Get Updates
Get notified of breaking news, exclusive insights, and must-see stories!

ശസ്ത്രക്രിയ കഴിഞ്ഞു; പൃഥ്വിരാജിന്റെ ആരോഗ്യനില എങ്ങനെ? രണ്ട് മാസം വിശ്രമം നിർദേശിച്ച് ഡോക്ടർമാർ

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ വീണ് പരിക്കേറ്റ നടന്‍ പൃഥ്വിരാജ് സുകുമാരന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. കാലിന്റെ ലിഗമെന്റിന് പരിക്കേറ്റ പൃഥ്വിരാജിന് ഇന്ന് രാവിലെയാണ് കൊച്ചിയില്‍ വെച്ച് കീഹോള്‍ ശസ്ത്രക്രിയ നടത്തിയത്. ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഇന്നലെയായിരുന്നു അപകടം. മറയൂരില്‍ വെച്ച് ബസിലെ സംഘട്ടനം രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം.

ബസില്‍ നിന്ന് ചാടിയിറങ്ങുന്നതിനിടെ പൃഥ്വിരാജ് അടിതെറ്റി താഴെ വീഴുകയായിരുന്നു. ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ച പൃഥ്വിരാജിനെ പ്രാഥമിക ചികിത്സയക്ക് ശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം ശസ്ത്രക്രിയ കഴിഞ്ഞ പൃഥ്വിരാജിന്റെ ആരോഗ്യനില തൃപ്തികരമാണ് എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Prithviraj Sukumaran

എന്നാല്‍ പൃഥ്വിരാജിന് ഡോക്ടര്‍മാര്‍ രണ്ട് മാസത്തെ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടെ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ ചിത്രീകരണം അനിശ്ചിതത്വത്തിലാകും. ജൂലൈ രണ്ടിന് എമ്പുരാന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അമേരിക്കയിലേക്ക് പോകുമെന്ന് പൃഥ്വിരാജ് അറിയിച്ചിരുന്നു. സെപ്തംബറില്‍ ഷൂട്ടിംഗ് തുടങ്ങേണ്ട ചിത്രം തല്‍ക്കാലത്തേക്ക് നീട്ടിവെച്ചിരിക്കുകയാണ്.

അതേസമയം നിലവില്‍ പൃഥ്വിരാജ് അഭിനയിച്ച് കൊണ്ടിരിക്കുന്ന വിലായത്ത് ബുദ്ധ, ഗുരുവായൂരമ്പല നടയില്‍ എന്നീ ചിത്രങ്ങളുടെ ചിത്രീകരണവും അഭിനയിക്കാനിരിക്കുന്ന മറ്റ് ചിത്രങ്ങളുടെ പ്രീ പ്രൊഡക്ഷനും നീളും. അന്തരിച്ച സംവിധായകന്‍ വിലായത്ത് ബുദ്ധ സംവിധാനം ചെയ്യാനിരുന്ന സിനിമയായിരുന്നു വിലായത്ത് ബുദ്ധ. ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ വിലായത്ത് ബുദ്ധ എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്.

സച്ചിയുടെ നിര്യാണത്തോടെ സിനിമ ജയന്‍ നമ്പ്യാര്‍ ഏറ്റെടുക്കുകയായിരുന്നു. നേരത്തെ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും പൃഥ്വിരാജ് സംവിധായനം ചെയ്ത ലൂസിഫര്‍ എന്നീ സിനിമകളില്‍ ജയന്‍ നമ്പ്യാര്‍ സഹസംവിധാനം നിര്‍വഹിച്ചിരുന്നു. പ്രിയംവദ കൃഷ്ണയാണ് വിലായത്ത് ബുദ്ധയില്‍ നായികയായി എത്തുന്നത്. ചന്ദന മോഷ്ട്ടാവായ ഡബിള്‍ മോഹന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഇതില്‍ അവതരിപ്പിക്കുന്നത്.

ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തില്‍ പറയുന്ന സിനിമ ത്രില്ലര്‍ സ്വഭാവത്തിലുള്ളതായിരിക്കും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. മറയൂരിലെ മലമുകളില്‍ ഒരു ഗുരുവും കൊള്ളക്കാരനായ ശിഷ്യനും തമ്മില്‍ ഒരപൂര്‍വമായ ചന്ദനമരത്തിനുവേണ്ടി നടത്തുന്ന യുദ്ധത്തിന്റെ കഥ പറഞ്ഞ നോവല്‍ വായനക്കാരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+