കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാവലിനില്‍ നാലാം ജഡ്ജിയും പിന്‍മാറി

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി:ലാവലിന്‍ കേസ് പരിഗണിക്കുന്നതില്‍ നിന്ന് നാലാമത്തെ ജഡ്ജിയും പിന്‍മാറി. ജസ്റ്റിസ് എന്‍കെ ബാലകൃഷ്ണനാണ് ഹര്‍ജി പരിഗണിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ് കേസില്‍ നിന്ന് പിന്‍മാറിയത്. വിഷയം ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് വിട്ടു.

ലാവലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ ക്രൈം നന്ദകുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് മുമ്പ് മൂന്ന് ജഡ്ജിമാര്‍ പിന്‍മാറിയിരുന്നു. ഫെബ്രുവരി 4 ന് സിബിഐ നല്‍കിയ ഹര്‍ജികൂടി പരിഗണിക്കേണ്ടതായിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് ജഡ്ജി അപ്രതീക്ഷിതമായി പിന്‍ മാറുകയായിരുന്നു.

Pinarayi Vijayan

ജസ്റ്റിസുമാരായ ജോസഫ് ഫ്രാന്‍സിസ്, തോമസ് പി ജോസഫ്, കെ ഹരിലാല്‍ എന്നിവരാണ് നേരത്തെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറിയത്. എന്നാല്‍ ഇവരാരും തന്നെ പിന്‍മാറുന്നതിന് കാരണം പറഞ്ഞിരുന്നില്ല. ഇവരില്‍ നിന്ന് വ്യത്യസ്തമായി ജസ്റ്റിസ് എന്‍കെ ബാലകൃഷ്ണന്‍, താന്‍ കേസില്‍ നിന്ന് പിന്‍മാറാനുള്ള കാരണം കൂടി വ്യക്തമാക്കി.

സര്‍ക്കാരില്‍ വലിയ സ്വാധീനമുള്ള ഒരു വക്കീലിന്റെ ജൂനിയര്‍ ആയിട്ടാണ് താന്‍ അഭിഭാഷക വൃത്തി തുടങ്ങിയത്. അതുകൊണ്ട് പിണറായിക്ക് എതിരെയുള്ള ഹര്‍ജി താന്‍ പരിഗണിക്കുന്നത് ഉചിതമാകില്ലെന്നാണ് കെഎന്‍ ബാലകൃഷ്ണന്‍ പറഞ്ഞത്.

ലാവലിന്‍ കേസില്‍ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറുന്നതിനെതിരെ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ഗവര്‍ണര്‍ക്കും കൃഷ്ണയ്യര്‍ കത്തയച്ചിരുന്നു.

English summary
Lavalin Case: Fourth Judge too withdraw from considering revision petition.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X