Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഴിഞ്ഞം പദ്ധതിക്കെതിരെ ലത്തീന്‍ കത്തോലിക്കാ സഭയുടെ ഇടയലേഖനം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീന്‍ കത്തോലിക്കാ സഭ രംഗത്ത്. വിഴിഞ്ഞം പദ്ധതിക്കെതിരേ ലത്തീന്‍ സഭ ഇടയലേഖനം പുറപ്പെടുവിപ്പിച്ചു.

ഞായറാഴ്ച്ച പള്ളികളില്‍ വായിക്കാന്‍ തയ്യാറാക്കിയ ഇടയലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പുനരധിവാസ പാക്കേജ് നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് ഇടയലേഖനം.

vizhinjam-sea-

പദ്ധതി ഈ രീതിയില്‍ മുന്നോട്ട് കൊണ്ടുപോയാല്‍ എന്തു വില കൊടുത്തും പദ്ധതി തടസപ്പെടുത്തും. തീരദേശ ജനതയെ വെല്ലുവിളിച്ച് പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കരുതെന്നും ഇടയലേഖനത്തില്‍ പറയുന്നു.

പരിസ്ഥിതി നിയമവും തീരദേശ നിയമവും ലംഘിച്ചു കൊണ്ടാണ് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. തീരദേശത്തെ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പദ്ധതി വരുന്നതോടെ 32 തീരദേശ ഗ്രാമങ്ങളിലായി അരലക്ഷത്തോളം പേര്‍ക്ക് ഭൂമി നഷ്ടമാവും. ഇതിന് മതിയായ പരിഹാരം കണ്ടിട്ടില്ലെന്നും ഇടയലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+