കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി രണ്ട് വര്‍ഷം ഉമ്മന്‍ചാണ്ടി ഉറങ്ങുകയായിരുന്നോ: കോടിയേരി

  • By Athul
Google Oneindia Malayalam News

തിരുവനന്തപുരം: എസ്എന്‍സി ലാവലിന്‍ കേസ് വീണ്ടും ഹൈക്കോടതിയില്‍ എത്തിക്കാനുള്ള സര്‍ക്കാര്‍ നീക്കം, അഞ്ച് വര്‍ഷം കൂടുമ്പാള്‍ പുറത്തെടുക്കുന്ന തുറുപ്പ് ചീട്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണന്‍.

സോളാര്‍ കേസില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് ഇതിന് പന്നിലെന്നും കോടിയേരി ആരോപിച്ചു. രാഷ്ട്രീയ ഗൂഡനീക്കത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ നടപടി. ആര്‍എസ്എസും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള ഗൂഡാലോചനയാണ് ഇവിടെ നടന്നത്. പിണറായിയെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി രണ്ട് വര്‍ഷവും രണ്ട് മാസവും ഉമ്മന്‍ചാണ്ടി ഉറങ്ങുകയായിരുന്നോ എന്നും കോടിയേരി ചോദിച്ചു.

kodiyeri

ലാവലിന്‍ കേസില്‍ ഉടന്‍ വിസ്താരം തുടങ്ങണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതിന് പിന്നാലെ സംസ്ഥാന കമ്മിറ്റി യോഗ തീരുമാനങ്ങള്‍ അറിയിക്കാന്‍ വിളിച്ച പത്ര സമ്മേളനത്തിലാണ് കോടിയേരിയുടെ പ്രതികരണം.

English summary
Kodiyeri Balakrishnan comments government decision about lavalin case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X