്ചുകൊണ്ടു രംഗത്തുവന്നു. സഖാവ് പോലുള്ള പൈങ്കിളിക്കവിത പ്രചരിപ്പിക്കാന്‍ തിടുക്കം കൂട്ടിയവര്‍ അതേ പോലെ അച്ഛന്‍ നഷ്ടപ്പെട്ട ഈ മകളുടെ കണ്ണീര്‍ കവിതയും പ്രചരിപ്പിക്കണമെന്ന് അദ്ദേഹം ഫേസ്ബുക്ക് പേജില്‍ കുറിച്ചു. അച്ഛന്‍ നഷ്ടപ്പെട്ട മകളുടെ വേദന മനസ്സിലാക്കിവേണം കവിത വായിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കവിത ഇങ്ങനെ:

അതേസമയം, വിസ്മയ പങ്കെടുത്ത ഒരു സ്വകാര്യ ചാനലിലെ ക്വിസ് പരിപാടിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. കൃഷിപ്പണിക്കാരനായ അച്ഛനെ സഹായിക്കാനാണ് ഷോയ്‌ക്കെത്തിയതെന്നും വീട്ടില്‍ ടെലിവിഷന്‍ പോലുമില്ലെന്നും വിസ്മയ പരിപാടിയില്‍ പറയുന്നുണ്ട്.
വീഡിയോ കണ്ട് പല പ്രമുഖരും വിസ്മയയെ സഹായിക്കാന്‍ രംഗത്തുവന്നു. ബോ ളിവുഡ് സിനിമ കഹാനിയുടെ തിരക്കഥാകൃത്ത് അദ്വൈത കലയും ഈ മിടുക്കിക്ക് പിന്തുണയുമായി രംഗത്തെത്തി. അവരുടെ ട്വിറ്റര്‍ പേജില്‍ വിസ്മയയുടെ വീഡിയോയും ഷെയര്‍ ചെയ്തിട്ടുണ്ട്.

വീഡിയോ കാണാം

സംസ്ഥാന സ്‌കൂള്‍ കലോല്‍സവം കണ്ണൂരില്‍ നടക്കുന്നതിനിടെയാണ് ധര്‍മടം സ്വദേശി കൂടിയായ സന്തോഷ് കൊല്ലപ്പെടുന്നത്. രാത്രി വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറി അക്രമിസംഘം സന്തോഷിനെ വെട്ടിക്കൊല്ലു കയായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അണ്ടല്ലൂര്‍ വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥി കൂടിയായിരുന്നു സന്തോഷ്.

English summary
Late bjp worker santhosh kumar's daughter vismaya wrote poem about father. The poem is viral in social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X