സൈബര്‍ തെരുവില്‍ ഇരുട്ട് നുണയാന്‍... എടികള്‍ തയ്യാര്‍
തിരുവനന്തപുരം: സ്ത്രീകള്‍ക്ക് രാത്രി സഞ്ചാരത്തിനുള്ള സ്വാതന്ത്രയത്തിന് വേണ്ടി ഇരുട്ട് നുണയാമെടിുകളേ എന്ന പേരില്‍ കോഴിക്കോട് നടത്തിയ പരിപാടിക്ക് ഓണ്‍ലൈന്‍ ലോകത്ത് നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍ സംഭവം നടന്നപ്പോള്‍ പങ്കെടുക്കാനെത്തിയത് വിരലിലെണ്ണാവുന്നവര്‍ മാത്രം. കാണാനെത്തിയതോ നൂറ് കണക്കിന് പേരും.

എന്നാല്‍ ഇത്തവണ കുറച്ച് കൂടി വ്യത്യസ്തമായ ഒരു സമരമാണ് അരങ്ങേറുന്നത്. സൈബര്‍ ലോകത്ത് സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന മോശം പെരുമാറ്റങ്ങള്‍ക്കെതിരെയാണ് സമരം. പുതുവര്‍ഷ ദിനത്തില്‍ രാത്രി 12 മണിക്ക് ശേഷം ചാറ്റ് ബോക്‌സില്‍ ഓണ്‍ലൈന്‍ ഇരുന്നുകൊണ്ടാണ് സമരം.
രാത്രിസമയത്ത് സ്ത്രീകളെ ചാറ്റില്‍ കണ്ടാല്‍ അശ്ലീല സംഭാഷണങ്ങളുമായെത്തുന്നത് ചിലരുടെ സ്വഭാവ വൈകൃതമാണ്. ഇതിനെതിരെയുള്ള പ്രതികരണമാണ് ഈ സമരം. രാത്രി പന്ത്രണ്ട് മണിക്ക് ശേഷം ചാറ്റ് ബോക്‌സില്‍ ഇരുന്ന് സ്ത്രീകള്‍ ധൈര്യസമേതം പ്രതികരിക്കുകയും ചെയ്യും.

സദാചാര പോലീസെനതിരെ ചുംബന സമരവുമായെത്തിയ കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ തന്നെയാണ് 'സൈബര്‍ രാത്രി നുണയാം എടികളേ...' എന്ന പരിപാടിയും സംഘടിപ്പിക്കുന്നത്. ജനുവരി നാലിന് ആലപ്പുഴയില്‍ ചുംബന സമരം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഈ വ്യത്യസ്ത പ്രതിഷേധം.
സ്ത്രീകള്‍ക്ക് രാത്രിയില്‍ തെരുവില്‍ മാത്രമല്ല, സൈബര്‍ ഇടങ്ങളില്‍ പോലും സ്ത്രീകളെ രാത്രി കണ്ടാല്‍ സദാചാരവാദികള്‍ ചോദ്യം ചെയ്യുന്ന സ്ഥിതിയാണെന്നാണ് പലരും പറയുന്നത്.












Click it and Unblock the Notifications