കൊച്ചിയില്‍ മൊബൈല്‍ ടവര്‍ തട്ടിപ്പ്; ഒരു ടവറിന് 90 ലക്ഷം ഓഫര്‍ ചെയ്ത് പത്രത്തില്‍ പരസ്യം
കൊച്ചി: തട്ടിപ്പിന്റെ പുതിയ മുഖവുമായി മൊബൈല്‍ ടവര്‍ പത്ര പരസ്യം. കഴിഞ്ഞ ദിവസത്തില്‍ പ്രമുഖ പത്രങ്ങളില്‍ കൊച്ചി എഡിഷനില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നവര്‍ക്ക് 90 ലക്ഷം വാഗ്ദാനം ചെയ്ത് കൊണ്ട് പരസ്യം വന്നിരുന്നു.
ടെലികോം കമ്പനിയുടെ പേര് വ്യക്തമാക്കാതെയാണ് പരസ്യം വന്നത്. ദില്ലി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപമാണ് എന്നായിരുന്നു പരസ്യത്തില്‍. സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ആയ വികാസ് ഖാന, സ്വാതി മെഹ്റ എന്നിവരുടെ ഫോണ്‍ നമ്പര്‍ നല്‍കിയിരുന്നു.

കമ്പനി ആവശ്യപ്പെടുന്നത്
മൊബൈല്‍ ടവര്‍ സ്ഥാപിക്കാനുള്ള സ്ഥലമാണ് കമ്പനി ആവശ്യപ്പെടുന്നത്. ഏകദേശം 1 കോടി രൂപയോളമാണ് പ്രതിഫലമായി നല്‍കുന്നത്. മാത്രമല്ല 1.25 ലക്ഷം രൂപ മാസ വാടകയായി നല്‍കാമെന്നും പരസ്യത്തില്‍ പറയുന്നു.

ആദ്യം അഡ്വാന്‍സ് നിക്ഷേപിക്കണം
സ്ഥലം നല്കാന് താല്പര്യമുള്ളവര് ഫോണ്‍ നമ്പരിലേക്ക് വിളിച്ച് സംസാരിച്ചിരുന്നു. സ്ഥലം സന്ദര്‍ശിക്കുന്നതിനായി ടെക്നീഷന്‍ സ്ഥലത്ത് എത്തണമെങ്കില്‍ 13,000 രൂപ കമ്പനി എക്സിക്യൂട്ടീവ് പറയുന്ന അക്കൗണ്ട് നമ്പറില്‍ നിക്ഷേപിക്കണം.

പൈസ നിക്ഷേപിച്ചവര്‍
കമ്പനിയുടെ നിര്‍ദേശപ്രകാരം ഒട്ടേറെ പേര് അക്കൗണ്ട് നമ്പറിലേക്ക് പണം നിക്ഷേപിച്ചു. നോയ്ഡയിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചത്. അനില്‍ റായ് എന്ന വ്യക്തിയുടെ പേരിലുള്ള ഐഡിബിഐ ബാങ്കിലേക്കാണ് പണം നിക്ഷേപിച്ചത്.

സ്ഥലം സന്ദര്‍ശിക്കും എന്ന് വാഗ്ദാനം
പണം നിക്ഷേപിച്ച ഉടന്‍ മൊബൈല്‍ നമ്പറിലേക്ക് പണം നിക്ഷേപിക്കും എന്ന സന്ദേശം ലഭിക്കും. എന്നാല്‍ ബാങ്കിങ് സമയം കഴിഞ്ഞത് മുതല്‍ അവരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ആയിരുന്നു.

പോലീസില്‍ പരാതി
പണം നിക്ഷേപിച്ചവര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ദില്ലിയിലും ഹരിയാനയിലും പ്രവര്‍ത്തിക്കുന്ന സംഘമാണ് ഇതിന് പുറകില്‍ എന്ന് പോലീസ് പറയുന്നു. ഇനിയും ആളുകള്‍ പണം നിക്ഷേപിക്കാത്തിരിക്കാന് പോലീസ് നിര്‍ദേശം നല്കി.

സാധാരണ രീതിയില്‍ മൊബൈല്‍ കമ്പനികള്‍ ചെയ്യുന്നത്
സാധാരണ കേരളത്തില്‍ ടവര്‍ സ്ഥാപിച്ചിട്ടുള്ള പ്രമുഖ ടെലികോം കമ്പനികള്‍ 30,000 രൂപയില്‍ താഴെയാണ് പണം നല്‍കുന്നത്. അഡ്വാന്‍സ് തുകയായി കമ്പനി പണം ആവശ്യപ്പെടാറില്ല. കമ്പനിയും പണം തുടക്കത്തില്‍ നല്‍കില്ല. 22,000 രൂപയില്‍ കൂടുതല്‍ ഒരു കമ്പനിയും ടവര്‍ സ്ഥാപിക്കാന്‍ നല്‍കിയിട്ടില്ലെന്ന് ടെലികോം ജീവനക്കാര്‍ പറയുന്നു.
കൂടുതല്‍ വാര്‍ത്തകള്‍:
ഇന്ത്യയുടെ ക്രോസ്സ് ബോര്‍ഡര്‍ സര്‍ജിക്കല്‍ സ്ട്രൈക്ക്.. എന്ത്, എങ്ങനെ, എപ്പോള്‍...? അറിയേണ്ടതെല്ലാം
ജമ്മു കശ്മീര്‍ ആക്രമണം: താലിബാന് പാക് സൈന്യത്തിന്റെ പിന്തുണ, ഇന്ത്യന്‍ സേനയെ ആക്രമിക്കാന്‍ ആഹ്വാനം
പാകിസ്താന്റെ മിസൈല്‍ ഇങ്ങ് കൊച്ചിവരെയെത്തും... ഗതികെട്ട പാകിസ്താന് ഇന്ത്യന്‍ നഗരങ്ങള്‍ ആക്രമിച്ചേക്കും
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications