പിണറായി വിജയനെ സിബിഐ വേട്ടയാടി.... സിപിഎം പറഞ്ഞത് തന്നെ കോടതിയും പറഞ്ഞു
കൊച്ചി: നീണ്ട 15 വര്‍ഷങ്ങള്‍ ആണ് പിണറായി വിജയനെ ലാവലിന്‍ കേസ് വേട്ടയാടിയത്. 2002 ജനുവരി 11 ന് ആയിരുന്നു കേസ് വിജിലന്‍സ് അന്വേഷിക്കാന്‍ നിയമസഭ സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പിന്നീട് കേസ് സിബിഐ ഏറ്റെടുത്തു. പിണറായി വിജയനെ ലാവലിന്‍ കേസില്‍ വേട്ടയാടുകയാണ് എന്നായിരുന്നു സിപിഎം ഉന്നയിച്ചിരുന്ന പ്രധാന വാദം. ഇപ്പോള്‍ അത് കോടതിയും അംഗീകരിച്ചു എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.

പിണറായി വിജയനെ സിബിഐ വേട്ടയാടുകയായിരുന്നു എന്നാണ് വിധി പ്രസ്താവത്തില്‍ ജസ്റ്റിസ് പി ഉബൈദ് വ്യക്തമാക്കിയിരിക്കുന്നത്. പിണറായി വിജയനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഒന്നും ഇല്ലെന്നും കോടതി വ്യക്തമാക്കി..
കേസില്‍ പിണറായി വിജയന് സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പലര്‍ക്കും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടെന്നും അത് ശരിയല്ലെന്ും കോടതി നിരീക്ഷിച്ചിട്ടുണ്ട്.
102 പേജുള്ള വിധിന്യായം ആയിരുന്നു ജസ്റ്റിസ് ഉബൈദ് വായിച്ചത്. വിധി പ്രസ്താവം പൂര്‍ത്തിയാകും മുമ്പ് വാര്‍ത്ത നല്‍കരുത് എന്നും കോടതി മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
-
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ












Click it and Unblock the Notifications