ലാവലിനില്‍ ഹൈക്കോടതി.... പിണറായി വീണ്ടും പ്രതിക്കൂട്ടിലാകുമോ?
കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേയ്ക്കും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ വീണ്ടും ലാവലിന്‍ കേസില്‍ കുടുങ്ങുമോ? സര്‍ക്കാര്‍ സമര്‍പ്പിച്ച ഉപഹര്‍ജിയില്‍ ഹൈക്കോടതി നടത്തിയ നിരീക്ഷണം സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നതാണ്.
കേസിലെ പ്രതികളെ വിചാരണ കൂടാതെ കുറ്റവിമുക്തമാക്കിയ സിബിഐ കോടതി നടപടി സംശയാസ്പദമാണെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ഉബൈദ് ആണ് സര്‍ക്കാരിന്റെ ഉപ ഹര്‍ജി പരിഗണിച്ചത്.

തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പിണറായി വിജയനെതിരെ ലാവലിന്‍ കേസ് കുത്തിപ്പൊക്കി കൊണ്ടുവന്ന സംസ്ഥാന സര്‍ക്കാര്‍ നടപടി ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി പരാമര്‍ശം ഇപ്പോള്‍ സര്‍ക്കാരിന് പുതിയ കച്ചിത്തുരുമ്പാണ്.
സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടാക്കിയ കേസാണ് ലാവലിന്‍ കേസ്. പ്രതികളെ വിചാരണ കൂടാതെ വിട്ടു എന്നത് ശരിയാണെങ്കില്‍ അത് പ്രസക്തമാണെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. കേസ് ഫെബ്രുവരി അവസാനമാണ് കോടതി പരിഗണിയ്ക്കുക.
പിണറായി വിജയന്റെ നേതൃത്വത്തില്‍ സിപിഎം തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറെടുക്കുകയാണ്. പിണറായി വിജയന്റെ നവകേരള യാത്ര തുടങ്ങുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഹൈക്കോടതി നിരീക്ഷണങ്ങള്‍ നിര്‍ണായകമാണ്.












Click it and Unblock the Notifications