ജാനകിയമ്മയ്ക്കായി ലത വരച്ച ചിത്രം; സമ്മാനം വാങ്ങിയ ഉടൻ മുറിയിൽ തൂക്കി ഗായിക
അന്തരിച്ച പ്രിയ ഗായിക എസ് ജാനകിക്ക് താൻ വരച്ച ചിത്രങ്ങൾ അവസാനമായി സമ്മാനിക്കായതിൻ്റെ ഓർമകൾ പങ്കിട്ട് എറണാകുളം സ്വദേശിനിയും ചിത്രകാരിയുമായ ലത ആൻ്റണി. സുഹൃത്ത് ജസ്റ്റീഷ്യ ആവശ്യപ്പെട്ടത് പ്രകാരമാണ് ജാനകിയമ്മയുടെ ചിത്രം ലത വരച്ച് നൽകിയത്. ജസ്റ്റീഷ്യയ്ക്ക് ജാനകിയമ്മയെ കാണാൻ അവസരം ലഭിച്ചപ്പോൾ സമ്മാനമായി നൽകാനായിരുന്നു ചിത്രം. ഏറെ സന്തോഷത്തോടെയാണ് ഗായിക താൻ വരച്ച ചിത്രം സ്വീകരിച്ചതെന്ന് ലത പറയുന്നു.
കഴിഞ്ഞ മാസമാണ് ലതയുടെ സുഹൃത്തും ഗായികയുമായ ജസ്റ്റീഷ്യക്കും കുടുംബത്തിനും മൈസൂരിൽ വെച്ച് എസ് ജാനകിയെ കാണാൻ അവസരം ലഭിച്ചത്. പ്രശസ്ത പിന്നണി ഗായകനായിരുന്ന കമുകറ പുരുഷോത്തമൻ്റെ കുടുംബമാണ് ജസ്റ്റീഷ്യയ്ക്ക് ജാനകിയെ നേരിട്ട് കാണാനുള്ള അവസരം ഒരുക്കിയത്. ഇരുകുടുംബങ്ങളും ഒരുമിച്ചായിരുന്നു ജാനകിയെ കണ്ടത്. ഏകദേശം രണ്ട് മണിക്കൂറോളം ജസ്റ്റീഷ്യയും കുടുംബവും ജാനകിയ്ക്കൊപ്പം ചെലവഴിച്ചു.

ലത വരച്ച ജാനകിയമ്മയുടെ ചിത്രം ജസ്റ്റീഷ്യ പ്രിയ ഗായികയ്ക്ക് നൽകി. ഓയിൽ പെയിൻ്റിങ്ങിൽ തയ്യാറാക്കിയതായിരുന്നു ചിത്രം. വളരെ സന്തോഷത്തോടേയും സ്നേഹത്തോടെയുമാണ് അവർ ആ ചിത്രം സ്വീകരിച്ചതെന്ന് ലത പറയുന്നു. 'സ്നേഹത്തോടെ ജനകിയമ്മയ്ക്ക് എന്ന് ചിത്രത്തിൽ എഴുതിയിട്ടുണ്ടായിരുന്നു. ചിത്രം സ്വീകരിച്ച അവർ ഉടൻ തന്നെ തൻ്റെ മുറിയിലെ ചുമരിൽ അത് തൂക്കാനും ജോലിക്കാരനോട് ആവശ്യപ്പെട്ടു. തന്നെ സംബന്ധിച്ച് വളരെ സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്, ലത പറഞ്ഞു.
ജാനകിയ്ക്ക് മുൻപിൽ പാട്ടുപാടാനുള്ള അവസരവും തൻ്റെ സുഹൃത്തിന് ലഭിച്ചതായി ലത പറയുന്നു. മനസിൽ ഏറെനാളായി കൊണ്ടുനടന്ന ആഗ്രഹം സാധ്യമായതിൻ്റെ സന്തോഷത്തിലായിരുന്നു ജസ്റ്റീഷ്യ. പ്രിയ ഗായികയ്ക്ക് വേണ്ടി പാട്ടുപാടിയപ്പോൾ ജസ്റ്റീഷ്യയുടെ കണ്ണ് നിറഞ്ഞൊഴുകി. സ്നേഹത്തോടെ തൻ്റെ സാരിത്തുമ്പുകൊണ്ട് ജാനകിയമ്മ തന്നെ അവരുടെ കണ്ണീർ തുടച്ചുനൽകുകയായിരുന്നു, ലത കൂട്ടിച്ചേർത്തു.


Click it and Unblock the Notifications