മമ്മൂട്ടിയ്‌ക്കൊപ്പം വിരുന്നുണ്ണാന്‍ കൊതിച്ച രാജാവ്
രാജവാഴ്ചക്കാലമെല്ലാം എന്നേ കഴിഞ്ഞുവെങ്കിലും പഴയ രാജാക്കന്മാരുടെ പുത്തന്‍ തലമുറയ്ക്കും നമ്മള്‍ രാജാവെന്ന സ്ഥാനം നല്‍കിപ്പോരുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ അന്തരിച്ചുവെന്ന വാര്‍ത്തയ്ക്ക് വലിയ പ്രാധാന്യം ലഭിച്ചതും.
രാജാവ് എന്നതില്‍ക്കവിഞ്ഞ് നല്ലൊരു വ്യക്തിയും വിവിധ മേഖലകളില്‍ അഭിരുചി സൂക്ഷിയ്ക്കുന്നയാളുമായിരുന്നു ഉത്രാടം തിരുനാള്‍. ചലച്ചിത്രമേഖലയില്‍ നിന്നും സുരേഷ് ഗോപിയുള്‍പ്പെടെ പലരും രോഗബാധിതനായിക്കഴിയുമ്പോള്‍ അദ്ദേഹത്തെ കാണാനെത്തിയിരുന്നു. അപ്പോള്‍ ആശുപത്രിക്കിടക്കയില്‍ വച്ച് ഉത്രാടം തിരുനാള്‍ സുരേഷ് ഗോപിയോട് തന്റെയൊരു ആഗ്രഹം പറഞ്ഞു. സൂപ്പര്‍താരം മമ്മൂട്ടിയ്‌ക്കൊപ്പം ഭക്ഷണം കഴിയ്ക്കണം. സുരേഷ് ഗോപിയ്ക്കും മോഹന്‍ലാലിനും ഒപ്പം താന്‍ ഭക്ഷണം കഴിച്ചിട്ടുണ്ടല്ലോയെന്നും മമ്മൂട്ടിയ്‌ക്കൊപ്പം അങ്ങനെയൊന്ന് ഇരിയ്ക്കാന്‍ ഇതുവരെ അവസരമൊത്തുവന്നിട്ടില്ലെന്നുമാണ് ഉത്രാടം തിരുനാള്‍ പറഞ്ഞതത്രേ.

രാജാവിന്റെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ പക്ഷേ സുരേഷ് ഗോപിയ്ക്ക് കഴിഞ്ഞില്ല. ഉത്രാടം തിരുനാള്‍ ആശുപത്രിയില്‍ നിന്നും തിരിച്ചെത്തിയാലുടന്‍ മമ്മൂട്ടിയോട് കാര്യം പറഞ്ഞ് ആഗ്രഹം സാധിപ്പിച്ചുകൊടുക്കാമെന്നായിരുന്നു സുരേഷ് ഗോപിയുടെ ചിന്ത. പക്ഷേ അതിനുനില്‍ക്കാതം രാജാവ് വിടവാങ്ങി.












Click it and Unblock the Notifications