കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലതികയ്ക്ക് പിന്നാലെ ഭര്‍ത്താവ് സുഭാഷും കോണ്‍ഗ്രസ് വിട്ടു, എന്‍സിപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും

Google Oneindia Malayalam News

കോട്ടയം: മഹിള കോണ്‍ഗ്രസ് നേതാവായിരുന്ന ലതികാ സുഭാഷ് പാര്‍ട്ടി വിട്ടതിന് പിന്നാലെ അവരുടെ ഭര്‍ത്താവും കോണ്‍ഗ്രസ് വിട്ടു. കെആര്‍ സുഭാഷാണ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്. ഇയാളും എന്‍സിപിയില്‍ ചേരാനാണ് സാധ്യത. താന്‍ എന്‍സിപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി സുഭാഷ് പറഞ്ഞു. നേരത്തെ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനെ തുടര്‍ന്ന് തല മൊട്ടയടിച്ച് പ്രതിഷേധിച്ചിരുന്നു ലതികാ സുഭാഷ്. വൈകാതെ തന്നെ അവര്‍ കോണ്‍ഗ്രസ് വിടുകയും ചെയ്തു. ഇപ്പോള്‍ അവര്‍ എന്‍സിപ്പിക്കൊപ്പമാണ്.

1

കെപിസിസിയുടെ നിര്‍വാഹക സമിതി അംഗം, ഡിസിസി സെക്രട്ടറി-വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിരുന്നു. ഇടക്കാലത്തേക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്-ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. 2016ല്‍ വൈപ്പിനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു സുഭാഷ്. നിലവില്‍ ലതികാ സുഭാഷ് എന്‍സിപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റാണ്. പിസി ചാക്കോയുടെ ഇടപെടലായിരുന്നു അവരെ എന്‍സിപിയിലെത്തിച്ചത്. ഇനിയും കോണ്‍ഗ്രസില്‍ നിന്ന് പ്രമുഖ നേതാക്കള്‍ എത്തുമെന്ന് പിസി ചാക്കോ നേരത്തെ പറഞ്ഞിരുന്നു.

അതേസമയം പുതിയ കെപിസിസി പ്രസിഡന്റായി കെ സുധാകരന്‍ അധികാരമേറ്റതിന് പിന്നാലെ കോണ്‍ഗ്രസില്‍ വീണ്ടും അതൃപ്തി പുകയുന്നുണ്ട്. കണ്‍വീനര്‍ സ്ഥാനത്തിനടക്കം ഗ്രൂപ്പ് പോര് ശക്തമാണ്. എന്നാല്‍ ഡിസിസി പദവികളും കണ്‍വീനര്‍ സ്ഥാനവും ഗ്രൂപ്പുകള്‍ക്ക് നല്‍കില്ലെന്നാണ് സൂചന. ഇത് വലിയ പൊട്ടിത്തെറിയിലേക്ക് കോണ്‍ഗ്രസിനെ നയിക്കുമെന്നാണ് സൂചന. കെവി തോമസ് അടക്കമുള്ള നേതാക്കള്‍ക്ക് കടുത്ത നിരാശയുമുണ്ട്. ഈ സാഹചര്യത്തില്‍ സീനിയര്‍ നേതാക്കളില്‍ കുറച്ച് പേര്‍ പാര്‍ട്ടി വിടാനുള്ള സാഹചര്യവും മുന്നിലുണ്ട്.

Recommended Video

cmsvideo
Ramya Haridas talks about the incident

ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷമുള്ള ദില്ലി നഗരത്തിന്റെ ആകാശ കാഴ്ച- ചിത്രങ്ങള്‍ കാണാം

രമേശ് ചെന്നിത്തലയെ രാഹുല്‍ ഗാന്ധി ദില്ലിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിനുള്ള അതൃപ്തി പരിഹരിക്കുകയെന്ന ലക്ഷ്യവും രാഹുലിനുണ്ട്. പ്രതിപക്ഷ നേതൃ സ്ഥാനത്ത് തുടരാന്‍ ആഗ്രഹിച്ച തന്നെ മാറ്റിയെന്ന വികാരമാണ് ചെന്നിത്തലയ്ക്കുള്ളത്. എല്ലാ പദവികളിലും രാഹുല്‍ ആഗ്രഹിച്ചവര്‍ വന്നതോടെ ചെന്നിത്തലയ്ക്ക് സംസ്ഥാന കോണ്‍ഗ്രസില്‍ നല്‍കാന്‍ മറ്റ് പദവികളില്ല. ദേശീയ തലത്തിലേക്ക് പോകാന്‍ അദ്ദേഹത്തിന് താല്‍പര്യവുമില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാതികള്‍ പരിഹരിക്കാന്‍ രാഹുല്‍ മുന്‍കൈയ്യെടുത്തത്.

ഗ്ലാമറസായി നയന ഗാംഗുലി, ചിത്രങ്ങള്‍ കാണാം

English summary
lathika subhash's husband also quit congress, set to join ncp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X