കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാവ്‌ലിന്‍ കേസ്; പിണറായിക്ക് സിപിഐയുടെ പിന്തുണ

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ സിപിഎം പിബി അംഗം പിണറായി വിജയന് സിപിഐയുടെ പിന്തുണ. തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള സര്‍ക്കാരിന്റെ രാഷ്ട്രീയ നീക്കമാണ് ഇപ്പോഴത്തെ ഹര്‍ജിക്ക് പിന്നിലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്കുപോകും കേസുണ്ടായതുകൊണ്ട് ഒരാള്‍ കുറ്റക്കാരനാകില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനത്തെ ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട് വ്യക്തമാകും. വിധി വന്നു രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഹര്‍ജി സമര്‍പ്പിക്കാത്ത സര്‍ക്കാര്‍ ഇപ്പോള്‍ ധൃതിപിടിച്ചു ഹര്‍ജി നല്‍കിയത് തെരഞ്ഞെടുപ്പ് ലക്ഷ്യവെച്ചാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന കൗണ്‍സില്‍ തീരുമാനങ്ങള്‍ അറിയിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണു ലാവ്‌ലിന്‍ കേസിനെ സംബന്ധിച്ചുള്ള പാര്‍ട്ടിയുടെ അഭിപ്രായം കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയത്.

pinarayivijayan

വിഷയത്തില്‍ സിപിഐ പിണറായിക്ക് പിന്തുണ പ്രഖ്യാപിച്ചത് എല്‍ഡിഎഫിന്റെ ഐക്യത്തിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. പിണറായി വിജയന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ നയിക്കുന്നതില്‍ സിപിഐ നേതാക്കള്‍ നേരത്തെ പരോക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. അതുകൊണ്ടുതന്നെ ലാവ്‌ലിന്‍ വിഷയത്തില്‍ സിപിഐയുടെ നിലപാട് നിര്‍ണായകമായിരുന്നു.

പിണറായിയെ വീണ്ടും ആരോപണത്തിന്റെ മുനയില്‍ നിര്‍ത്തുന്നതോടെ സിപിഐയില്‍ നിന്നും വിഎസ് അച്യുതാനന്ദനില്‍ നിന്നും പ്രതിഷേധം ഉയരുമെന്നായിരുന്നു കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. എന്നാല്‍, പിണറായിയുടെ നേതൃത്വത്തില്‍ നടക്കുന്ന നവകേരള യാത്രയില്‍ ലക്ഷങ്ങളെ അണി നിരത്തി വിജയിപ്പിക്കുന്നമെന്നാണ് വിഎസ് അറിയിച്ചിട്ടുള്ളത്. ലാവ്‌ലിന്‍ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ വിഎസ് വിവാദ പ്രസ്താവനകള്‍ നടത്തരുതെന്ന് പാര്‍ട്ടി നിര്‍ദ്ദേശിച്ചതായും സൂചനയുണ്ട്.

English summary
lavalin case kanam rajendran, kanam rajendran support pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X