വക്കീലിന് സമയമില്ല... പിണറായിയുടെ ലാവ്‌ലിന്‍ കേസിന്റെ വാദം ബുധനാഴ്ച തുടങ്ങില്ല
ലാവ്‌ലിന്‍ കേസില്‍ പ്രതികളെ കുറ്റ വിമുക്തരാക്കിയ കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ നാളെ വാദം തുടങ്ങാനിരിക്കെയായിരുന്നു മാറ്റിവെച്ചത്.
കൊച്ചി: എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ ബുധനാഴ്ച വാദം തുടങ്ങില്ല. ലാവ്‌ലിന്‍ കേസില്‍ പ്രതികളെ കുറ്റ വിമുക്തരാക്കിയ കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ നാളെ വാദം തുടങ്ങാനിരിക്കെയായിരുന്നു മാറ്റിവെച്ചത്.
പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ വെറുതെവിട്ട കീവ്‌ക്കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന പിണറായി വിജയന്റെ അഭിഭാഷകന്‍ എം കെ ദാമോദരന് ഹാജരാകാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് വാദം മാറ്റിയത്.

ആരോഗ്യപരമായ കാരണങ്ങളാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് അഡ്വ. ദാമോദരന്‍ അറിയിക്കുകയായിരുന്നു. പന്നിയാര്‍ ചെങ്കുളം, പള്‌ലിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി ലാവലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ വൈദ്യുതി ബോര്‍ഡിനും സര്‍്കാരിനും കോടികളുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്












Click it and Unblock the Notifications