Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ കോവിഡ് നിരക്ക് താഴേക്ക്; 62 ശതമാനം രോഗികളും മഹാരാഷ്ട്രയിൽ

പ്രതിദിനം ആയിരത്തിലധികം സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്നത്. എന്നാൽ തുടർച്ചയായി രോഗികളുടെ എണ്ണം കുറയുന്നതായി കേന്ദ്ര റിപ്പോർട്ടിൽ പറയുന്നു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്ന സാഹചര്യത്തിലും കേരളത്തിൽ രോഗനിരക്ക് താഴേക്കെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. പ്രതിദിനം ആയിരത്തിലധികം സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്നത്. എന്നാൽ തുടർച്ചയായി രോഗികളുടെ എണ്ണം കുറയുന്നതായി കേന്ദ്ര റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ ആകെ കോവിഡ് കേസുകളിൽ 62 ശതമാനവും മഹാരാഷ്ട്രയിലാണ്.

പശ്ചിമബംഗാളിലെ ഖരഗ്പൂരില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി സംസാരിക്കുന്നു, ചിത്രങ്ങള്‍

രണ്ടാമത് കേരളം

രണ്ടാമത് കേരളം

ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള രണ്ടാമത്തെ സംസ്ഥാനം കേരളമാണ്. രാജ്യത്തുള്ള രോഗികളിൽ 8.83 ശതമാനമാണ് കേരളത്തിൽ ചികിത്സയിലുള്ളത്. മൂന്നാം സ്ഥാനത്തുള്ള പഞ്ചാബിൽ 5.36 ശതമാനം രോഗികളും ഉള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

കൂടുതൽ പൂനെയിൽ

കൂടുതൽ പൂനെയിൽ

മഹാരാഷ്ട്രയിലെ പൂനെ, നാഗ്പൂർ, മുംബൈ എന്നിവിടങ്ങളിൽ യഥാക്രമം 37384, 25861, 18850 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. കേരളത്തിലേക്ക് എത്തുമ്പോൾ ഏറ്റവും കൂടുതൽ രോഗികളുള്ള ജില്ല എറണാകുളമാണ്. എറണാകുളത്ത് മാത്രം 2673 പേരും പത്തനംതിട്ടയിൽ 2482 പേരും കണ്ണൂരിൽ 2263 പേരും കോവിഡ് ബാധിതരായി ചികിത്സയിലുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പഞ്ചാബിലെ ജലന്ധറിൽ 2131 പേരും സാസ്നഗറിൽ 1868 പേരും പട്യാലയിൽ 1685 പേരും കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ തുടരുകയാണ്.

പട്ടികയിൽ ഡൽഹിയും

പട്ടികയിൽ ഡൽഹിയും

അതേസമയം കോവിഡ് കൂടുന്ന സംസ്ഥാനങ്ങളിൽ മധ്യപ്രദേശ്, ഗുജറാത്ത് തമിഴ്‌നാട്, കർണാടക, ഹരിയാണ എന്നിവയ്ക്കുപുറമെ ഡൽഹിയെയും ആരോഗ്യമന്ത്രാലയം ഉൾപ്പെടുത്തി. മഹാരാഷ്ട്രയിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ് രേഖപ്പെടുത്തുന്നുണ്ട്. മധ്യപ്രദേശിലെ മൂന്ന് നഗരങ്ങളിൽ വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിൽ ഇന്നലെ

കേരളത്തിൽ ഇന്നലെ

കേരളത്തിൽ ഇന്നലെ 2078 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1860 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 111 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 25,009 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2211 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,777 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.54 ആണ്.

40000 കടന്ന് പ്രതിദിന കണക്ക്

40000 കടന്ന് പ്രതിദിന കണക്ക്

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ശനിയാഴ്ച ഈ വർഷം ഇതാദ്യമായി 40,000 കടന്നു. 24 മണിക്കൂറിനിടെ 40,953 പേർക്ക്‌ പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യവ്യാപകമായി കോവിഡ് കേസുകൾ 1.15 കോടിയായി ഉയർന്നു. മൂന്നുദിവസത്തിനുള്ളിൽ ഒരു ലക്ഷത്തിലേറെ കേസുകൾ റിപ്പോർട്ടുചെയ്തു. പുതുതായി 188 പേർകൂടി മരിച്ചതോടെ കോവിഡ് മരണസംഖ്യ 1.59 ലക്ഷമായി ഉയർന്നു.

മരണനിരക്ക്

മരണനിരക്ക്

രാജ്യത്ത് കോവിഡ് മരണനിരക്കിലും വ്യക്തമായ വർധനവ് ഉണ്ട്. അതേസമയം കോവിഡ് മരണങ്ങളിൽ 81.38 ശതമാനവും അഞ്ചുസംസ്ഥാനങ്ങളിലായിട്ടാണ്. ഇതിൽ മഹാരാഷ്ട്രയിൽ 70, പഞ്ചാബ് 38, കേരളം 17 എന്നിങ്ങനെയാണ് കോവിഡ് മരണങ്ങൾ. അസം, ഉത്തരാഖണ്ഡ്, ഒഡിഷ, പുതുച്ചേരി, ലക്ഷദ്വീപ്, സിക്കിം, ലഡാക്ക്, മണിപ്പുർ, ദാദ്ര-നാഗർഹവേലി, ദാമൻ ദിയു, മേഘാലയ, മിസോറം, നാഗാലാൻഡ്, ത്രിപുര, അന്തമാൻ നിക്കോബാർ, അരുണാചൽപ്രദേശ് എന്നിവിടങ്ങളിൽ ഒറ്റമരണവും റിപ്പോർട്ടുചെയ്തിട്ടില്ല.

അക്ഷര ഗൗഡയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+