ലാവലിനില്‍ നാലാം ജഡ്ജിയും പിന്മാറി
കൊച്ചി:ലാവലിന്‍ കേസ് പരിഗണിക്കുന്നതില്‍ നിന്ന് നാലാമത്തെ ജഡ്ജിയും പിന്മാറി. ജസ്റ്റിസ് എന്‍കെ ബാലകൃഷ്ണനാണ് ഹര്‍ജി പരിഗണിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ് കേസില്‍ നിന്ന് പിന്മാറിയത്. വിഷയം ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് വിട്ടു.
ലാവലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ ക്രൈം നന്ദകുമാര്‍ നല്കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് മുമ്പ് മൂന്ന് ജഡ്ജിമാര്‍ പിന്മാറിയിരുന്നു. ഫെബ്രുവരി 4 ന് സിബിഐ നല്കിയ ഹര്‍ജികൂടി പരിഗണിക്കേണ്ടതായിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് ജഡ്ജി അപ്രതീക്ഷിതമായി പിന് മാറുകയായിരുന്നു.

ജസ്റ്റിസുമാരായ ജോസഫ് ഫ്രാന്‍സിസ്, തോമസ് പി ജോസഫ്, കെ ഹരിലാല്‍ എന്നിവരാണ് നേരത്തെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്. എന്നാല്‍ ഇവരാരും തന്നെ പിന്മാറുന്നതിന് കാരണം പറഞ്ഞിരുന്നില്ല. ഇവരില്‍ നിന്ന് വ്യത്യസ്തമായി ജസ്റ്റിസ് എന്‍കെ ബാലകൃഷ്ണന്, താന്‍ കേസില്‍ നിന്ന് പിന്മാറാനുള്ള കാരണം കൂടി വ്യക്തമാക്കി.
സര്‍ക്കാരില്‍ വലിയ സ്വാധീനമുള്ള ഒരു വക്കീലിന്റെ ജൂനിയര്‍ ആയിട്ടാണ് താന്‍ അഭിഭാഷക വൃത്തി തുടങ്ങിയത്. അതുകൊണ്ട് പിണറായിക്ക് എതിരെയുള്ള ഹര്‍ജി താന്‍ പരിഗണിക്കുന്നത് ഉചിതമാകില്ലെന്നാണ് കെഎന്‍ ബാലകൃഷ്ണന് പറഞ്ഞത്.
ലാവലിന്‍ കേസില്‍ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറുന്നതിനെതിരെ ജസ്റ്റിസ് വി ആര് കൃഷ്ണയ്യര്‍ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ഗവര്‍ണര്‍ക്കും കൃഷ്ണയ്യര്‍ കത്തയച്ചിരുന്നു.
-
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും












Click it and Unblock the Notifications