കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമം മതേതര സങ്കൽപ്പങ്ങളെ തകർക്കുന്നു; നിലപാട് വ്യക്തമാക്കി ലത്തീൻസഭ, ഇടയലേഖനം വായിച്ചു!

Google Oneindia Malayalam News

കൊച്ചി: ലൗ ജിഹാദ് വിഷയവുമായി സീറോ മലബാർ സഭ വിവാദങ്ങളിൽ നിക്കുമ്പോൾ പൗരത്വ നിയമത്തിൽ നിലപാട് വ്യക്തമാക്കി കേരള കത്തോലിക്കാ മെത്രാൻ സമതി. പള്ളികളിൽ ഇടയലേഖനം വായിച്ചു. പൗരത്വ നിയമം മതേതര സങ്കൽപ്പങ്ങളെ തകർന്നുവെന്നാണ് ലത്തിൻസഭയുടെ ഇടയലേഖനത്തിൽ പറയുന്നത്. ഇത് മുസ്ലീംങ്ങളുടെ മാത്രം പ്രശ്നമല്ലെന്നും രാജ്യത്തെ സർവ്വ ജനങ്ങളുടെയും പ്രശ്നമാണെന്നും സഭ പുറത്തിറക്കിയ ഇടയലേഖനത്തിൽ വ്യക്തമാക്കുന്നു.

ബില്ലിന്റെ ആന്തരിക അർത്ഥങ്ങളും രാജ്യം ഭരിക്കുന്നവരുടെയും അവരെ നിയന്ത്രിക്കുന്നവരുടെയും പ്രസ്താവനകളും വിലയിരുത്തുമ്പോൾ മതരാഷ്ട്രത്തിലേക്കുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നതെന്നും ഇടയലേഖനത്തിൽ വ്യക്തമാക്കുന്നു. മതേതര ഇന്ത്യക്കായി എല്ലാവരും രംഗത്ത് ഇറങ്ങണമെന്നും. ഭാരത് മാതാ കീ ജയ് ആയിരിക്കണം നമ്മുടെ മുദ്രാവാക്യമെന്നും ഇടലേഖനത്തിൽ പറയുന്നു. ഭരണഘടനയുടെ ആമുഖവും പള്ളികളിൽ വായിച്ചു.

സീറോ മലബാർ സഭയുടെ ലൗ ജിഹാദ് ആരോപണം

സീറോ മലബാർ സഭയുടെ ലൗ ജിഹാദ് ആരോപണം

സീറോ മലബാർ സഭ കഴിഞ്ഞ ആഴ്ച ഇടലേഖനം വായിച്ചിരുന്നു. രാജ്യത്ത് പൗരത്വ ഭേദഗതി നിയത്തിനെതിരെ പ്രക്ഷോഭങ്ങൾ നടക്കുമ്പോൾ അതിനെതിരെ ഒരു അക്ഷരം മിണ്ടാതെ കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് ആരോപിച്ചായിരുന്നു ഇടയലേഖനം. കാലാകാലങ്ങളായി ആർഎസ്എസും സംഘപരിവാർ സംഘടനകളും ആവർത്തിക്കുന്നതും ഇത് തന്നെയായിരുന്നു. വര്‍ധിച്ചുവരുന്ന ലൗജിഹാദ് മതസൗഹാര്‍ദത്തെ തകര്‍ക്കുകയാണെന്നും ഐസിസ് ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുകയാണെന്നും സീറോ മലബാർ സഭ വ്യക്തമാക്കിയിരുന്നു.

ബിജെപിയെ പിന്തുണയ്ക്കുന്ന നിലപാട്

ബിജെപിയെ പിന്തുണയ്ക്കുന്ന നിലപാട്

ബിജെപിയെ പിന്തുണയ്ക്കുന്ന നടപടിയാണ് സീറോ മലബാർ സഭ സ്വീകരിക്കുന്നത് എന്ന ആരോപണം സഭയ്ക്ക് ഉള്ളിൽ തന്നെ നിലനിൽക്കുതയായിരുന്നു. എറണാകുളം- അങ്കമാലി അതിരൂപത ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. അതിരൂപതയിലെ ഭൂരിപക്ഷം പള്ളികളിലും ഇടയലേഖനം വായിച്ചിരുന്നുമില്ല.

സഭയ്ക്കുള്ളിൽ എതിർപ്പ്

സഭയ്ക്കുള്ളിൽ എതിർപ്പ്


ദിവസങ്ങള്‍ക്ക് മുമ്പ് ചേര്‍ന്ന സിറോ മലബാര്‍ സിനഡിന്റെ പ്രസ്താവനയ്ക്കെതിരെയും എറണാകുളം- അങ്കമാലി അതിരൂപത ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നു. ലൗ ജിഹാദുമായി ബന്ധപ്പെട്ടുള്ള സർക്കുലർ അനവസരത്തിൽ ഉള്ളതാണെന്നും സർക്കുലറിനെ പിന്തുണച്ചുകൊണ്ടുള്ള പിഒസി ഡയറക്ടറുടെ ലേഖനം 'ജന്മഭൂമി' പത്രത്തിൽ അച്ചടിച്ച് വന്നത് ആശങ്ക ഉളവാക്കുന്നുവെന്നും സഭയുടെ തന്നെ കീഴിലുള്ള എറണാകുളം അങ്കമാലി അതിരൂപതാ മുഖപത്രമായ 'സത്യദീപം' വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയായിരുന്നു ഇടലേഖനവും വായിക്കാൻ സഭ ഉത്തരവിട്ടത്.

വൈദീകർ രംഗത്ത്

വൈദീകർ രംഗത്ത്

ഇതിന് പിന്നാലെ ലൗ ജിഹാദ്, പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ രാജ്യത്തിന്റെ താൽപ്പര്യം മുൻ നിർത്തി കൃത്യമായ പ്രമേയം പാസാക്കണം എന്ന ആവശ്യവുമായി റണാകുളം- അങ്കമാലി അതിരൂപതയിലെ വൈദീകർ രംഗത്ത് എത്തുകയും ചെയ്തു. പൗരത്വ നിയമ ഭേദഗതിയ്ക്കും എൻആര്‍സിയ്ക്കുമെതിരെ രാജ്യത്ത് പ്രതിപക്ഷ പാര്‍ട്ടികളും ന്യൂനപക്ഷ സംഘടനകളും പ്രതിഷേധം തുടരുന്നതിനിടെയാണ് സീറോ മലബാര്‍ സഭ സംഘപരിവാറിനോട് അടുക്കുന്ന തരത്തിലുള്ള വാർത്തകൾ പുറത്ത് വന്നത്.

രാജ്യത്ത് വൻ പ്രതിഷേധം

രാജ്യത്ത് വൻ പ്രതിഷേധം

ബിജെപിയും തീവ്ര ഹിന്ദു വലതുപക്ഷ സംഘടനകളും വര്‍ഷങ്ങളായി ആരോപിക്കുന്ന ലൗ ജിഹാദ് ആരോപണം സീറോ മലബാര്‍ സഭ ഔദ്യോഗിക നേതൃത്വം വീണ്ടും ഏറ്റെടുത്തതിനു പിന്നാലെയാണ് സഭ ബിജെപിയോട് അടുക്കുന്നതായാണ് സൂചന നൽകുന്നത്. പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ കേരള സര്‍ക്കാര്‍ ആഭിമുഖ്യത്തിലും പ്രതിപക്ഷ സംഘടനകളുടെയും മുസ്ലീം സംഘടനകളുടെയും നേതൃത്വത്തിലും വൻ പ്രതിഷേധം നടന്നപ്പോഴും സീറോ മലബാര്‍ സഭ പ്രതിഷേധത്തിൽ നിന്ന് വിട്ടു നിന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു.

English summary
Latin sabha's epistle about Citizenship Amendment Act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X