കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാവലിൻ കേസിൽ പിണറായിക്ക് സുപ്രീംകോടതിയുടെ നോട്ടീസ്, കുറ്റവിമുക്തരായ മറ്റ് രണ്ട് പേർക്കും നോട്ടീസ്

ലാവലിൻ കേസിൽ സിബിഐ നൽകിയ ഹർജിയിലാണ് നോട്ടീസ്

  • By Ankitha
Google Oneindia Malayalam News

Recommended Video

cmsvideo
ലാവ്‌ലിൻ കേസ് -പിണറായിക്ക് സുപ്രീം കോടതി നോട്ടീസ്

ദില്ലി: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീംകോടതിയുടെ നോട്ടീസ്. മുഖ്യമന്ത്രിയ്ക്ക് പുറമേ ഹൈക്കോടതി കുറ്റവിമുക്തരാക്കിയ എ.ഫ്രാന്‍സിസ്, മോഹന ചന്ദ്രന്‍ എന്നിവക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ലാവലിൻ കേസിൽ സിബിഐ നൽകിയ ഹർജിയിലാണ് നോട്ടീസ്. കൂടാതെ ഹൈക്കോടതി വിധിക്കെതിരെ പ്രതികളായ കെ.ജി.രാജശേഖരൻ നായർ, ആർ.ശിവദാസൻ, കസ്‌തൂരിരംഗ അയ്യർ എന്നിവരും അപ്പീലുകളും പരിഗണിച്ച കോടതി ഇവരുടെ വിചാരണ സ്‌റ്റേ ചെയ്യാനും ഉത്തരവിട്ടു.

 പ്രതിരോധ രംഗത്ത് അഴിച്ചു പണിയുമായി ട്രംപ്; ആണവായുധ നയത്തിന് മാറ്റം, അപകടമെന്ന് മുന്നറിയിപ്പ് പ്രതിരോധ രംഗത്ത് അഴിച്ചു പണിയുമായി ട്രംപ്; ആണവായുധ നയത്തിന് മാറ്റം, അപകടമെന്ന് മുന്നറിയിപ്പ്

pinarayi

കേസിൽ കെ.മോഹനചന്ദ്രൻ, പിണറായി വിജയൻ, എ.ഫ്രാൻസിസ് എന്നിവരുടെ പങ്കിനു മതിയായ തെളിവുകളുണ്ടെന്നു ഹർജിയിൽ സിബിഐ വ്യക്തമാക്കുന്നുണ്ട്.. പ്രഥമദൃഷ്‌ട്യാ ഗൂഢാലോചനയ്‌ക്കും തെളിവുണ്ട്. അതു വിചാരണഘട്ടത്തിൽ മാത്രമേ വ്യക്തമാകുകയുള്ളു. തെളിവുണ്ടെന്നു വിലയിരുത്തിയശേഷം, ഗൂഢാലോചനയുടെ വശം പരിശോധിക്കാതെയാണു മറ്റു മൂന്നു പ്രതികളെ ഒഴിവാക്കിയത്. ഇത്തരമൊരു നടപടി നിയമപരമായി അനുവദനീയമല്ല- ഹര്‍ജിയില്‍ സിബിഐ ചൂണ്ടിക്കാട്ടി.

വിവരങ്ങൾ ചോർത്തുകയെന്നത് അസാധ്യം, ആധാർ സുരക്ഷയെ കുറിച്ച് വ്യക്തമാക്കി മുന്‍ യുഐഡിഎഐ ചെയര്‍മാന്‍, അദ്ദേഹം പറയുന്നത് ഇങ്ങനെ...വിവരങ്ങൾ ചോർത്തുകയെന്നത് അസാധ്യം, ആധാർ സുരക്ഷയെ കുറിച്ച് വ്യക്തമാക്കി മുന്‍ യുഐഡിഎഐ ചെയര്‍മാന്‍, അദ്ദേഹം പറയുന്നത് ഇങ്ങനെ...

ആഗസ്റ്റ് 23നാണ് ലാവലിനിൽ പിണറായി അടക്കമുള്ളവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. കൂടാതെ മറ്റു പ്രതികളായ ആര്‍. ശിവദാസന്‍, കസ്തൂരിരംഗ അയ്യര്‍, കെ.ജി. രാജശേഖരന്‍ നായര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചു. ഇതിനെതിരെയാണ്​​ സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്​. ഇവര്‍ക്കെതിരേ വ്യക്തമായ തെളിവുകളുണ്ടെന്നാണ് സിബിഐ അറിയിച്ചു. അന്നത്തെ വൈദ്യുതി മന്ത്രി ആയിരുന്ന പിണറായി വിജയൻ അറിയാതെ ലാവലിൻ ഇടപാട് നടക്കില്ല. അദ്ദേഹത്തെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയത് വിചാരണയെ ബാധിക്കും എന്നും സിബിഐ പറയുന്നു. ‌ഈ സാഹചര്യത്തില്‍ ഇടക്കാല നടപടിയായി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും സിബിഐ ആവശ്യപ്പെട്ടു.

English summary
lavalin case; suprem court send notice to pinarayi vijayan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X