ശബരിമലയില്‍ അയ്യപ്പന്‍മാരെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണം;പിസി ജോര്‍ജ്
റോമിലും മക്കയിലും സൗജന്യമായി പോകാന്‍ സൗകര്യമൊരുക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് ശബരിമലയുടെ കാര്യത്തില്‍ അതിന് ശ്രമിക്കുന്നില്ലെന്നാണ് പിസി ജോര്‍ജ്എംഎല്‍എ ചോദിക്കുന്നത്.
കോട്ടയം: സൗജന്യമായി ഹജ്ജ് തീര്‍ത്ഥാടനത്തിന് അവസരമൊരുക്കുന്ന ഗവണ്‍മെന്റ് ശബരിമല സന്ദര്‍ശനം നടത്തുന്ന അയ്യപ്പന്‍മാരെ ചൂഷണം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് പിസി ജോര്‍ജ് എംഎല്‍എ പറഞ്ഞു. ശബരിമല തീര്‍ത്ഥാടനത്തിനായി എത്തുന്ന ഭക്തരോട് ഇരട്ടി ചാര്‍ജാണ് കെഎസ്ആര്‍ടിസി അടക്കം ഈടാക്കുന്നത്. ഇത് മര്യാദയല്ലെന്നും ജോര്‍ജ് പറഞ്ഞു. ശബരിമല ദര്‍ശനത്തിന് എത്തുന്ന എല്ലാവര്‍ക്കും വേണ്ട സൗകര്യങ്ങള്‍ ഒരുക്കി സൗഹാര്‍ദ്ദ അന്തരീക്ഷം സൃഷ്ടിക്കുകയാണ് വേണ്ടത്.
ഹജ്ജിനും റോമിലും വിശ്വാസികള്‍ ഗവണ്‍മെന്റ് സഹായത്തോടെ സൗജന്യമായി പോകുമ്പോള്‍ ദര്‍ശനത്തിനായി ശബരിമലയിലെത്തുന്ന അയ്യപ്പന്‍മാരെ ചൂഷണം ചെയ്യുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും പിസി ജോര്‍ജ്. എരുമേലിയില്‍ നിന്നും പമ്പയിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനായി അയ്യപ്പന്‍മാര്‍ മുടക്കേണ്ടി വരുന്നത് ഇരട്ടി തുകയാണ്. എന്നാല്‍ കെഎസ്ആര്‍ടിസി എരുമേലിയില്‍ നിന്നും പമ്പയിലേക്ക് സൗജന്യ ബസ് സര്‍വീസ് നടത്തണമെന്നാണ് തന്റെ നയമെന്നും ജോര്‍ജ് വ്യക്തമാക്കി.

എരുമേലി മതസൗഹാര്‍ദ്ദമായത് അയ്യപ്പന്‍മാരുടെ വരവോടു കൂടിയാണ്. ശബരിമലയിലേക്ക് എത്തുന്ന ഭക്തര്‍ക്ക് സുഗമമായി ദര്‍ശനം നടത്താനുള്ള സൗകര്യം ഒരുക്കാന്‍ വേണ്ട നടപടികള്‍ അധികൃതര്‍ സ്വീകരിക്കണം. ഭക്തര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications